കുസാറ്റില്‍ കുട്ടികൾക്കായി അവധിക്കാല കോഴ്സുകൾ

ഇംഗ്ലീഷ് ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ജര്‍മന്‍ ഭാഷാ പഠന കോഴ്‌സുകള്‍ ഏപ്രില്‍ 3 ന് ആരംഭിക്കും

School Reopen, സ്‌കൂള്‍ തുറക്കും, വേനലവധി, Summer Vacation, Chief Minister, മുഖ്യമന്ത്രി, Pinarayi Vijayan, പിണറായി വിജയൻ, iemalayalam, ഐഇ മലയാളം

കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുടെ ശാസ്ത്ര സമൂഹകേന്ദ്രത്തില്‍ സ്‌കൂള്‍ വിദ്യാർഥികള്‍ക്കായുള്ള അവധിക്കാല ശാസ്ത്ര പഠന, പരിശീലന പരിപാടികളുടെ ആദ്യ ബാച്ച് ഏപ്രില്‍ ഒന്നിനും രണ്ടാം ബാച്ച് മേയ് രണ്ടിനും ആരംഭിക്കുന്നു. സയന്‍സ് പാര്‍ക്ക്, റോക്കറ്റ് വിക്ഷേപണ പവലിയന്‍ ഔഷധ സസ്യ ഉദ്യാനം, ശലഭ ഉദ്യാനം, വാന നിരീക്ഷണ ദൂരദര്‍ശിനി തുടങ്ങി കുട്ടികള്‍ക്ക് ശാസ്ത്ര പഠനം ലളിതമാക്കുന്ന രസകരമായ നിരവധി സജ്ജീകരണങ്ങള്‍ ശാസ്ത്ര ഉദ്യാനത്തിലുണ്ട്. കളികളിലൂടെയും പരീക്ഷണങ്ങളിലൂടെയും പഠനം ആസ്വാദ്യകരമാക്കുക എന്നതാണ് ക്ലാസുകളുടെ ലക്ഷ്യം. 4-ാം ക്ലാസുമുതല്‍ 9-ാം ക്ലാസുവരെ പഠിക്കുന്ന വിദ്യാർഥികള്‍ക്ക് ഈ പഠന, പരിശീലന പരിപാടിയില്‍ ചേരാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484-2575039/2575552. ഇ-മെയില്‍ csiscusat@gmail.com. വെബ്‌സൈറ്റ്: c-sis.cusat.ac.in എന്ന വിലാസത്തില്‍ ബന്ധപ്പെടുക

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഇംഗ്ലീഷ് ആന്റ് ഫോറിന്‍ ലാംഗ്വേജ് വകുപ്പ് 8 മുതല്‍ 12-ാം ക്ലാസുവരെയുള്ള കുട്ടികള്‍ക്ക് അവധിക്കാല കോഴ്‌സുകള്‍ സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ആന്റ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റ്, ജര്‍മന്‍ ഭാഷാ പഠന കോഴ്‌സുകള്‍ ഏപ്രില്‍ 3 ന് ആരംഭിക്കും. കാലാവധി 60 മണിക്കൂര്‍. കോഴ്‌സ് ഫീസ് 5,000/ രൂപ. താല്‍പര്യമുള്ളവര്‍ 0484-2575180 എന്ന നമ്പറില്‍ ബന്ധപ്പെടുക. ഇമെയില്‍: defl@cusat.ac.in

Get the latest Malayalam news and Children news here. You can also read all the Children news by following us on Twitter, Facebook and Telegram.

Web Title: Cusat vaccation course for students

Next Story
ഭൂതത്താന്‍കുന്നില്‍ പൂ പറിക്കാന്‍ പോയ കുട്ടികള്‍-നോവല്‍ ഭാഗം 9
The moderation of comments is automated and not cleared manually by malayalam.indianexpress.com