ക്രിസ്മസ് നമ്മുടെ പടിവാതിലിൽ എത്തി നിൽക്കുകയാണ്. പുൽക്കൂടും, ക്രിസ്മസ് അപ്പൂപ്പനും, ക്രിസ്മസ് കേക്കും പോലെ പ്രധാന്യം അർഹിക്കുന്നവയാണ് കരോൾ ഗാനങ്ങളും. ഈ ഉത്സവകാലത്ത് കുട്ടികൾക്ക് പാടി രസിക്കാവുന്ന എട്ട് ക്രിസ്മസ് കരോൾ ഗാനങ്ങൾ.
Click Here for Happy Christmas Day 2019: Merry Christmas Wishes Images, Quotes, SMS, Messages, Status and Photos for Whatsapp and Facebook
1.എവേ ഇൻ എ മാനേജർ
ഈ ക്രിസ്മസ് കരോൾ ഗാനം ആദ്യമായി പുറത്തിറക്കിയത് 19-ാം നൂറ്റാണ്ടിന്റെ അവസാനമാണ്. ഏതായാലും അമേരിക്കയിൽ ഉൽഭവിച്ച കരോൾ ഗാനമാണെന്നതിൽ തർക്കങ്ങൾ ഒന്നുമില്ല.
2. ഗോ ടെൽ ഇറ്റ് ഓൺ ദി മൗണ്ടെയ്ൻ
ആഫ്രിക്കൻ-അമേരിക്കൻ വേരുകളുള്ള ഈ കരോൾ ഗാനം രചിച്ചത് ജോൺ വെസ്ലി വർക്ക് ജൂനിയറാണ്. യേശുവിന്റെ ജനനം അറിയിക്കുന്ന ഗാനം 1865ൽ എഴുതിയതാണെന്ന് കരുതുന്നു. പ്രശസ്തരായ കലാകാരന്മാർ ഈ ഗാനം വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്.
3. ഹാർക്ക്! ദി ഹെറാൾഡ് എയ്ഞ്ചൽസ് സിങ്
ചാൾസ് വെസ്ലി 1739ൽ ‘ഹിംസ് ആൻഡ് സേക്രഡ് പോയംസ്’ എന്ന ഗാനമാലികയിൽ രചിച്ചതാണ് ഈ ഗാനം. ഇന്ന് ഈ ഗാനത്തിന് ഈണം ഒരുക്കിയിരിക്കുന്നത് ജോർജ് വൈറ്റ്ഫീൽഡും ഫെലിക്സ് മെൻഡെൽസണുമാണ്.
4. ജോയ് ടു ദി വേൾഡ്
വളരെ പ്രശസ്തമായ ജോയ് ടു ദി വേൾഡ് എന്ന ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഐസക്ക് വാട്ടസാണ്. പുതിയ നിയമത്തിലെ ദാവീദിന്റെ സങ്കീർത്തനങ്ങളെ ആധാരമാക്കിയാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
5. വീ ത്രീ കിങ്സ്
ജോൺ ഹെൻട്രി ഹോപ്കിൻസ് ജൂനിയർ 1875ൽ ക്രിസ്മസ് ഘോഷയാത്രയ്ക്ക് വേണ്ടി രചിച്ചതാണ് ഈ കാരോൾ ഗാനം. ഉണ്ണിയേശുവിനെ കാണുവാൻ എത്തിയ മൂന്ന് രാജാക്കന്മാരെക്കുറിച്ചാണ് ഈ ഗാനം
6. ജിംഗിൾ ബെൽസ്
കരോൾ ഗാനങ്ങളിലെ രാജാവ് എന്ന് വിശേഷിപ്പിക്കാവുന്ന ഗാനമാണ് ജെയിംസ് ലോർഡ് പിയർപോണ്ട് എഴുതി ‘വൺ ഹോഴ്സ് ഓപ്പൺ സ്ലെയ്’ എന്ന പേരിൽ 1857ൽ പുറത്തിറക്കിയ ജിംഗിൾ ബെൽസ് എന്ന കരോൾ ഗാനം. താങ്സ് ഗീവിങ്ങുമായി ബന്ധപ്പെട്ട് രചിച്ച ഗാനമാണിത്. എന്നാൽ 1857ൽ ബോസ്റ്റനിലെ വാഷിങ്ടൺ സ്റ്റ്രീറ്റിൽ അവതരിപ്പിച്ച ശേഷമാണ് പ്രശസ്തമാകുന്നത്.
7. ഓ കം, ആൾ യെ ഫെയ്ത്ത്ഫുൾ
ലാറ്റിൻ ഭാഷയിൽ രചിച്ച ഈ ഗാനം, ജോൺ ഫ്രാൻസിസ്, ജോൺ റീഡിങ്ങ്, പോർച്ചുഗല്ലിലെ ജോൺ നാലമൻ എന്നിവരുടെ ഇടപെടലിൽ രൂപപ്പെട്ടതാണ്. ഇംഗ്ലീഷ് വൈദികനായ ഫ്രെഡറിക്ക് ഓക്ക്ലെയാണ് ഈ ഗാനം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.
8. എയ്ഞ്ചൽസ് ഫ്രം ദി റെലംസ് ഓഫ് ഗ്ലോറി
സ്കോട്ടിഷ് കവിയായ ജെയിംസ് മോംഗോമെറി എഴുതിയാതാണ് ഈ കരോൾ ഗാനം. 1816ലെ ക്രിസ്മസ് സായഹ്നത്തിൽ ഷിഫീൽഡ് ഐറിസിൽ അച്ചടിച്ചു വന്നതാണ് ഈ ഗാനം.