തിരുവനന്തപുരം: സ്വർണവിലയിലെ കുതിപ്പ് തുടരുന്നു. റെക്കോർഡുകൾ തിരുത്തി സ്വർണവില ഇന്ന് 35,000 ത്തിനു മുകളിലെത്തി. പവനു 35,040 രൂപയും ഗ്രാമിനു 4,380 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിനു 4,350 രൂപയും പവനു 34,800 രൂപയുമായിരുന്നു വില. കഴിഞ്ഞ രണ്ടു മൂന്നു ദിവസമായി 34,000 രൂപയ്ക്കു മുകളിലായിരുന്നു സ്വർണ വ്യാപാരം നടന്നിരുന്നത്.

ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡ് വില ഒരു ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,759.98 ഡോളറിലെത്തി. രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് ആഭ്യന്തര വിപണിയിലും വില ഉയർത്തിയത്. കൊറോണ വൈറസിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ സ്വർണ വില ഇനിയും ഉയരുമെന്നാണ് കരുതുന്നത്.

സംസ്ഥാനത്ത് വെളളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിനു 46.72 രൂപയും എട്ടു ഗ്രാമിന് 373.76 രൂപയുമാണ് ഇന്നത്തെ വില.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook