/indian-express-malayalam/media/media_files/uploads/2018/11/sbi-759.jpg)
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് എസ്‌ബിഐ ഡെബിറ്റ് കാർഡും യോനോ ക്യാഷ് സൗകര്യവും ഉപയോഗിച്ച് അവരുടെ പിൻവലിക്കൽ പരിധിയേക്കാൾ കൂടുതൽ പിൻവലിക്കാൻ കഴിയും. നിലവിൽ, യോനോ ക്യാഷ്, ഡെബിറ്റ് കാർഡ് എന്നിവയിലൂടെയുളള പിൻവലിക്കൽ പരിധി വ്യത്യസ്തമാണ്. എന്നിരുന്നാലും, രണ്ട് സൗകര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ എസ്‌ബിഐ ഉപഭോക്താക്കൾക്ക് സ്വാതന്ത്ര്യമുണ്ട്.
എടിഎം/ഡെബിറ്റ് കാർഡ് ഇല്ലാതെ 'യോനോ ക്യാഷ്' സൗകര്യമുള്ള എടിഎമ്മിൽ നിന്ന് ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാൻ എസ്‌ബിഐ അവസരം ഒരുക്കിയിട്ടുണ്ട്. എടിഎം കാർഡ് ഇല്ലാത്തവർക്കും പണം പിൻവലിക്കാനായി ബാങ്ക് ബ്രാഞ്ചിൽ പോകേണ്ടി വരുന്നവർക്കും ഈ സൗകര്യം ഉപകാരപ്രദമാകും. എടിഎം കാർഡ് ക്ലോണിങ്ങുമായി ബന്ധപ്പട്ട് വർധിച്ചുവരുന്ന സംഭവങ്ങളെക്കുറിച്ച് ആശങ്കയുള്ളവരെയും പണം പിൻവലിക്കാനായി എടിഎമ്മുകൾ ഉപയോഗിക്കുന്നവർക്ക് ഇത് ഒഴിവാക്കാനും സഹായിക്കുന്നു.
SBI Net Banking: തട്ടിപ്പിൽനിന്നും രക്ഷപ്പെടാൻ എസ്ബിഐ നെറ്റ് ബാങ്കിങ് നിങ്ങൾക്ക് ലോക്ക് ചെയ്യാം
കാർഡ് ഉപയോഗിക്കാതെ യോനോ ആപ്പ് വഴി പണം പിൻവലിക്കാനുളള അവസരമാണ് എസ്ബിഐ നൽകുന്നത്. തിരഞ്ഞെടുത്ത എടിഎമ്മുകളിലാണ് ഈ സൗകര്യമുളളത്. പണം പിൻവലിക്കാനായി ഉപഭോക്താക്കൾ യോനോ പ്ലാറ്റ്ഫോമിലൂടെ ലഭിക്കുന്ന ട്രാൻസാക്ഷൻ നമ്പർ നൽകണം. ഇതുപയോഗിച്ച് പണം പിൻവലിക്കാം.
പണം പിൻവലിക്കാനായി എടിഎം കാർഡ് ഉപയോഗിക്കുന്ന എല്ലാ എസ്‌ബിഐ ഉപഭോക്താക്കൾക്കും, യാതൊരു ചാർജും നൽകാതെ എത്ര തവണ പണം പിൻവലിക്കാമെന്നതിന് ഒരു പരിധിയുണ്ട്. ഡെബിറ്റ് കാർഡ് വഴി പരമാവധി പിൻവലിക്കുന്നതിനും ഒരു പരിധിയുണ്ട്. അപ്പോൾ സ്വാഭാവികമായി യോനോ ക്യാഷ് സൗകര്യം ഉപയോഗിക്കുമ്പോഴും ഈ പരിധിയുണ്ടോയെന്ന ചോദ്യം ഉയരും. ഈ ചോദ്യത്തിന് എസ്‌ബിഐ അടുത്തിടെ ഔദ്യോഗിക ട്വിറ്റർ പേജിൽ മറുപടി നൽകി, യോനോ ക്യാഷിന് കീഴിലുള്ള പരമാവധി അനുവദനീയമായ പരിധിയും പിൻവലിക്കലുകളുടെ എണ്ണവും ഡെബിറ്റ് കാർഡ് ഉപയോഗിക്കുമ്പോഴുളള പരിധിക്ക് മുകളിലാണ്.
എസ്ബിഐയുടെ ഈ അറിയിപ്പിലൂടെ ഒരു കാര്യം വ്യക്തമാണ്. പണം പിൻവലിക്കലിനായി ഡെബിറ്റ് കാർഡോ യോനോ ക്യാഷോ മാത്രം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് യോനോ ക്യാഷ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിക്കുന്ന എസ്‌ബിഐ ഉപഭോക്താക്കൾക്ക് കൂടുതൽ സൗജന്യ പിൻവലിക്കലുകൾ നടത്താനാകും.
എസ്ബിഐ എടിഎം പിൻവലിക്കൽ പരിധി
നിലവിൽ എസ്ബിഐ ക്ലാസിക് ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക 20,000 ആണ്. പരമാവധി പ്രതിദിന പേയ്മെന്റ് 50,000 ആണ്. ശരാശരി 25,000 രൂപ വരെ പ്രതിമാസ ബാലൻസ് (എഎംബി) ആവശ്യമായ കാർഡുകൾക്ക്, ആറ് മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്ക് എടിഎമ്മുകളിൽ പ്രതിമാസം മൂന്ന് സൗജന്യ ഇടപാടുകളും മറ്റ് കേന്ദ്രങ്ങളിൽ അഞ്ച് ഇടപാടുകളും എസ്ബിഐ അനുവദിക്കുന്നു. എസ്ബിഐ എടിഎമ്മുകളിൽ അഞ്ചു ഇടപാടുകൾ സൗജന്യമായി അനുവദിക്കുന്നു. അവയ്ക്ക് ഈടാക്കുന്ന ചാർജുകളുടെ നിരക്ക് ചുവടെ.
എസ്ബിഐ യോനോ ക്യാഷ് പിൻവലിക്കൽ പരിധി
യോനോ ക്യാഷ് ഉപയോഗിച്ച് പ്രതിദിനം കുറഞ്ഞത് 500 രൂപയും പരമാവധി 20,000 രൂപയും ഒരു അക്കൗണ്ടിൽനിന്നും പിൻവലിക്കാം. ഒറ്റത്തവണ പരമാവധി പിൻവലിക്കാവുന്നത് 10,000 രൂപയാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.