scorecardresearch

പേ ടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി ആർബിഐ

ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും പേ ടിഎം പേയ്മെന്റ് ബാങ്കിന് ആർബിഐ നിർദ്ദേശം നൽകി

പേ ടിഎം പേയ്മെന്റ് ബാങ്കിൽ പുതിയ ഉപഭോക്താക്കളെ വിലക്കി ആർബിഐ

പേ ടിഎം പേയ്‌മെന്റ് ബാങ്കിനോട് പുതിയ അക്കൗണ്ടുകൾ തുറക്കുന്നത് നിർത്തിവയ്ക്കാൻ ആർബിഐ ആവശ്യപ്പെട്ടു.“1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്‌റ്റിന്റെ സെക്ഷൻ 35 എ പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ന് അതിന്റെ അധികാരങ്ങൾ വിനിയോഗിച്ച് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ഉടൻ തന്നെ നിർത്താൻ പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ലിമിറ്റഡിനോട് നിർദ്ദേശിച്ചു,” ആർബിഐ ഒരു പ്രസ്താവനയിൽ പറഞ്ഞു.

ഐടി സംവിധാനത്തിന്റെ സമഗ്രമായ ഓഡിറ്റ് നടത്തുന്നതിന് ഒരു ഐടി ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ബാങ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

“പേ ടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡ് പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നത് ഐടി ഓഡിറ്റർമാരുടെ റിപ്പോർട്ട് അവലോകനം ചെയ്ത ശേഷം ആർബിഐ നൽകുന്ന പ്രത്യേക അനുമതിക്ക് വിധേയമായിട്ടായിരിക്കും. ബാങ്കിൽ നിരീക്ഷിക്കപ്പെട്ട ചില ആശങ്കകളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി,” എന്നും പ്രസ്താവനയിൽ പറയുന്നു.

പേ ടിഎം പേയ്‌മെന്റ് ബാങ്ക് 2016 ഓഗസ്റ്റിലാണ് പേ ടിഎമ്മിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടത്. 2017 മെയ് മാസത്തിൽ നോയിഡയിലെ ഒരു ശാഖയിൽ നിന്ന് ഔദ്യോഗികമായി പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

2020 ഡിസംബറിൽ, ആർബിഐ എച്ച്‌ഡിഎഫ്‌സി ബാങ്കിനെ ഏതെങ്കിലും പുതിയ ഡിജിറ്റൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ ലോഞ്ച് ചെയ്യുന്നതിൽ നിന്നും പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും ആവർത്തിച്ചുള്ള സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുവരെ വിലക്കിയിരുന്നു.

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Rbi stops paytm payments bank from opening new accounts