ന്യൂഡൽഹി: സാമ്പത്തിക വര്‍ഷം ഏപ്രിൽ-ജൂൺ പാദത്തിൽ ചെറുകിട സമ്പാദ്യ പലിശനിരക്ക് 70 മുതല്‍ 140 ബേസിസ് പോയിന്റുകൾ വരെ കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചു. കോവിഡ്-19 ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതത്തെ ചെറുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ റേറ്റ് 75 ബേസിസ് പോയിന്റ് കുറച്ചതിനെ തുടർന്നാണ് ഇത്.

സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിനുള്ള പലിശ നിരക്ക് 8.6 ശതമാനത്തിൽ നിന്ന് 7.4 ശതമാനമായി കുറച്ചിട്ടുണ്ട്. ദേശീയ സേവിങ്സ് സർട്ടിഫിക്കറ്റിന്റേത് (NSC) 7.9 ശതമാനത്തിൽ നിന്ന് 6.8 ശതമാനമായി കുറച്ചിട്ടുണ്ട്. പബ്ലിക് പ്രൊവിഡന്റ് ഫണ്ടിന് (PPF) 7.1 ശതമാനം പലിശ ലഭിക്കും. കിസാൻ വികാസ് പത്രയ്ക്ക് (KVP) 6.9 ശതമാനം പലിശ (124 മാസത്തിനുള്ളിൽ മെച്യൂരിറ്റി) ലഭിക്കും. നേരത്തെ 7.6 ശതമാനമായിരുന്നു (113 മാസത്തിനുള്ളിൽ മെച്യൂരിറ്റി.) സുകന്യ സമൃദ്ധി പദ്ധതിയുടെ പലിശ നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 7.6 ശതമാനമായി കുറച്ചു.

Read in English: PPF, senior citizens savings see deep cut in interest rates

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook