തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും 70 രൂപയ്ക്ക് മുകളിലാണ്. കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.17 എന്ന നിലയിലാണ്.

Read Also: ഇത് നയമല്ല, എങ്കിലും; പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഖണ്ഡിക വായിച്ച് ഗവർണർ

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 77.10 പൈസയും ഡീസലിനു 71.73 പൈസയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 75.46 പൈസയും ഡീസലിനു 70.20 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 75.78 പൈസയും ഡീസലിനു 70.52 പൈസയുമാണു ഇന്നു വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഗ്രാമിനു 3,735 രൂപയും പവനു 29,880 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിനു 3,770 രൂപയും പവനു 30,160 രൂപയുമാണ് ഇന്നലത്തെ വില. കഴിഞ്ഞ ദിവസം ഗ്രാമിനു 20 രൂപയും പവനു 160 രൂപയും കൂടിയതോടെ സ്വർണവില 30,000 കടന്നിരുന്നു

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 71.17 എന്ന നിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook