scorecardresearch
Latest News

June 12 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Petrol, Diesel Price, Gold Rate, INR Exchange Rate Today: പെട്രോൾ വിലയിൽ വീണ്ടും വർധനവ്. രാജ്യത്ത് തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്

June 12 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയിലും ഡീസൽ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. ജൂൺ ആറിനുള്ള വില തന്നെ തുടരുകയാണ് ഇപ്പോൾ. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 76.10 എന്ന നിലയിലാണ്.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിച്ചു. രാജ്യത്ത് തുടർച്ചയായി ആറാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 76.09 രൂപയും ഡീസലിനു 70.22 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 74.85 രൂപയും 69.06 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 75.35 രൂപയും ഡീസലിനു 69.55 രൂപയുമാണ് വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസത്തെ വിലയിൽ തന്നെ തുടരുകയാണ് ഇപ്പോഴും. ഒരു ഗ്രാമിനു 4,390 രൂപയും ഒരു പവനു 35,120 രൂപയുമാണ് ഇന്നത്തെ വില. ജൂൺ പത്താം തിയ്യതി ഗ്രാമിനു 50 രൂപയും പവനു 400 രൂപയും കൂടിയിരുന്നു. ഗ്രാമിനു 4,340 രൂപയും പവനു 34,720 രൂപയുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ വില.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 76.10 എന്ന നിലയിലാണ്.

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Petrol diesel price gold rate inr exchange rate today 2020 june 12