scorecardresearch

സുരക്ഷിതമല്ലാത്ത വായ്പകൾ നടപടി കർശനമാക്കാൻ ആർബിഐ : ബാങ്കുകൾക്ക് 84,000 കോടി രൂപ അധിക മൂലധനം ആവശ്യമായി വന്നേക്കാം

ഉപഭോക്തൃ വായ്പ, ക്രെഡിറ്റ് കാർഡ് , ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ബാങ്കുകളുടെ കരുതൽ ധനംനീക്കിയിരിപ്പ് (റിസ്ക് വെയിറ്റേജ്) വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു

ഉപഭോക്തൃ വായ്പ, ക്രെഡിറ്റ് കാർഡ് , ബാങ്കിങ് ഇതര ധനകാര്യ കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള ബാങ്കുകളുടെ കരുതൽ ധനംനീക്കിയിരിപ്പ് (റിസ്ക് വെയിറ്റേജ്) വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചു

author-image
WebDesk
New Update
Personal Loan

ഉപഭോക്താക്കൾക്ക് വായ്പ നൽകലുമായി ബന്ധപ്പെട്ട്  ബാങ്കുകൾ അവരുടെ കരുതൽ ധന നീക്കിയിരിപ്പ് അഥവാ റിസ്ക് വെയിറ്റേജ് വർദ്ധിപ്പിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) നിർദ്ദേശം. ഇതേ തുടർന്ന് ബാങ്കിങ്  വ്യവസായത്തിന് 84,000 കോടി രൂപ അധിക മൂലധനം ആവശ്യമായി വരും - അല്ലെങ്കിൽ 15.2 ലക്ഷം കോടി രൂപയുടെ മൂലധന ആവശ്യകതയേക്കാൾ അഞ്ച് ശതമാനം വർദ്ധനവ്. കൺസ്യൂമർക്രെഡിറ്റ്, ക്രെഡിറ്റ് കാർഡ് , ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികൾ (NBFCകൾ) എന്നിവയുമായി ബന്ധപ്പെട്ടാണ് ആർ ബി ഐ പുതിയ നിർദ്ദേശം നൽകിയിട്ടുള്ളത്. ഇത് ഉപഭോക്താക്കൾക്ക് വായ്പയെടുക്കുന്നതിനുള്ള  ചെലവ് വർദ്ധപ്പിക്കുമെന്ന് വിദഗ്ധർ കരുതുന്നു.

Advertisment

വർദ്ധിപ്പിച്ച കരുതൽ ധന നീക്കിയിരിപ്പുകൾ മൂലം  ഉടനടി നേരിടുന്ന ആഘാതം ബാങ്കുകൾക്ക് ഇപ്പോൾ ആവശ്യമായ അധിക മൂലധനമാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡ്വൈസർ സൗമ്യ കാന്തി ഘോഷ് പറഞ്ഞു. ഇതിനർത്ഥം മൂലധനവും  കരുതൽധന ആസ്തി അനുപാതവും (CRAR-) എന്നതിൽ 55-60 അടിസ്ഥാന പോയിന്റ് വർദ്ധനവ് ഉണ്ടാകമെന്നാണ്. 

രണ്ടാമതായി, ആർബിഐ സർക്കുലർ പൊതുവെ ഉപഭോക്തൃ വായ്പകളെ ബാധിക്കുന്നു, എന്നാൽ ഭവന വായ്പകൾ, വിദ്യാഭ്യാസ വായ്പകൾ, വാഹന വായ്പകൾ, സ്വർണ്ണം, സ്വർണ്ണാഭരണങ്ങൾ എന്നിവ ഈട് വെച്ചുള്ള വായ്പകൾ എന്നിവ ഒഴിവാക്കുന്നു. ഈ ഒഴിവാക്കലുകൾ പരിശോധിക്കുമ്പോൾ, 2022 മെയ് മുതൽ ഉപഭോക്തൃ വായ്പ 25 ശതമാനത്തിലേറെയായി വർദ്ധിച്ചു.2023 സെപ്റ്റംബറിൽ സുരക്ഷിതമല്ലാത്ത വായ്പകൾ  (14.8 ലക്ഷം കോടി രൂപ) മൊത്തം കുടിശ്ശികയുള്ള വായ്പകളുടെ (151.5 ലക്ഷം കോടി രൂപ) ഏകദേശം 9.8 ശതമാനം മാത്രമാണ്. വ്യക്തിഗത വായ്പ വിഭാഗത്തില്‍ ഇത്  31 ശതമാനമാണ് - 48.3 ലക്ഷം കോടി രൂപ, എസ്ബിഐ ഒരു ഗവേഷണ റിപ്പോർട്ടിൽ പറഞ്ഞു.

കുതിച്ചുചാട്ടത്തിനിടയിൽ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും മാന്ദ്യകാലത്ത് അത് ശക്തിപ്പെടുത്തുകയും ചെയ്തുകൊണ്ട് ബിസിനസ് സൈക്കിളിനെ സുസ്ഥിരമാക്കുന്ന നടപടികളെ (പണസംബന്ധവും സാമ്പത്തികവുമായ) നടപടികളെയാണ് ഇത്തരം പ്രവർത്തനങ്ങൾ സൂചിപ്പിക്കുന്നത് എന്നതിനാൽ, ആർബിഐയുടെ നിലവിലെ നിയന്ത്രണ നടപടികളെ അസാധാരണ നടപടി എന്ന് വിളിക്കാം, എസ്ബിഐ പറഞ്ഞു.

Advertisment

ഐസിആർഎ ലിമിറ്റഡിലെ ഫിനാൻഷ്യൽ സെക്ടർ റേറ്റിങ്സ് സീനിയർ വിപി ആൻഡ് ഗ്രൂപ്പ് ഹെഡ് കാർത്തിക് ശ്രീനിവാസൻ പറയുന്നതനുസരിച്ച്, ഈ പ്രഖ്യാപനങ്ങൾ കടം കൊടുക്കുന്നവർക്ക് ഉയർന്ന മൂലധന ആവശ്യകതയ്ക്ക്  കാരണമാകുമെന്നും അതിനാൽ വായ്പാ നിരക്ക് വർദ്ധിക്കുമെന്നും കരുതുന്നു. “ബാങ്കുകൾ ബാങ്കിങ് ഇതര സ്ഥാപനങ്ങൾക്കുള്ള  ഈ ഉയർന്ന വായ്പാ നിരക്കുകൾ ഉയർന്ന ആദായം വഴിയും ബാങ്കിതര സ്ഥാപനങ്ങൾക്കുള്ള വായ്പാ വ്യാപനം വർധിപ്പിക്കുന്നതിലൂടെയും കോർപ്പറേറ്റ് ബോണ്ടുകളിലേക്ക് വ്യാപിക്കും,” ശ്രീനിവാസൻ പറഞ്ഞു.

എസ്‌ബി‌ഐ റിപ്പോർട്ട് അനുസരിച്ച്, കരുതൽ ധനനീക്കിയിരിപ്പ് (റിസ്ക് വെയ്റ്റ്സ്)  ഉയർത്താനുള്ള തീരുമാനം ഒരുപക്ഷെ, അത്തരം യാദൃശ്ചിക സൂചകങ്ങളായതിനാൽ, സംവിധാനത്തിലെ  ഏതെങ്കിലും പ്രാരംഭ സാമ്പത്തിക സ്ഥിരത അപകടസാധ്യതകൾ പരിഹരിക്കുന്നതിനുള്ള ശക്തമായ നിലപാട് അറിയിക്കാനുള്ള ആർ‌ബി‌ഐയുടെ ശ്രമമാണ്.

അതിനാൽ, എന്തെങ്കിലും വീഴ്ച  (ഉണ്ടെങ്കിൽ)  സംഭവിച്ചതിന് ശേഷമുള്ള  കൈകാര്യം ചെയ്യുന്നതിനുപകരം അത്തരം കാര്യങ്ങൾ മുൻ‌കൂട്ടി ശ്രദ്ധിക്കുന്നതാണ് ഏറ്റവും നല്ല നയം. നിയന്ത്രിത സ്ഥാപനങ്ങൾക്കായുള്ള പ്രതീക്ഷിത നഷ്ടം (EL) സ്ട്രെസ് റെക്കഗ്നിഷൻ സിസ്റ്റത്തിലേക്കുള്ള ചായ്‌വ്, 15 അപ്പർ ലെയർ എൻ‌ബി‌എഫ്‌സികളെ കൂടുതൽ നിയന്ത്രണത്തിന് വിധേയമാക്കാനുള്ള ആർ‌ബി‌ഐയുടെ സമീപകാല നീക്കത്തിന്റെ തുടർച്ചയിലാണ് ഈ നടപടികൾ.

Loan Banks Rbi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: