scorecardresearch

Latest News

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ഒരുങ്ങി പേടിഎം; സെബിയുടെ അംഗീകാരം

പേടിഎമ്മിനു നവംബര്‍ പകുതിയോടെ മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം

Paytm, Paytm ipo, SoftBank group, india ipo, Securities and Exchange Board, india business news, online payment portal, business news, digital banking, latest news, news in malayalam, indian express malayalam, ie malayalam

ഡിജിറ്റല്‍ പേയ്മെന്റുകളുടെ ഇന്ത്യയിലെ മുന്‍നിരക്കാരായ പേടിഎമ്മിനു പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ)യ്ക്ക് അനുമതി. പതിനാറായിരത്തി അറന്നൂറ് കോടി രൂപ (220 കോടി ഡോളര്‍)യുടെ ഐപിഒയ്ക്കാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഇന്ത്യ (സെബി) ഇന്ന് അനുമതി നല്‍കിയത്.

രാജ്യത്തെ ഏറ്റവും വലിയ ഐപിഒയാവും പേടിഎമ്മിന്റേതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ബ്ലൂംബെര്‍ഗാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോര്‍പ്പറേഷന്റെ പിന്തുണയുള്ള പേടിഎമ്മിനു നവംബര്‍ പകുതിയോടെ മുംബൈ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനാകുമെന്നാണ് വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന വിവരം. ഇക്കാര്യങ്ങള്‍ ഇതുവരെയും പരസ്യമായിട്ടില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാതെയാണ് അവര്‍ വിവരങ്ങള്‍ പങ്കുവച്ചത്.

അതേസമയം, പേടിഎമ്മിന്റെ പ്രതിനിധി പ്രതികരണത്തിനു വിസമ്മതിച്ചു. സ്ഥിരീകരണത്തിനായി സെബിക്ക് ഇമെയില്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

Also Read: എംകെ 54 ടോർപിഡോ: അമേരിക്കയുമായി 423 കോടി രൂപയുടെ കരാര്‍ ഒപ്പിട്ട് ഇന്ത്യ

ബെര്‍ക്ക്ഷെയര്‍ ഹാത്വേ ഇന്‍കോര്‍പ്പറേഷന്റെയും ജാക്ക് മായുടെ ആന്റ് ഗ്രൂപ്പ് കമ്പനിയുടെയും കൂടി പിന്തുണയുള്ള നോയിഡ ആസ്ഥാനമായ പേടിഎം, ജൂലൈയിലെ ലിസ്റ്റിങ്ങിനുശേഷം സൊമാറ്റോ ലിമിറ്റഡിന്റെ ഓഹരികള്‍ ഉയര്‍ത്തിയ ശക്തമായ നിക്ഷേപക ആവശ്യം കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔദ്യോഗികമായി വണ്‍97 കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് എന്ന് വിളിക്കുന്ന പേടിഎം അതിന്റെ പതിനാറായിരത്തി അറന്നൂറ് കോടി (220 കോടി ഡോളര്‍) രൂപയുടെ ഐപിഒ ലക്ഷ്യം കൈവരിച്ചാല്‍ അത് 2013 ല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോള്‍ ഇന്ത്യ ലിമിറ്റഡ് സമാഹരിച്ച പതിനയ്യായിരം കോടി രൂപയെ മറികടക്കും.

20 ദശലക്ഷത്തിലധികം വ്യാപാരികളുടെ ശൃംഖലയുള്ള പേടിഎമ്മിന് ഇന്ത്യയിലെ മര്‍ച്ചന്റ്-പേയ്‌മെന്റ് മാര്‍ക്കറ്റില്‍ പേടിഎമ്മിനു നിര്‍ണായക സ്വാധീനമാണുള്ളത്. പേടിഎം ഉപയോക്താക്കള്‍ പ്രതിമാസം 140 കോടി ഇടപാടുകള്‍ നടത്തുന്നുണ്ടെന്നാണു കമ്പനിയുടെ സമീപകാല ബ്ലോഗ് പോസ്റ്റിലെ കണക്കുകള്‍ പറയുന്നത്.

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Paytm regulator approval india ipo