Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്

ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം ഓഹരികളാണ് വിറ്റഴിക്കുന്നത്

lulu, ലുലു, lulu hypermarket, ലുലു ഹൈപ്പർമാർക്കറ്റ്, abu dhabi,അബുദബി abu dhabi royal family, അബുദബി രാജകുടുംബം, investment, നിക്ഷേപം, ie malayalam, ഐഇ മലയാളം

അബുദാബി: മലയാളി വ്യവസായി എം.എ.യൂസഫലിയുടെ നിയന്ത്രണത്തിലുള്ള ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളർ നിക്ഷേപമിറക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതിനായുള്ള കരാറിൽ അബുദാബി രാജകുടുംബാംഗത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനം ധാരണയിലെത്തിയതായി സൂചന.  ഇടപാടുമായി അടുത്ത ബന്ധമുള്ളവരെ അധികരിച്ച് ബ്ലൂംബർഗാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

നിലവിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർ മാർക്കറ്റ് ശൃംഖല ലുലു ഗ്രൂപ്പിന്റേതാണ്. കൊച്ചിയിലെ ലുലു മാൾ, ഇൻഫോ പാർക്കിലെ ലുലു സൈബർ ടവർ, തൃശൂരിലെ ലുലു കൺവെൻഷൻ സെന്റർ തുടങ്ങിയ സ്ഥാപനങ്ങളാണ് നിലവിൽ കേരളത്തിൽ ലുലു ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്നത്.

Also Read: കോവിഡ് പ്രതിരോധം: ജൂൺ, ജൂലൈ മാസങ്ങൾ നിർണായകമെന്ന് നീതി ആയോഗ്

കൊച്ചിക്ക് പുറമേ തിരുവനന്തപുരത്തും ലുലു മാൾ പ്രവർത്തനം ആരംഭിക്കും.  തിരുവനന്തപുരത്തെ മാളിന്റെ നിർമ്മാണ പ്രവർത്തനം വലിയൊരു ശതമാനത്തോളം പൂർത്തിയായിക്കഴിഞ്ഞു.

കേരളത്തിനു പുറത്തും ഷോപ്പിങ് മാൾ പദ്ധതികൾ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നുണ്ട്. ലക്‌നൗ, ബംഗളൂരു, ഹൈദരാബാദ് നഗരങ്ങളിൽ ലുലു ഗ്രൂപ്പിന്റെ മാളുകൾ പ്രവർത്തനമാരംഭിക്കും. ഇന്ത്യയിൽ കൂടുതൽ നഗരങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനും ലുലു ഗ്രൂപ്പിന് പദ്ധതിയുള്ളതായാണ് സൂചന.

ലുലു ഗ്രൂപ്പിന്റെ 20 ശതമാനത്തോളം ഓഹരികളാണ് അബുദാബി രാദജകുടുംബം സ്വന്തമാക്കുകയെന്നാണ് റിപ്പോർട്ട്. രാജകുടുംബാംഗമായ ഷെയ്ഖ് തഹ്നൂൻ ബിൻ സയിദ് അൽ നഹ്യാന്റെ നേതൃത്വത്തിലുള്ള നിക്ഷേപ സ്ഥാപനമാണ് ഓഹരികൾ വാങ്ങാനൊരുങ്ങുന്നത്.

അബുദാബിയിലെ റോയൽ ഗ്രൂപ്പിന്റെ ചെയർമാനാണ് ഷെയ്ഖ് തഹ്നൂൻ. മാധ്യമ വ്യാപാര ധനകാര്യ സ്ഥാപനങ്ങൾ റോയൽ ഗ്രൂപ്പിനു കീഴിലുണ്ട്. റിയൽ എസ്റ്റേറ്റ് പദ്ധതികളിലും കമ്പനിക്ക് നിക്ഷേപമുണ്ട്. അബുദാബിയിലെ പിജെഎസ് സി ബാങ്ക് ചെയർമാൻ കൂടിയാണ് ഷെയ്ഖ് തഹ്നൂൻ.

Also Read: കപ്പലും ട്രെയിനും മുതൽ ഉപ്പു ഗുഹകൾ വരെ: എണ്ണ സംഭരണത്തിന് ഇടം കണ്ടെത്താനാവാതെ ഉൽപാദകരും റിഫൈനറികളും

നിക്ഷേപം സംബന്ധിച്ച വാർത്തകളോട് ലുലു ഗ്രൂപ്പ് അധികൃതരോ റോയൽ ഗ്രൂപ്പ് പ്രതിനിധികളോ ഇതുവരെ പ്രതികരണമറിയിച്ചിട്ടില്ല.

അബുദാബിയിലെ മസ്യാദ്, അൽ വഹ്ദ, ഖാലിദിയ മാളുകൾ ലുലു ഗ്രൂപ്പ് നിയന്ത്രണത്തിലാണ്.  ഹോസ്പിറ്റാലിറ്റി, റിയൽ എസ്റ്റേറ്റ് രംഗങ്ങളിലും ഉൽപാദന മേഖലയിലും ലുലു ഗ്രൂപ്പ് ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. 50,000ഓളം ജിവനക്കാർ ലുലു ഗ്രൂപ്പ് സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നതായാണ് കണക്ക്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Lulu group deal report

Next Story
11 April 2020, Petrol, Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ ഇന്നും മാറ്റമില്ല; ഇന്നത്തെ പെട്രോൾ-ഡീസൽ വില, ഡോളർ വിനിമയ നിരക്ക്gold rae, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express