എച്ച്ഡിഎഫ്സി ബാങ്ക് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്ക് പുതുക്കി. 2019 ഒക്ടോബർ 30 മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വന്നു. രണ്ടു കോടിവരെയുളള സ്ഥിര നിക്ഷേപങ്ങൾക്ക് 3.50-6.85 ശതമാനംവരെയാണ് പുതിയ പലിശ നിരക്ക്. 10 ദിവസം മുതൽ 10 വർഷംവരെയുളള കാലയളവിന് അനുസരിച്ച് പലിശനിരക്കിൽ മാറ്റം വരും. മുതിർന്ന പൗരന്മാരായ ഉപഭോക്താക്കൾക്ക് പലിശ നിരക്ക് കൂടുതലാണ്. സ്ഥിര നിക്ഷേപങ്ങൾക്ക് 4.7 മുതൽ 7.35 ശതമാനം വരെയാണ് പലിശ നിരക്ക്.
രണ്ടു കോടി ഒരു വർഷംവരെ നിക്ഷേപിക്കുന്നവർക്ക് 6.45 ശതമാനം പലിശയാണ് എച്ച്ഡിഎഫ്സി ബാങ്ക് നൽകുന്നത്. മുതിർന്ന പൗരന്മാർക്ക് 6.95 ശതമാനമാണെന്നും എച്ച്ഡിഎഫ്സി ബാങ്കിന്റെ വെബ്സൈറ്റിൽ പറയുന്നു.
(Source: HDFC Bank)
സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്ന പലിശ നിരക്കിൽ ബാങ്ക് ഇടയ്ക്കിടെ മാറ്റം വരുത്താറുണ്ട്. കഴിഞ്ഞ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് പലിശനിരക്ക് പുതുക്കിയിരുന്നു.