scorecardresearch

മ്യൂചല്‍ ഫണ്ടുകളെക്കാള്‍ ലാഭമുണ്ടാക്കുന്ന പദ്ധതിയാണ് കെഎസ്എഫ്ഇ ചിട്ടികള്‍: ധനമന്ത്രി

മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

മ്യൂച്ചല്‍ ഫണ്ടുകളേക്കാള്‍ ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
KSFE|KERALA|

കൊല്ലം: രാജ്യത്ത് നിലവിലുള്ള മ്യൂചല്‍ ഫണ്ടുകളെക്കാളും ആദായമുണ്ടാക്കുന്ന പദ്ധതിയാണ് കെഎസ്എഫ്ഇ ചിട്ടികളെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ആദായകരമായ സമ്പാദ്യമാര്‍ഗ്ഗമായ ചിട്ടിയെക്കുറിച്ചുള്ള അവബോധം പുതിയ തലമുറയിലെത്തിക്കാന്‍ മുന്‍കൈയെടുക്കണമെന്ന് കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.

Advertisment

കേരള ജനതയുടെ സമ്പാദ്യം കേരളത്തിന്റെ വികസനത്തിന് ഉപയുക്തമാക്കുന്നതില്‍ കെഎസ്എഫ്ഇ പോലുള്ള സ്ഥാപനങ്ങള്‍ സ്തുത്യര്‍ഹമായ സേവനമാണ് നല്‍കുന്നത്. കെഎസ്എഫ്ഇ ചിട്ടി തവണകള്‍ എളുപ്പത്തില്‍ അടക്കാന്‍ കെഎസ്എഫ്ഇ പവര്‍ എന്ന മൊബൈല്‍ആപ്പ് സംവിധാനം കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കെഎസ്എഫ്ഇയുടെ ഭദ്രത സ്മാര്‍ട്ട് ചിട്ടി 2022ന്റെ സംസ്ഥാന മെഗാ സമ്മാനമായ ഒരുകോടി രൂപയുടെ ഫ്ലാറ്റും ലോ കീ ക്യാമ്പയിന്റെ ഒന്നാം സമ്മാനമായ 25 പവന്‍ സ്വര്‍ണാഭരണങ്ങളും വിതരണം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്എഫ്ഇയുടെ 53 വര്‍ഷത്തെ ചരിത്രത്തിലെ വികസന ഗ്രാഫ്‌ നേരെയോ താഴെക്കോ പോയിട്ടില്ലെന്നത് ഈ സ്ഥാപനത്തിന്റെ വിശ്വാസ്യതയാണ് കാണിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കെ.എസ്.എഫ്.ഇ ചെയര്‍മാന്‍ കെ.വരദരാജന്‍ പറഞ്ഞു.

publive-image
Advertisment

കെഎസ്എഫ്ഇ യുടെ വരുമാനത്തിന്റെ ഒരു ഭാഗം ഇടപാടുകാർക്ക് സമ്മാനമായി നൽകുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും സമ്മാന പദ്ധതികളുമായി സ്കീം ചിട്ടികൾ ആരംഭിക്കുന്നത്. അതിൽ ഏറ്റവും വലിയ തുക (1 കോടി രൂപയുടെ ഫ്ലാറ്റ്) മെഗാ സമ്മാനമായി നൽകിയ പദ്ധതിയാണ് കഴിഞ്ഞ വർഷം നടപ്പിലായതെന്ന്‌ കെഎസ്എഫ്ഇ മാനേജിങ് ഡയറക്ടർ ഡോ.എസ്.കെ.സനിൽ പറഞ്ഞു.

ബംപര്‍ സമ്മാനമായ ഒരു കോടി രൂപയുടെ ഫ്ലാറ്റ് കെഎസ്എഫ്ഇ കരവാളൂര്‍ ശാഖയിലെ വരിക്കാരന്‍ ടി.എസ്. ജയകുമാറിന് ധനമന്ത്രി സമ്മാനിച്ചു. കെഎസ്എഫ്ഇ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ലോ കീ ക്യാംപെയ്‌നിലെ ഇരുപത്തഞ്ച് പവന്‍ സമ്മാനത്തിന് അര്‍ഹനായ എടമുട്ടം ശാഖയിലെ വരിക്കാരന്‍ നൗഷാദ്.ടി.എ.യ്ക്കുള്ള സമ്മാന വിതരണവും നടന്നു.

ചടങ്ങിന് ആശംസകൾ അർപ്പിച്ച് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Ksfe Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: