Petrol, Diesel Price, Gold Rate, INR Exchange Rate Today: ഇന്നത്തെ  സ്വര്‍ണം, പെട്രോള്‍-ഡീസല്‍ വില, രൂപയുടെ വിനിമയ നിരക്ക് എന്നിവ ഒറ്റനോട്ടത്തില്‍.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയും ഡീസൽ വിലയും ഇന്നും ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാമിനു 3,560 രൂപയും പവനു 28,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 70.97 എന്ന നിലയിലാണ്.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്.  തിരുവനന്തപുരം നഗരത്തിൽ പെട്രോളിനു 76.62 പൈസയും ഡീസലിനു 71.17 പൈസയുമാണു ഇന്നത്തെ വില. എറണാകുളത്ത് ഒരു ലിറ്റർ പെട്രോളിനു 75.13 പൈസയും ഡീസലിനു 69.77 പൈസയുമാണു ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 75.55 പൈസയും ഡിസലിനു 70.19 പൈസയുമാണു ഇന്നു വില.

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവിലയിൽ ഇന്നും മാറ്റമില്ല. ഒരു ഗ്രാമിനു 3,560 രൂപയും പവനു 28,480 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസമായി ഇതേ വിലയിലാണ് വ്യാപാരം നടക്കുന്നത്.

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഇന്നു ഡോളറിനെതിരെ രൂപയുടെ മൂല്യം 70.97 എന്ന നിലയിലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook