ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ അവസാനിപ്പിച്ച മ്യൂച്ചൽ ഫണ്ട് സ്കീമുകളിൽ നിക്ഷേപം നടത്തിയ ആളുകളെ സുപ്രീം കോടതി ഇടപെട്ട് രക്ഷിക്കണമെന്ന് നിക്ഷേപക സമിതിയായ സിഎഫ്എംഎ. അല്ലാത്ത പക്ഷം പത്തിലധികം മ്യൂച്ചൽ ഫണ്ടുകൾ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടണിന്റെ വഴിയേ പോകുമെന്നും സമിതി വ്യക്തമാക്കി.
ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ സ്കീമുകളിൽ നിക്ഷേപം നടത്തിയവർ ഉൾപ്പെടെ രാജ്യത്തെ വിവിധ മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ നിക്ഷേപം നടത്തിയ മൂന്ന് കോടിയിലധികം യൂണിറ്റ് ഹോൾഡർമാരുടെ ഏക പ്രതീക്ഷ ജുഡീഷ്യറിയാണെന്ന് സി.എഫ്.എം.എ (ചെന്നൈ ഫിനാൻഷ്യൽ മാർക്കറ്റ്സ് & അക്കൗണ്ടബിലിറ്റി) പത്രക്കുറിപ്പിൽ അറിയിച്ചു.
ക്ലെയിം ബാക്കപ്പ് ചെയ്യുന്നതിനുള്ള വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്താതെ, മറ്റ് പത്തിലധികം മ്യൂച്വൽ ഫണ്ടുകൾ തങ്ങളുടെ നഷ്ടം യൂണിറ്റ് ഹോൾഡർമാരുടെ തലയിൽ കെട്ടിവയ്ക്കാൻ വയ്ക്കാൻ ശ്രമിക്കുന്നുവെന്നും സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും സിഎഫ്എംഎ അറിയിച്ചു.
നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ട് ഹൗസ് ഡെറ്റ് ഫണ്ട് പദ്ധതികൾ അവസാനിപ്പിക്കുന്നതിൽ നിന്ന് തടഞ്ഞ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ സമർപ്പിച്ച ഹർജി ഉൾപ്പെടെ സുപ്രീം കോടതി വാദം കേൾക്കുന്നുണ്ട്. ആറ് പദ്ധതികൾ അവസാനിപ്പിക്കാനുള്ള ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ ട്രസ്റ്റി സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ തീരുമാനം യൂണിറ്റ് ഉടമകളുടെ സമ്മതം വാങ്ങിയില്ലെങ്കിൽ നടപ്പാക്കാൻ കഴിയില്ലെന്ന് ഒക്ടോബർ 24 ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
വീണ്ടെടുക്കൽ സമ്മർദ്ദവും ബോണ്ട് വിപണിയിലെ പണലഭ്യതയുടെ അഭാവവും ചൂണ്ടിക്കാട്ടി ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ എംഎഫ് 2020 ഏപ്രിൽ 23 ന് ആറ് ഡെറ്റ് മ്യൂച്വൽ ഫണ്ട് പദ്ധതികൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചിരുന്നു.
നിക്ഷേപകരുടെ 28,000 കോടി രൂപയാണ് ഈ ആറ് സ്കീമുകളിയായി കുടുങ്ങി കിടക്കുന്നത്. നിക്ഷേപകർക്ക് പണം തിരിച്ചടയ്ക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ സെബി പിന്നീട് പലതവണ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടണോട് ആവശ്യപ്പെട്ടിരുന്നു.
ഈ ആറ് പദ്ധതികൾ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചതിന് ശേഷം നിരവധി നിക്ഷേപകർ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടണെതിരെ റെഗുലേറ്ററി അധികാരിൾക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ട്, കുറച്ച് പേർ കോടതികളെയും സമീപിച്ചു.
ആറ് സ്കീമുകൾ അടച്ചുപൂട്ടാനുള്ള ഫ്രാങ്ക്ലിൻ ടെമ്പിൾട്ടൺ മ്യൂച്വൽ ഫണ്ടിന്റെ പെട്ടെന്നുള്ള തീരുമാനം മൂന്ന് ലക്ഷത്തിലധികം യൂണിറ്റ് ഹോൾഡർമാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നും അവരുടെ മൂലധന തുകയുടെ 50 ശതമാനത്തിലധികം (ഏകദേശം 14,000 കോടി രൂപ) നഷ്ടം നേരിടുന്നുണ്ടെന്നും സി.എഫ്.എം.എ പറഞ്ഞു.
മറ്റ് ഫണ്ട് ഹൌസുകൾ ഫ്രാങ്ക്ലിൻ ടെമ്പിൾട്ടന്റെ പാത പിന്തുടരാൻ തീരുമാനിച്ചാൽ മ്യൂച്വൽ ഫണ്ട് വ്യവസായത്തിന് 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് സി.എഫ്.എം.എ അവകാശപ്പെട്ടു.
പണം വീണ്ടെടുക്കുന്നതിനും നാശനഷ്ടങ്ങൾ ഉന്നയിക്കുന്നതിനുമായി ആഗോള ഫണ്ട് ഹൌസിനെതിരെ ക്ലാസ്-ആക്ഷൻ സ്യൂട്ട് ഫയൽ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി സിഎഫ്‌എംഎ നേരത്തെ പറഞ്ഞിരുന്നു.