2021-22 അസസ്മെന്റ് ഇയറിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) 2022 മാർച്ച് 15 വരെ നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
ചൊവ്വാഴ്ചയാണ് സിബിഡിടി ഈ സമയപരിധി നീട്ടിയത്. 2020-21 സാമ്പത്തിക വർഷത്തെ വരുമാനമാണ് 2021-22 അസസ്മെന്റ് ഇയറിൽ കണക്കാക്കുക. ഈ വർഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. 2021 ഡിസംബർ 31 വരെയായിരുന്നു മുമ്പത്തെ സമയപരിധി.