scorecardresearch

ആദായ നികുതി റിട്ടേൺ: സമയപരിധി മാർച്ച് 15 വരെ നീട്ടി

ഈ വർഷത്തേക്കുള്ള സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്

ഈ വർഷത്തേക്കുള്ള സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്

author-image
WebDesk
New Update
Income Tax Return filing new provision, Union Budget 2022, ie malayalam

2021-22 അസസ്മെന്റ് ഇയറിലേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യുന്നതിനുള്ള സമയപരിധി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) 2022 മാർച്ച് 15 വരെ നീട്ടിയതായി ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Advertisment

ചൊവ്വാഴ്ചയാണ് സിബിഡിടി ഈ സമയപരിധി നീട്ടിയത്. 2020-21 സാമ്പത്തിക വർഷത്തെ വരുമാനമാണ് 2021-22 അസസ്മെന്റ് ഇയറിൽ കണക്കാക്കുക. ഈ വർഷത്തേക്കുള്ള ഐടിആറിന്റെ സമയപരിധി ഇത് മൂന്നാം തവണയാണ് നീട്ടുന്നത്. 2021 ഡിസംബർ 31 വരെയായിരുന്നു മുമ്പത്തെ സമയപരിധി.

Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: