October 11 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നു മാറ്റമില്ല. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ ഡീസൽ, പെട്രോൾ വിലകളിൽ ഏറ്റക്കുറച്ചിലുകളുണ്ട്. രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 75.10 എന്ന നിലയിലാണ്.
Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്
കേരളത്തിൽ സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിനു 4,390 രൂപയും ഒരു പവന് 35,120 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കൂടിയ വിലയാണിത്. രണ്ടു ദിവസമായി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.
Read more: സ്വർണവും നിക്ഷേപ സാധ്യതകളും
Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില
സംസ്ഥാനത്ത് പെട്രോൾ വിലയ്ക്ക് പുറമെ ഡീസൽ വിലയും 100 നു മുകളിൽ എത്തി. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 106.84 രൂപയും ഡീസലിനു 100.34 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 104.65 രൂപയും ഡീസലിനു 98.28 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 104.91 രൂപയും ഡീസലിനു 98.56 രൂപയുമാണ് വില.
Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?
World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്
ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത് ആ നിരക്കിനെയാണ് വിനിമയ നിരക്കെന്ന് പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 75.10 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.
- യൂറോ-86.88
- ബ്രിട്ടീഷ് പൗണ്ട്-102.43
- യുഎഇ ദിർഹം- 20.44
- സൗദി റിയാൽ-20.02
- കുവൈത്ത് ദിനാർ-249.42
- ബഹ്റൈൻ ദിനാർ-199.56
- ഒമാൻ റിയാൽ-195.14
- ഖത്തർ റിയാൽ-20.63