January 27, 2021, Petrol Diesel Price, Gold Rate, INR Exchange Rate Today: രാജ്യാന്തര വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ ഏറ്റക്കുറച്ചിലുകൾ കേരളത്തിലും പെട്രോൾ വിലയെ ബാധിക്കുന്നുണ്ട്. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം നഗരങ്ങളിൽ ഡീസൽ വിലയിലും പെട്രോൾ വിലയിലും ഏറ്റക്കുറച്ചിലുകളുണ്ട്. കേരളത്തിൽ സ്വർണവിലയിൽ ഇന്ന് കുറവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.88 എന്ന നിലയിലാണ്.

Read more: ഫിനാൻഷ്യൽ പ്ലാനിങ്ങിന്റെ അനിവാര്യതയും അടിസ്ഥാനവും

Todays Gold Rate in Kerala, 22 & 24 Carat Gold Price: സ്വർണവില ഇന്ന്

കേരളത്തിൽ സ്വർണവില കുറഞ്ഞു. ഗ്രാമിനു 30 രൂപയും പവനു 240 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഒരു ഗ്രാമിന് 4,575 രൂപയും ഒരു പവന് 36,600 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4605 രൂപയും ഒരു പവന് 36840 രൂപയുമായിരുന്നു ഇന്നലത്തെ വില.

Petrol, Diesel Price Today: ഇന്നത്തെ പെട്രോള്‍-ഡീസല്‍ വില

തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 88.33 രൂപയും ഡീസലിനു 82.42 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 86.60 രൂപയും ഡീസലിനു 80.80 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ പെട്രോളിനു 86.93 രൂപയും ഡീസലിനു 81.14 രൂപയുമാണ് വില.

Read more: സർവകാല റെക്കോർഡും കടന്ന് കുതിക്കുന്നു; ഇന്ധനവിലയിൽ ഇന്നും വർധനവ്

World Currency to Indian Rupee Exchange Rates,Foreign Currency Value in INR: രൂപയുടെ ഇന്നത്തെ വിനിമയനിരക്ക്

ഒരു രാജ്യത്തെ കറൻസി അല്ലെങ്കിൽ നാണയം മറ്റൊരു രാജ്യത്തെ കറൻസിയുമായോ നാണയവുമായോ ഏതു നിരക്കിലാണോ വിനിമയം ചെയ്യപ്പെടുന്നത്‌ ആ നിരക്കിനെയാണ്‌ വിനിമയ നിരക്കെന്ന്‌ പറയുന്നത്. കഴിഞ്ഞ ഏതാനും വർഷമായി യുഎസ് ഡോളറുമായുള്ള വിനിമയത്തിൽ രൂപ മൂല്യത്തകർച്ച നേരിടുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്ന് 72.88 എന്ന നിലയിലാണ്. മറ്റു പ്രധാന കറൻസികളുമായുള്ള രൂപയുടെ ഇന്നത്തെ വിനിമയ നിരക്ക് താഴെ നൽകുന്നു.

  • യൂറോ-88.61
  • ബ്രിട്ടീഷ് പൗണ്ട്‌-100.07
  • കുവൈത്ത് ദിനാർ-240.76
  • ബഹ്റൈൻ ദിനാർ-193.34
  • ഒമാൻ റിയാൽ-189.30
  • യുഎഇ ദിർഹം-19.84
  • ഖത്തർ റിയാൽ-20.02
  • സൗദി റിയാൽ-19.43

Read more: നിങ്ങൾ ഇപ്പോൾ സ്വർണം വാങ്ങുന്നത് ലാഭകരമാവുമോ?

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook