Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

സ്വർണ വില ഇനിയും കൂടാം, 55,000 രൂപ വരെ എത്താൻ സാധ്യത

ഇന്ത്യയിൽ കഴിഞ്ഞ വാരം, സ്വർണവില റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. പിന്നീട് ഇതിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു

gold smuggling, gold smuggling kochi airport, kochi airport, കൊച്ചി വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട, സ്വർണ്ണം പിടികൂടി, കൊച്ചി വിമാനത്താവളം, spicejet, dubai-kochi flight, മലപ്പുറം സ്വദേശി

Gold Price Trend in Indian Market: മുംബൈ: രാജ്യത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. 10 ഗ്രാമിന് 43 രൂപ വർധിച്ച് 48,816 രൂപയിലെത്തി. 10 ഗ്രാമിന് 48,773 രൂപ എന്ന നിരക്കിലായിരുന്നു വ്യാഴാഴ്ച കച്ചവടം അവസാനിപ്പിച്ചത്. ഇതിൽനിന്ന് 0.09 ശതമാനമാണ് ഇന്ന് വർധിച്ചത്.

ആഗോളതലത്തിൽ, 1800 ഡോളർ എന്നതിനോട് അടുത്ത നിരക്കിൽ സ്വർണവില സ്ഥായിയായി തുടരുകയാണ്. ഔൺസിന് 1,797.24 ഡോളറാണ് ഇന്ന് അന്താരാഷ്ട്ര വിപണിയിൽ സ്വർണവില രേഖപ്പെടുത്തിയത്.

ഇന്ത്യയിൽ കഴിഞ്ഞ വാരം, സ്വർണവില  റെക്കോഡ് ഉയരത്തിലെത്തിയിരുന്നു. പിന്നീട് ഇതിൽ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വാരത്തിന്റെ പകുതി വരെ സ്വർണവില ഉയർന്നപ്പോൾ വ്യാഴം, വെള്ളി ദിവസങ്ങളിലായി അത് ഇടിയാൻ ആരംഭിക്കുകയായിരുന്നു. പിന്നീട് ഏറ്റക്കുറച്ചിലുകളും സംഭവിച്ചു.

Read More: എത്ര സ്വർണം നിങ്ങൾക്ക് വീട്ടിൽ വയ്ക്കാം?

ജൂലൈ 11 വരെയുള്ള അഞ്ച് വാരങ്ങളിൽ ആഗോള തലത്തിൽ തുടർച്ചയായി സ്വർണവില വർധിച്ചിരുന്നു. ഇന്ത്യയിൽ 22 കാരറ്റ് സ്വർണത്തിന് 10 പവന് 49,000 രൂപയ്ക്ക് മുകളിൽ എന്ന നിലയിൽ വരെ കഴിഞ്ഞ വാരം സ്വർണവില എത്തുകയും ചെയ്തിരുന്നു. കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിതമായ നിക്ഷേപമാർഗങ്ങൾക്ക് പ്രാധാന്യം വന്നതിനാൽ സ്വർണത്തിന് ആവശ്യക്കാർ വർധിച്ചതായിരുന്നു ആഗോള തലത്തിൽ സ്വർണവില വർധിച്ചതിന്റെ സാഹചര്യം.

10 ഗ്രാമിന് 49,348 രൂപ എന്ന  റെക്കോഡ് വിലനിലവാരത്തിൽ നിന്നാണ് കഴിഞ്ഞ വ്യാഴം വെള്ളി ദിവസങ്ങളിൽ സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയത്

10 ഗ്രാമിന് 39,000 രൂപ എന്ന നിലയിലായിരുന്നു ഈ വർഷം തുടക്കത്തിലെ സ്വർണവില. ഈ വർഷം അവസാനിക്കുമ്പോഴേക്കും നിരക്ക് ഇതിൽ നിന്നും  25 ശതമാനം വർധിക്കുമെന്നായിരുന്നു കഴിഞ്ഞ വാരം സ്വർണവില റെക്കോഡ് ഉയരത്തിലെത്തിയപ്പോൾ കമ്പോള വിദഗ്ധർ പറഞ്ഞത്. എന്നാൽ പിന്നീട് വില കുറഞ്ഞത് ഇതിൽ മാറ്റം വരാനുള്ള സാധ്യതകൾ സൂചിപ്പിക്കുന്നു.

Read More: സ്വർണവില കുതിക്കുന്നു

10 ഗ്രാമിന് 49,500 രൂപ എന്ന നിലയോട് സ്വർണവില കഴിഞ്ഞ വാരം അടുത്തുകൊണ്ടിരിക്കെയാണ്  വാരാന്ത്യത്തോടടുത്തപ്പോൾ വിലയിൽ കുറവ് രേഖപ്പെടുത്തിയത്. ദുർബലമായ ആഗോള സാഹചര്യങ്ങളുടെയും സാമ്പത്തിക നില വീണ്ടും മെച്ചപ്പെടുത്താനായേക്കുമെന്ന പ്രതീക്ഷ കാരണം നിക്ഷേപകർക്കിടയിലെ മനോഭാവത്തിൽ വന്ന മാറ്റത്തിന്റെയും പശ്ചാത്തലത്തിലായിരുന്നു  ഈ വിലയിടിവ്.

അന്താരാഷ്ട്ര തലത്തിൽ ഈ വർഷം 18 ശതമാനം വരെ സ്വർണവില കൂടിയതായാണ് കണക്കുകൾ.

ഇന്ത്യയിലും മറ്റിടങ്ങളിലും വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സ്വർണവിലയിലുണ്ടാവുന്ന കുറവ് ഒരു പരിധിക്കപ്പുറം പോവുന്നതിനെ തടയുകയും ചെയ്യുന്നു.

ആഗോള തലത്തിൽ ഇപ്പോഴും സ്വർണവില കൂടിക്കോണ്ടിരിക്കുകയാണ്. കോവിഡിന് പുറമേ യുഎസ്- ചൈന ഉഭയകക്ഷി പ്രശ്നങ്ങൾ വഷളാവുന്നതും സ്വർണവിലയെ സ്വാധാനിക്കുന്നു. ഡോളർ ദുർബലമാവുന്നത് നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ആവശ്യകത വർധിപ്പിക്കുന്നു.

Read More: പൊന്നിന് പൊന്നും വില

“ഈ വർഷം തുടക്കം മുതൽ ഞാൻ സ്വർണം വാങ്ങുന്നതിനായി ശക്തമായി ശുപാർശ ചെയ്യുന്നു. മാത്രമല്ല എപ്പോഴെങ്കിലും കാര്യമായി വില കുറഞ്ഞ് കണ്ടാൽ സ്വർണം വാങ്ങിയിരിക്കണം എന്ന നിലപാട് തുടരുകയും ചെയ്യുന്നു,” എന്നാണ് ട്രേഡ്ബുൾസ് സെക്യൂരിറ്റീസിലെ മുതിർന്ന ടെക്നിക്കൽ റിസർച്ച് അനലിസ്റ്റായ ഭവിക് പട്ടേൽ ഫിനാൻഷ്യൽ എക്സ്പ്രസ് ഓൺ‌ലൈനി’നോട് പറഞ്ഞത്.

മാർച്ചിലെ, 10 ഗ്രാമിന് 38,500 രൂപ എന്ന കുറഞ്ഞ നിലയിൽനിന്നാണ് സ്വർണ്ണ വില 28 ശതമാനത്തിലധികം ഉയർന്ന് എല്ലാ കാലത്തേയും ഉയർന്ന നിരക്കിലെത്തിയത്. ഈ വർഷം അവസാനത്തോടെ 10 ഗ്രാമിന് 55,000 രൂപ വരെ സ്വർണ്ണ വില ഉയരുമെന്ന്  വിദഗ്ധർ സൂചന നൽകുകയും ചെയ്തിരുന്നു..

“കൊറോണ വൈറസ് കേസുകൾ വർദ്ധിക്കുന്നതിനാൽ സുരക്ഷിത നിക്ഷേപത്തിനുള്ള ആവശ്യം വർദ്ധിക്കുന്നു. സാമ്പത്തിക മാന്ദ്യവും ഐ‌എം‌എഫിന്റെ ആഗോള വളർച്ചാ പ്രവചനവും അമൂല്യ ലോഹ കമ്പോളത്തെ പിന്തുണച്ചു,” എന്നാണ് ഏഞ്ചൽ ബ്രോക്കിംഗ് ലിമിറ്റഡിലെ കമ്മോഡിറ്റീസ് ആൻഡ് കറൻസി റിസർച്ച് വിഭാഗം ഡെപ്യൂട്ടി വൈസ് പ്രസിഡൻഡ് അനുജ് ഗുപ്ത പറഞ്ഞത്.

Read More: സ്വർണവില റെക്കോർഡ് ഉയരത്തിൽ

ഈ മാസം രണ്ടുതവണ സ്വർണ്ണ വില ഉയർന്ന നിലവാരത്തിലെത്തി. ജൂലൈ ഒന്നിന് ഇത് 10 ഗ്രാമിന് 48,982 എന്ന, ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന നിരക്കിനെ മറികടന്നു. ലോകമെമ്പാടും കോവിഡ് രോഗബാധ വർധിക്കുന്ന സാഹചര്യത്തിൽ നിക്ഷേപകർ സ്വർണത്തിന് പ്രാധാന്യം നൽകുന്നത് വില വർധനയുടെ സാഹചര്യം ശക്തമാക്കുമെന്ന്  വിദഗ്ധർ സൂചിപ്പിക്കുന്നു. “അടുത്ത നാലു മുതൽ ആറുവരെ മാസത്തേക്ക് 10 ഗ്രാമിന് 52500 രൂപ മുതൽ 53,000 രൂപ വരെ നിരക്കിലാണ് നിക്ഷേപകർക്ക് സ്വർണം വാങ്ങാൻ കഴിയുക,” ആനന്ദ് റാഠി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ റിസർച്ച് അനലിസ്റ്റ് ജിഗർ ത്രിവേദി പറഞ്ഞു.

ആഗോള സാമ്പത്തിക രംഗത്തിന്റെ പെട്ടെന്നുള്ള വീണ്ടെടുക്കലിന്റെ സാധ്യത എത്രത്തോളമെന്ന ആശങ്കകളും യുഎസ് ഡോളർ ദുർബലമായി തുടരുന്നതും മഞ്ഞ ലോഹത്തിന്റെ വിലയിലുണ്ടാവുന്ന നേട്ടം ഇല്ലാതാവുന്നതിനെ തടയുമെന്നാണ് ആഗോള തലത്തിലെ വിപണി വിശകലന വിദഗ്ധർ വിശ്വസിക്കുന്നത്.

“മുന്നോട്ട് കുതിക്കാനുള്ള സാധ്യതയാണ് ഇവിടെയുള്ളതെങ്കിലും സ്വർണത്തിൽ  നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് പ്രത്യേകിച്ചും ചില ജാഗ്രത ആവശ്യമാണ്. പുതിയ നിക്ഷേപകർ സ്വർണ്ണത്തിലേക്ക് കടക്കുന്നത് 48,700നും 47,500നും ഇടയിൽ എന്ന വിശാലമായ പരിധിയിൽ ആയിരിക്കണം. ഈ വർഷം അവസാനത്തോടെ 52,000 മുതൽ 55,000 രൂപ വരെ സ്വർണ വില ഉയരാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഭവിക് പട്ടേൽ പറഞ്ഞു.

സ്വർണ്ണ നിക്ഷേപകർ എന്തു ശ്രദ്ധിക്കണം?

നിക്ഷേപകരോട് സ്വർണം വാങ്ങാൻ വിദഗ്ധർ  നിർദ്ദേശിക്കുമ്പോഴും, നിക്ഷേപകർ ശ്രദ്ധിക്കേണ്ട ചില ഘടകങ്ങളുണ്ട്. “സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ ആഗോള ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും കേന്ദ്ര ബാങ്കുകളുടെ നയങ്ങളും നിരീക്ഷിക്കണം. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തി ആഗോള വളർച്ച നിലനിർത്താൻ കേന്ദ്ര ബാങ്ക് ഉത്തേജക പാക്കേജുകൾ നൽകിയേക്കാം,”  ഗുപ്ത പറഞ്ഞു. അടുത്ത 6 മാസത്തിനുള്ളിൽ അല്ലെങ്കിൽ 2020 അവസാനം വരെ 51000 രൂപ മുതൽ 52000 രൂപ വരെ സ്വർണം വില എത്തിച്ചേരാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഇതുവരെ സ്വർണം വാങ്ങാത്ത ഏതൊരു നിക്ഷേപകരും വാങ്ങുന്നതിനുമുമ്പ് കമ്പോള നിലവാരത്തില്‍ എന്തെങ്കിലും തിരുത്തലുണ്ടോ എന്ന് കാത്തിരിക്കണം, കാരണം അത്തരം റെക്കോർഡ് നിലകളിൽ സ്വർണത്തിന് പിറകേ പായുന്നതിൽ അർത്ഥമില്ല,” ഭവിക് പട്ടേൽ പറഞ്ഞു.

 

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Gold prices record high level may rally to rs 55000 by year end investment

Next Story
July 17 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവിലയിൽ നേരിയ കുറവ്, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്gold rae, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com