Gold prices hit new record, Gold rate today: കേരളത്തിൽ സ്വർണവില കുതിച്ചുയർന്ന് സകലകാല റെക്കോർഡ് ഇട്ടിരിക്കുകയാണ്. ഒരു ഗ്രാമിനു 5,000 രൂപയും പവനു 40,000 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുതിച്ചുയർന്നു കൊണ്ടിരിക്കുന്ന സ്വർണവില ഇതാദ്യമായാണ് ഗ്രാമിന് 5,000 രൂപ എന്ന നിരക്കിലെത്തുന്നത്. ഗ്രാമിനു 35 രൂപയും പവന് 280 രൂപയുമാണ് ഇന്ന് വർധിച്ചത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടർച്ചയായി സ്വർണവിലയിൽ വർധനവ് ഉണ്ടായികൊണ്ടിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധനയ്ക്കുകാരണം. ഒപ്പം യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമെല്ലാം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്കുപിന്നിലെ കാരണങ്ങളാണ്. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാൻ കാരണമായിട്ടുണ്ട്.

സ്വർണത്തെ നിക്ഷേപമായി കരുതുന്നവർക്ക് ഈ സമയം ഏറെ അനുകൂലമാണെങ്കിലും ഈ സമയത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ എത്തുന്നവർ പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവകൂടി ചേർത്ത് സ്വർണാഭരണങ്ങൾ വലിയൊരു തുക തന്നെ നൽകേണ്ടി വരും.

Read more: July 31 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില സർവകാല റെക്കോർഡിൽ, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook