scorecardresearch

കുതിച്ചുയർന്ന് സ്വര്‍ണ്ണ വില; ഗ്രാമിന് അയ്യായിരത്തോട് അടുക്കുന്നു

ഒറ്റ ദിവസം കൊണ്ട് ഗ്രാമിനു 135 രൂപയും പവന് 1,080 രൂപയുമാണ് വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്

കുതിച്ചുയർന്ന് സ്വര്‍ണ്ണ വില; ഗ്രാമിന് അയ്യായിരത്തോട് അടുക്കുന്നു

കേരളത്തിൽ സ്വർണവില കുതിച്ചുയരുകയാണ്. ഒറ്റ ദിവസം കൊണ്ട് ഗ്രാമിനു 135 രൂപയും പവന് 1,080 രൂപയുമാണ് വിലയിൽ വർധനവ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാമിനു 4,900 രൂപയും പവനു 39,200 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 4,765 രൂപയും ഒരു പവനു 38, 120 രൂപയുമായിരുന്നു ഇന്നലത്തെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി തുടർച്ചയായി സ്വർണവിലയിൽ വർധനവ് ഉണ്ടായികൊണ്ടിരിക്കുകയാണ്. പ്രതിസന്ധികള്‍ക്കിടയില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയരുന്നതാണ് വിലവര്‍ധനയ്ക്കുകാരണം. ഒപ്പം യുഎസ്-ചൈന തര്‍ക്കം മുറുകുന്നതും ഡോളറിന്റെ മൂല്യമിടിവുമെല്ലാം ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ പെട്ടെന്നുണ്ടായ വര്‍ധനയ്ക്കുപിന്നിലെ കാരണങ്ങളാണ്. കോവിഡ് വ്യാപനംമൂലം വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ ഉത്തേജനപാക്കേജുകള്‍ വീണ്ടും പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കൂടാൻ കാരണമായിട്ടുണ്ട്.

സ്വർണത്തെ നിക്ഷേപമായി കരുതുന്നവർക്ക് ഈ സമയം ഏറെ അനുകൂലമാണെങ്കിലും ഈ സമയത്ത് സ്വർണാഭരണങ്ങൾ വാങ്ങാൻ എത്തുന്നവർ പണിക്കൂലി, ജിഎസ്ടി, സെസ് എന്നിവകൂടി ചേർത്ത് സ്വർണാഭരണങ്ങൾ വലിയൊരു തുക തന്നെ നൽകേണ്ടി വരും.

Read more: July 28 2020, Petrol Diesel Price, Gold Rate, INR Exchange Rate Today: സ്വർണവില കുതിക്കുന്നു, ഇന്നത്തെ പെട്രോൾ- ഡീസൽ വില; ഡോളർ വിനിമയ നിരക്ക്

Stay updated with the latest news headlines and all the latest Business news download Indian Express Malayalam App.

Web Title: Gold prices hit new highs in global markets