കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് സമ്പൂർണ അടച്ചു പൂട്ടൽ തുടരുമ്പോഴും സ്വർണവില ഉയരത്തിൽ തന്നെ. പവന് 33,800 രൂപയും ഗ്രാമിനു 4,225 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ പവന് 280 രൂപ കൂടി 34,000 കടന്നിരുന്നു. പവനു 34,080 രൂപയും ഗ്രാമിനു 4,260 രൂപയുമാണ് ഇന്നലത്തെ വില. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.
സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആളുകൾ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് കോവിഡ് കാലത്തും വില വർധനവിന് കാരണം. വില ഉയരുന്നുണ്ടെങ്കിലും ലോക്ക്ഡൗൺ കാരണം സംസ്ഥാനത്തെ ജുവലറികൾ അടഞ്ഞു കിടക്കുന്നതിനാൽ സ്വർണ ഉപഭോഗം കുത്തനെ ഇടിഞ്ഞിട്ടുണ്ട്. മാർച്ചിലെ സ്വർണ ഇറക്കുമതി ആറു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ്.