ലോക്ക്ഡൗണ്‍ കാലത്തെ അക്ഷയതൃതീയ; കച്ചവടം ഓണ്‍ലൈനാക്കി ജൂവലറികള്‍

സ്വര്‍ണ്ണം ഏതു സമയവും പണലഭ്യത ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപമാര്‍ഗ്ഗം ആണ്. ഇതാണ് സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടുന്നത്

hallmarking jewellery, gold jewellery, ram vilas paswan, consumer affairs ministry, wto, bureau of indian standards, hallmarking scheme, gold, buy gold, gold rates today, today gold rate, സ്വര്‍ണവില, ഇന്നത്തെ സ്വര്‍ണവില

സ്വര്‍ണ്ണവ്യാപാരത്തെ സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ട ഒരു ദിനമാണ് അക്ഷയതൃതീയ. സര്‍വൈശ്വര്യത്തിന്റെ ദിനമായി വിശ്വാസികള്‍ കണക്കാക്കപ്പെടുന്ന ഈ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഏറെ ശുഭകരമായി വിശ്വാസികള്‍ കരുതുന്നു. അത് കൊണ്ട് തന്നെ സ്വര്‍ണ്ണത്തെ സംബന്ധിച്ച് വലിയ ബിസിനസ് നടക്കുന്ന ദിനം കൂടിയാണ് ഇത്.

കൊറോണ വൈറസ്‌ ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണില്‍ സ്വര്‍ണ്ണാഭരണശാലകള്‍ അടച്ചിടേണ്ടതായുള്ള സാഹചര്യത്തില്‍ അക്ഷയതൃതീയ ദിനത്തിലെ വ്യാപാരത്തെ ഓണ്‍ലൈന്‍ ആയി മാറ്റാനുള്ള ശ്രമത്തിലാണ് ജൂവലറികള്‍.

അക്ഷയതൃതീയ ദിനത്തില്‍ ഇതാദ്യമായാണ് സ്വര്‍ണാഭരണശാലകള്‍ അടഞ്ഞു കിടക്കുന്നത് എന്ന് കല്യാണ്‍ ജൂവലേര്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമന്‍ പറഞ്ഞു.

“ദശാബ്ദങ്ങളായി അക്ഷയതൃതീയയ്ക്ക് സ്വര്‍ണ്ണം വാങ്ങുന്ന ഒട്ടേറെ ഉപഭോക്താക്കളുണ്ട്. അവരില്‍ ഭൂരിഭാഗവും ഇക്കുറി എന്ത് ചെയ്യും എന്ന അന്വേഷണത്തിലാണ്. അന്നത്തെ ദിവസം സ്വര്‍ണ്ണം വാങ്ങാനാകുമോ എന്ന് ചോദിച്ചു ഒരുപാട് പേര്‍ ഞങ്ങളെ ദിവസേന ബന്ധപ്പെടുന്നുണ്ട്. അത് കൊണ്ടാണ് ഗോള്‍ഡ്‌ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനു രൂപം നല്‍കിയത്,” അദ്ദേഹം വിശദമാക്കി.

കല്യാണ്‍ ജൂവലേര്‍സിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത്, താമസിക്കുന്ന പട്ടണം തെരഞ്ഞെടുത്തതിനു ശേഷം സര്‍ട്ടിഫിക്കറ്റ് വാങ്ങാം. ലോക്ക്ഡൗണിന് ശേഷം ഷോറൂമുകള്‍ തുറക്കുമ്പോള്‍ ഗോള്‍ഡ്‌ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റുമായി ചെന്ന് അതിന്റെ മൂല്യത്തിലുള്ള സ്വര്‍ണ്ണാഭരണം സ്വന്തമാക്കം. ഏപ്രില്‍ 21 മുതല്‍ രണ്ടു ഗ്രാം മുതല്‍ മുകളിലേക്ക് ഈ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണ്. ഇപ്പോള്‍ വാങ്ങുന്ന സര്‍ട്ടിഫിക്കറ്റ് 2020 ഡിസംബര്‍ 31 വരെ സ്വര്‍ണ്ണമായി മാറ്റിയെടുക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഗോള്‍ഡ്‌ റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ ഉള്ളതിനാല്‍ സ്വര്‍ണ്ണവിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉപഭോക്താവിനെ ബാധിക്കുകയില്ല എന്നും വ്യക്തമാക്കുന്നു.

സമാനമായ ഒരു ഓണ്‍ലൈന്‍ പര്‍ച്ചേസ് സംവിധാനം ജോയ് ആലുക്കാസ് ജൂവലറിയും ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിലോ അതിനു മുന്‍പോ ജോയ് ആലുക്കാസ് വെബ്‌സൈറ്റിലൂടെ ആഭരണങ്ങള്‍ വാങ്ങാം. ഓണ്‍ലൈന്‍ ആയി വാങ്ങുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് ഗ്രാമിന് 50 രൂപ ഇളവും, ഡയമണ്ട് വാല്യൂവില്‍ 20 ശതമാനം വരെ കിഴിവും ഓഫര്‍ ചെയ്യുണ്ട്.

ആമസോണ്‍, വൂഹൂ തുടങ്ങിയ വെബ്‌സൈറ്റുകള്‍ വഴി ജോയ് ആലുക്കാസ് ഗിഫ്റ്റ് വൗച്ചര്‍, ഇവൗച്ചര്‍ എന്നിവ വാങ്ങി, ലോക്ക്ഡൗണ്‍ കാലം കഴിഞ്ഞ് ഷോറൂം തുറക്കുമ്പോള്‍ വൗച്ചറുകള്‍ മാറ്റി അതേ വിലയിലുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ജോയ് ആലുക്കാസ് ഒരുക്കിയിട്ടുണ്ട്.

വിവിധ ക്രെഡിറ്റ്‌ കാര്‍ഡ്‌, ബാങ്കുകള്‍ എന്നിവയുമായി ചേര്‍ന്നുള്ള അധിക കാഷ് ബാക്ക് സൗകര്യവും ഇരു ജൂവലറികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിലും അക്ഷയതൃതീയയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ 26 വരെ ഓണ്‍ലൈന്‍ വഴി അക്ഷയതൃതീയ വില്‍പന നടക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം ബുക്ക് ചെയ്ത ശേഷം ഷോറും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഉപഭോക്താവിന് നേരിട്ട് അടുത്തുള്ള ഷോറൂമിലെത്തി ഇത് കൈപ്പറ്റാവുന്നതാണ്.  ബുക്ക് ചെയ്ത സമയത്തെ വിലയോ സ്വര്‍ണ്ണം നേരിട്ട് കൈപ്പറ്റുന്ന സമയത്തെ വിലയോ ഇതില്‍ ഏതാണ് കുറവ് അത് നല്‍കിയാല്‍ മതി.

ആകര്‍ഷകമായ ഓഫറുകളും വില വര്‍ധനവിലെ പരിരക്ഷയും ഉള്‍ക്കൊള്ളുന്ന ‘പ്രോമിസ് ടു പ്രൊട്ടക്ട്’ എന്ന  ക്യാമ്പയിനും തുടക്കമായി. പണിക്കൂലിയില്‍ 30 ശതമാനം  കിഴിവുകുടാതെ ക്യാഷ് ബാക്ക് ഓഫറും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘വളരെ പ്രയാസകരമായ ഈ സമയത്ത് നമ്മള്‍ പ്രതീക്ഷയുടെയും ഭാഗ്യത്തിന്റെയുമെല്ലാം അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. പരമ്പരാഗതമായി അതിനുള്ള ഏറ്റവും നല്ല സമയമാണ് അക്ഷയതൃതീയ. ഈ സമയത്ത് സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഏറ്റവും നല്ല അവസരമാണ് നല്‍കുന്നത്, ‘ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു.

കൊവിഡ്‌ ബാധയുടെ പശ്ചാത്തലത്തില്‍ വിപണികളെല്ലാം മാന്ദ്യത്തിലാണ്. എന്നാല്‍ സ്വര്‍ണ്ണത്തിന്റെ തിളക്കം ഒട്ടും കുറയുന്നില്ല. സ്വര്‍ണ്ണം ഏതു സമയവും പണലഭ്യത ഉറപ്പാക്കുന്ന സുരക്ഷിത നിക്ഷേപമാര്‍ഗ്ഗം ആണ്. ഇതാണ് സ്വര്‍ണ്ണത്തിന്റെ മാറ്റ് കൂട്ടുന്നത്‌.

ലോകത്തിൽ തന്നെ  ഏറ്റവുമധികം സ്വർണം ശേഖരിച്ചു വച്ചിട്ടുളള രാജ്യമാണ്  ഇന്ത്യ. രാജ്യത്തെ ഉപഭോക്താക്കളുടെ കൈവശം ഏകദേശം 25,000 ടൺ സ്വർണമാണ് ഉള്ളതെന്നാണ് കണക്കാക്കപ്പെട്ടിട്ടുളളത്.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Coronavirus lockdown akshaya tritya jewellers try to woo customers with online offers

Next Story
ലുലു ഗ്രൂപ്പിൽ അബുദാബി രാജകുടുംബം 100 കോടി ഡോളർ നിക്ഷേപിക്കുമെന്ന് റിപ്പോർട്ട്lulu, ലുലു, lulu hypermarket, ലുലു ഹൈപ്പർമാർക്കറ്റ്, abu dhabi,അബുദബി abu dhabi royal family, അബുദബി രാജകുടുംബം, investment, നിക്ഷേപം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express