കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയോട് (ഐആര്‍ഡിഎ ) കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച്, ജൂലൈ പത്തിനുള്ളില്‍ നിശ്ചയമായും കോവിഡ് പരിരക്ഷ നല്കുന്ന പോളിസികള്‍ നല്‍കണമെന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രം ചെയ്യുന്നവ ഉള്‍പ്പടെയുള്ള ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കായി ഐആര്‍ഡിഎ ഉത്തരവ് പുറപ്പെടുവിച്ചു.
കൊറോണ കവച് പോളിസി: സമാനകളില്ലാത്ത പദ്ധതി
കോവിഡ് ബാധിതരെ അനുഭാവപൂര്‍വം സഹായിക്കുകയെന്ന ആശയത്തോടെയാണ് കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസി വിഭാവനം ചെയ്തിരിക്കുന്നത്. അതിനാല്‍ സാധാരണ ഇന്‍ഷുറന്‍സ് പോളിസികളില്‍ നിശ്ചയമായും കാണുന്ന പല നിബന്ധനകളും ഈ പോളിസിയില്‍ ഇല്ല. മാത്രമല്ല, ചിലതാവട്ടെ ഇന്‍ഷുറന്‍സ് നിയമങ്ങള്‍ക്കു വിരുദ്ധവുമാണ്. ഉദാഹരണത്തിന്, മിക്ക ഇന്‍ഷുറന്‍സ് പോളിസികളുടെയും പരിരക്ഷാ കാലാവധി ഒരു വര്‍ഷമാണ്. എന്നാല്‍ കൊറോണ പോളിസികള്‍ മൂന്നര മാസം, ആറര മാസം, ഒന്‍പതര മാസം എന്നീ മൂന്ന് കാലാവധികളില്‍ ലഭ്യമാണ്.
മറ്റൊരു ശ്രദ്ധേയമായ കാര്യം, ഇന്‍ഷുറന്‍സ് പോളിസികള്‍ അപകടം അഥവാ അസുഖം വരുന്ന സമയം മാത്രം പരിരക്ഷ നല്‍കരുതെന്നാണ് പൊതു വ്യവസ്ഥ. അതിനു വിരുദ്ധമായി ഇവിടെ അസുഖം വന്നേക്കാവുന്ന കാലയളവിലേക്കാണ് പരിരക്ഷ നല്‍കുന്നത്.
മിക്കവാറും എല്ലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളും കോവിഡ് ബാധിതരെ അനുഭാവപൂര്‍വം സഹായിക്കുന്ന പോളിസിയാണ് കൊറോണ കവച് ഇന്‍ഷുറന്‍സ് പോളിസി. ചെറിയ വ്യത്യാസങ്ങള്‍ വരുത്തി, അവരുടെതായ പ്രീമിയം നിരക്കിലാണു ഓരോ കമ്പനിയും പോളിസി അവതരിപ്പിച്ചിരിക്കുന്നത്. അതിനാല്‍, ഉചിതമായ പോളിസി ഏതെന്ന് ഉപഭോക്താക്കള്‍ സ്വയം തിരഞ്ഞെടുക്കുകയായിരിക്കും അഭികാമ്യം. പോളിസിയില്‍ ലഭിക്കുന്ന അടിസ്ഥാനപരമായ പരിരക്ഷയും ചില കമ്പനികളുടെ പ്രീമിയം നിരക്കും താഴെ വിശദീകരിച്ചിരിക്കുന്നു.
പോളിസി ആര്‍ക്കൊക്കെ? ആര്‍ക്കൊക്കെ പരിരക്ഷ നേടാം?
18 മുതല്‍ 65 വയസ് വരെയുള്ളവര്‍ക്കു പോളിസി പരിരക്ഷ നല്കുന്നു. രക്ഷിതാക്കളെ കൂടി പോളിസിയുടെ പരിധിയില്‍ ഉള്പ്പെടുത്തുമെങ്കില് 18 വയസിനു താഴെയുള്ളവര്‍ക്കും പരിരക്ഷ കിട്ടും. രക്ഷിതാക്കളെ സാമ്പത്തികമായി ആശ്രയിക്കുന്ന 18 നും 25നും ഇടയിലുള്ളവര്‍ക്കു രക്ഷിതാക്കളോടൊപ്പം പോളിസിയില്‍ പരിരക്ഷ നേടാം.
ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍, അച്ഛനമ്മമാര്‍, ഭര്‍ത്താവിന്റെ/ഭാര്യയുടെ പിതാവ്, മാതാവ് തുടങ്ങിയവര്‍ക്ക് (പരമാവധി ഒരു പോളിസിയില്‍ 10 പേര്‍ക്ക്) പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ പോളിസിയില്‍ പരിരക്ഷ നേടാം.
ഈ പോളിസി നല്കുന്ന പരിരക്ഷ എന്താണ് ?
കോവിഡ് ബാധയെത്തുടര്‍ന്നുള്ള ആശുപത്രി ചികിത്സാച്ചെലവുകള്‍. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള വീട്ടിലെ ചികിത്സയ്ക്കുള്ള ചെലവുകള്‍.
പോളിസിയെടുക്കുന്നുതിനു മുന്‍പ് ആരോഗ്യ പരിശോധന നടത്തേണ്ടതുണ്ടോ?
ആവശ്യമില്ല.
പോളിസിയുടെ ആനുകൂല്യം ലഭിക്കുവാന്‍ ആശുപത്രി ചികിത്സ തന്നെ വേണമെന്നുണ്ടോ?
പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവായ അവസ്ഥയില്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ വീട്ടിലെ ചികിത്സയും (ഹോം കെയര്‍) ആവാം.
ക്ലെയിം ലഭിക്കാന്‍ എത്രകാലത്തെ ആശുപത്രിവാസം ആവശ്യമുണ്ട്?
24 മണിക്കൂറിലേറെ ആശുപത്രിവാസമുണ്ടാകുമ്പോഴാണ് പോളിസി അനൂകൂല്യങ്ങള്‍ ലഭിക്കുക
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?
ഇന്‍ഷുറന്‍സ് കമ്പനി നിര്‍ദേശിച്ചിട്ടുള്ള ടിപിഎ. (തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍ – ക്ലൈയിം സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിയോഗിക്കപ്പെട്ട മൂന്നാമതൊരു ഏജന്‍സി) യെ ഉടന്‍ തന്നെ, അല്ലെങ്കില്‍ 24 മണിക്കൂറിനുഉള്ളില് വിവരം അറിയിക്കണം.
ആശുപത്രിയിലാവുന്നതിനു മുന്‍പ് വന്നേക്കാവുന്ന ചെലവുകള്‍ക്കു ക്ലെയിം പരിരക്ഷയുണ്ടോ?
കോവിഡുമായി ബന്ധപ്പെട്ട, ആശുപത്രിയിലാവുന്നതിനു 15 ദിവസം മുന്‍പ് വരെ ഉണ്ടായിട്ടുള്ള ചെലവുകള്‍ പോളിസി പരിരക്ഷയില്‍ ഉള്‍പ്പെടുന്നു.
ആശുപത്രിയില്‍നിന്നു മടങ്ങിയ ശേഷമുള്ള ചെലവുകള്‍ക്കു പരിരക്ഷയുണ്ടോ?
തീര്‍ച്ചയായും. ചികിത്സ കഴിഞ്ഞ് ആശൂപത്രിവിട്ടശേഷം 30 ദിവസം വരെ ഉണ്ടായേക്കാവുന്ന അനുബന്ധ ചെലവുകള്‍ പോളിസി പ്രകാരം ലഭ്യമാണ്.
ഇന്ത്യയില്‍ എവിടെയും കോവിഡ് അനുബന്ധ സേവന – ചികിത്സാ ചെലവുകള്‍ ഈ പോളിസി നല്‍കുമോ?
തീര്‍ച്ചയായും. രാജ്യത്ത് എവിടെനിന്നും ലഭിക്കുന്ന കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കും ചികിത്സയ്ക്കും വരുന്ന ചെലവുകള്‍ പോളിസി പ്രകാരം ലഭിക്കും.
ചികിത്സാച്ചെലവുകള്‍ക്കു എന്തെങ്കിലും പരിധിയുണ്ടോ?
ഉണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുന്ന Sum Insured (ഇന്‍ഷുര്‍ ചെയ്യുന്ന തുക)ആയിരിക്കും പരിധി. (50,000 രൂപ മുതല്‍ അഞ്ചു ലക്ഷം രൂപവരെയുള്ള തുക 5000 രൂപയുടെ വ്യത്യാസത്തില്‍ വ്യത്യസ്ത സ്ലാബുകളൊന്നില്നിന്നു Sum Insured തിരഞ്ഞെടുക്കാം). പ്രായം, തിരഞ്ഞെടുക്കുന്ന Sum Insured എന്നിവയെ ആശ്രയിച്ചാണു പ്രീമിയം കണക്കാക്കുക.
എത്ര കാലമാണ് പോളിസിയുടെ പരിരക്ഷാ കാലാവധി?
മൂന്നര മാസം (105 ദിവസം), ആറര മാസം (195 ദിവസം), ഒമ്പതര മാസം (285 ദിവസം ) എന്നിങ്ങനെ കാലാവധിയുള്ള മൂന്ന് പോളിസികള്‍ ലഭ്യമാണ്.
ആയുഷ് ചികിത്സയാണെങ്കില്‍, മൊത്തം ചികിത്സതുകയും ലഭിക്കുമോ?
തീര്‍ച്ചയായും. ആയുര്‍വേ, യോഗയും പ്രകൃതി ചികിത്സയും, യുനാനി, സിദ്ധ, ഹോമിയോപ്പതി ചികിത്സാച്ചെലവുകള്‍ പൂര്‍ണമായി ലഭിക്കും.
കാലാവധി കഴിയുമ്പോള്‍, പോളിസി പുതുക്കാന്‍ കഴിയുമോ?
ഇല്ല. കോവിഡ്-19 മഹാമാരിയുടെ ചെറിയ ഒരു കാലത്തേക്കു മാത്രമാണു പോളിസി. നല്‍കുന്നത്. അതിനാല്‍ പോളിസി പുതുക്കാനാവില്ല.
പോളിസി എടുത്ത ഉടന്‍ ക്ലെയിം നല്‍കുമോ?
ഇല്ല. പോളിസി ആരംഭിച്ച് 15 ദിവസം (വെയ്റ്റിങ് പിരിയഡ്) കഴിഞ്ഞ ശേഷം മാത്രമേ ക്ലെയിം ലഭിക്കുകയുള്ളൂ.
ടിപിഎ (തേര്‍ഡ് പാര്‍ട്ടി അഡ്മിനിസ്ട്രേറ്റര്‍) എന്നാല്‍ എന്താണ്?
ക്ലെയിം സംബന്ധിച്ച സേവനദാതാക്കളാണ് ടിപിഎ. ഇവരാണ് പണം നല്‍കാതെ (ക്യാഷ് ലെസ്) ആശുപത്രിച്ചെലവുകള്‍ നിര്‍വഹിക്കാന്‍ വേണ്ട സേവനം ചെയ്യുന്നത്. ആശുത്രിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ ചികിത്സാച്ചെലവ് നല്‍കേണ്ടി വന്നിട്ടുണ്ടെങ്കില്‍, ആ തുക തിരികെ ലഭിക്കാനുള്ള സേവനം ടിപിഎ നല്‍കും.
ചികിത്സയ്ക്ക് ആശുപത്രിയില്‍ പണം നല്കിയിട്ടുണ്ടെങ്കില്, തിരികെ ലഭിക്കാന്‍ എന്താണ് ചെയ്യേണ്ടത്?
ഏതെങ്കിലും സാഹചര്യത്തില്‍ ചികിത്സാച്ചെലവ് ആശൂപത്രിയില്‍ നല്‍കേണ്ടി വന്നിട്ടുണ്ടെങ്കില്‍, അതിന്റെ ബില്ലുകളും മറ്റും ടിപിഎയയ്ക്കു കൈമാറണം. പോളിസി നിബന്ധനകള്‍ക്കു വിധേയമായി തുക ടിപിഎ തിരികെ നല്‍കും. ആശൂപത്രിയില്‍ പ്രവേശിക്കപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ വിവരം ടിപിഎയെ അറിയിക്കണം.
ക്ലെയിം രേഖകള്‍ സമര്‍പ്പിക്കാന്‍ സമയപരിധിയുണ്ടോ?
ഉണ്ട്. അത് താഴെപ്പറയുന്ന പ്രകാരമാണ്.
ക്ലെയിം തുക പൂര്‍ണമായും ലഭിക്കുമോ?
തീര്‍ച്ചയായും. ഇന്‍ഷുര്‍ ചെയ്ത തുകയുടെ (Sum Insured) പരിധിയില്‍ നില്ക്കുന്നതും ഒഴിവാക്കപ്പെട്ടിട്ടുള്ളതുമല്ലാത്ത, ശരിയായ രേഖകള്‍ സഹിതം സമര്‍പ്പിച്ച എല്ലാ ചെലവുകലും പൂര്‍ണമായി ലഭിക്കും.
യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ പ്രീമിയം നിരക്കുകള്‍
- വ്യക്തിഗത ഇന്‍ഷുറന്‍സ് തുകയ്ക്ക് (Sum Insured) മൂന്നരമാസ (105 ദിവസം) പോളിസിക്ക് ഒരാള്‍ക്കുള്ള പ്രീമിയം
- ആറരമാസ (195 ദിവസം) പോളിസിക്കുള്ള പ്രീമിയം
- ഒന്പതരമാസ (285 ദിവസം) പോളിസിക്കുള്ള പ്രീമിയം
ദി ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ പ്രീമിയം നിരക്കുകള്‍
ഇന്‍ഷുറന്‍സ് പോളിസിക്കു നല്കുന്ന പ്രീമിയം തുകയ്ക്ക് ‘ആദായ നികുതി അനൂകൂല്യങ്ങള്‍’ ലഭ്യമാണോ ?
ലഭ്യമാണ്. ആദായനികുതി നിയമത്തിന്റെ 80-ഡി വകുപ്പ് പ്രകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയത്തിനു ലഭിക്കുന്ന കിഴിവ് ഈ പോളിസിയുടെ പ്രീമിയത്തിനും ലഭ്യമാണ്. പ്രീമിയം ക്യാഷ് (റൊക്കം തുക)ആയി നല്കുന്ന അവസരത്തിലൊഴികെ.
മറ്റെന്തെങ്കിലും കിഴിവുകള്‍ ലഭ്യമാണോ?
ലഭ്യമാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കു പ്രീമിയത്തില്‍ അഞ്ചു ശതമാനം കിഴിവ് ലഭിക്കും. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ പങ്കാളിക്കും കുട്ടികള്‍ക്കും നല്കുന്ന പ്രീമിയത്തിലും ലഭിക്കും.
വനിതകള്‍ക്ക് അഞ്ചു ശതമാനം കിഴിവും ഓണ്‍ലൈനായി പോളിസിയെടുക്കുന്നവര്ക്കു 10 ശതമാനം കിഴിവും ലഭിക്കും.