ന്യൂഡൽഹി: 5ജി സേവനങ്ങൾ ആദ്യം ലഭ്യമാവുക വലിയ മെട്രോ നഗരങ്ങളിലാണെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ്. ഗുരുഗ്രാം, ബംഗളൂരു, കൊൽക്കത്ത, മുംബൈ, ഡൽഹി, അഹമ്മദാബാദ്, ഹൈദരാബാദ്, പൂനെ എന്നിവയുൾപ്പെടെയുള്ള മെട്രോ നഗരങ്ങളിലാണ് അടുത്ത വർഷം ആദ്യം 5ജി സേവനങ്ങൾ ലഭിക്കുകയെന്ന് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
2022 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ 5ജി സ്പെക്ട്രം ലേലം നടത്താൻ സർക്കാർ പദ്ധതിയിടുന്നുണ്ട്. ഈ വർഷം സെപ്റ്റംബറിൽ, കരുതൽ തുക, ബാൻഡ് പ്ലാൻ, ബ്ലോക്ക് വലുപ്പം, ലേലം ചെയ്യാനുള്ള സ്പെക്ട്രത്തിന്റെ അളവ് എന്നിവയുമായി ബന്ധപ്പെട്ട് സ്പെക്ട്രം ലേലത്തിന് ട്രായ്യോട് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് ശുപാർശ തേടിയിരുന്നു. ലേലം ചെയ്യാൻ. ട്രായ് ഈ വിഷയത്തിൽ കമ്പനികളുമായി കൂടിയാലോചനകൾ ആരംഭിച്ചിട്ടുണ്ട്.
“5ജി സേവനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട്, ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവ ഗുരുഗ്രാം, ബാംഗ്ലൂർ, കൊൽക്കത്ത, മുംബൈ, ചണ്ഡീഗഡ്, ഡൽഹി, ജാംനഗർ, അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ലഖ്നൗ, പൂനെ, ഗാന്ധി നഗർ എന്നിവിടങ്ങളിൽ 5ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വലിയ മെട്രോ നഗരങ്ങളിലായിരിക്കും അടുത്ത വർഷം ആദ്യം 5ജി സേവനങ്ങൾ ലഭിക്കുക,” പ്രസ്താവനയിൽ പറഞ്ഞു.
5ജി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് റെഗുലേറ്ററിക്ക് വ്യക്തത ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Also Read: 2022ൽ വാട്സ്ആപ്പിൽ കാണാൻ ആഗ്രഹിക്കുന്ന അഞ്ച് മാറ്റങ്ങളും ഫീച്ചറുകളും
“ഇപ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം റെഗുലേറ്ററിപക്ഷത്തെ വ്യക്തതയാണ്. സ്പെക്ട്രത്തിന് ലൈസൻസ് നൽകുന്നതും ലഭ്യമാക്കുന്നതും ന്യായമായ നിബന്ധനകളിൽ ലഭ്യമാക്കുന്നതിനുമാണ്. അത് കൃത്യമായി എങ്ങനെയാവണമെന്ന് ഓരോ രാജ്യവും നിശ്ചയിക്കണം. സ്പെക്ട്രം വില വളരെ ചെലവേറിയതാണോ എന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നിട്ടുണ്ട്. ഇന്ത്യക്കാർക്ക് ആകെ കവറേജ് നൽകാനുള്ള പണമുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്ന് ഞാൻ കരുതുന്നു ”എറിക്സണിലെ ഏഷ്യാ പസഫിക്കിന്റെ ചീഫ് ടെക്നോളജി ഓഫീസർ മാഗ്നസ് എവർബ്രിംഗ് അടുത്തിടെ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
“അത് നടന്നാൽ 5ജി വളരെ വേഗത്തിലാകും. സ്മാർട്ട്ഫോണുകൾ തയ്യാറാണ്, ഓപ്പറേറ്റർമാർ തയ്യാറാണ്. ഏത് ഫ്രീക്വൻസി ബാൻഡ് എന്നതിനെക്കുറിച്ചും മറ്റു നിബന്ധനകളെയും വ്യവസ്ഥകളെക്കുറിച്ചും വ്യക്തത ആവശ്യമാണ്, ”അദ്ദേഹം കൂട്ടിച്ചേർത്തു.