ഇ കോമേഴ്സ് രംഗത്തെ വമ്പന്മാരായ ഫ്ലിപ്കാർട്ട് ഒരിക്കൽ കൂടി അവരുടെ ബിഗ് ബില്ല്യൺ സെയ്‌ലുമായി രംഗത്തെത്തിയിരിക്കുകയാണ്. വിൽപ്പന കുതിക്കുമ്പോൾ തുടക്കത്തിൽ തന്നെ കോടികളാണ് കച്ചവടക്കാർ സ്വന്തമാക്കിയിരിക്കുന്നത്. ഉത്സവ വിൽപ്പനയുടെ ആദ്യ ദിവസങ്ങളിൽ ടയര്‍ 2 നഗരങ്ങളില്‍നിന്നും പട്ടണങ്ങളില്‍നിന്നുമുള്‍പ്പടെ ലക്ഷക്കണക്കിന് വില്പനക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ഫ്‌ളിപ്കാര്‍ട്ടും ആമസോണും പറയുന്നു.

ദി ബിഗ് ബില്യൺ ഡെയ്‌സ് (ടിബിബിഡി) വിൽപ്പനയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ 70 ഓളം വിൽപ്പനക്കാർ കോടിക്കണക്കിന് രൂപയും പതിനായിരത്തോളം പേർ ലക്ഷ്പതികളായി മാറിയെന്ന് വാൾമാർട്ട് പിന്തുണയുള്ള ഫ്ലിപ്കാർട്ട് വെളിപ്പെടുത്തി. ‘ദി ബിഗ് ബില്യൺ ഡെയ്‌സ്’ വിൽപ്പനയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ മൂന്ന് ലക്ഷത്തിലധികം വിൽപ്പനക്കാർക്ക് ഓർഡറുകൾ ലഭിച്ചതായും ഫ്ലിപ്കാർട്ട് കൂട്ടിച്ചേർത്തു. ഇതിൽ 60 ശതമാനം വിൽപ്പനക്കാരും ചെറിയ നഗരങ്ങളിൽ നിന്നുള്ളവരാണ്.

Read More: Flipkart Big Billion Day 2020: ബിഗ് ബില്ല്യൺ ഡേയിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്

കഴിഞ്ഞവര്‍ഷത്തെ വില്പനയില്‍ ആറുദിവസംകൊണ്ടുണ്ടായ നേട്ടം ഇത്തവണ രണ്ടുദിവസംകൊണ്ട് നേടാനായതായാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനി അവകാശപ്പെടുന്നത്. ഇത്തവണ വന്‍തോതില്‍ ആവശ്യക്കാർ കൂടിയതായും പറയുന്നു.

ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പന ഒക്ടോബർ 16നാണ് ആരംഭിച്ചത്. ഒക്ടോബർ 16, 17 തീയതികളിൽ ഫ്ളിപ്കാർട്ട് ഹോൾസെയ്‌ലും മികച്ച പ്രൈസ് സ്റ്റോറുകളും ഫാഷൻ, ആക്സസറീസ്, പലചരക്ക് വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 3,000 ചില്ലറ വ്യാപാരികളേയും 18,000 കടകളും കണ്ടതായി അവകാശപ്പെട്ടു.

അതേസമയം, ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ആദ്യ രണ്ട് ദിവസങ്ങൾ വിൽപ്പനക്കാർക്കും ബ്രാൻഡ് പങ്കാളികൾക്കും എക്കാലത്തെയും വലിയ ഓപ്പണിങ്ങാണ് ലഭിച്ചതെന്ന് ഫ്ലിപ്കാർട്ടിന്റെ എതിരാളികളായ ആമസോൺ അവകാശപ്പെട്ടു.

പ്രധാന അംഗങ്ങൾക്കായി ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പന ഒക്ടോബർ 16 ന് ആരംഭിച്ചു. 17 മുതൽ ഇത് എല്ലാവർക്കും ആക്‌സസ് ചെയ്യാൻ സാധിച്ചു. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെലിലൂടെ 48 മണിക്കൂറിനുള്ളില്‍ 1.1 ലക്ഷം കച്ചവടക്കാര്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചതായി ആമസോണും അവകാശപ്പെട്ടു. 5000ലധികം വില്പനക്കാര്‍ക്ക് ആദ്യ 48 മണിക്കൂറിനുള്ളില്‍ 10 ലക്ഷത്തിലധികംരൂപയുടെ കച്ചവടം നടത്താനായെന്നാണ് കമ്പനി പറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook