പണം നിക്ഷേപിക്കാനും പിൻവലിക്കാനും അധിക ചാർജ്: നടപടി പിൻവലിച്ച് ബാങ്ക് ഓഫ് ബറോഡ

നവംബർ ഒന്നുമുതലായിരുന്നു ബാങ്കിങ് സേവനങ്ങൾക്കുള്ള പുതിയ ചാർജുകൾ പ്രാബല്യത്തിൽ വന്നത്

ATM

BOB Withdrawal Charges News: പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുള്ള പുതിയ ചാർജുകൾ പ്രാബല്യത്തിൽ വന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അത് പിൻവലിക്കാൻ തീരുമാനിച്ച് ബാങ്ക് ഓഫ് ബറോഡ. പുതിയ ചാർജുകൾ ഉടൻ തന്നെ പിൻവലിക്കാൻ ബാങ്ക് ചൊവ്വാഴ്ച തീമാനിച്ചു.

നവംബർ ഒന്നുമുതലായിരുന്നു അടിസ്ഥാന സേവനങ്ങൾക്ക് പുതിയ ചാർജ് ഈടാക്കുന്നത് പ്രാബല്യത്തിൽ വന്നത്. ഇതുമായി ബന്ധപ്പെട്ട സർക്കുലർ ബാങ്ക് ഓഫ് ബറോഡ ബ്രാഞ്ചുകൾക്ക് സെപ്തംബർ 29നാണ് അയച്ചത്. നിലവിലെ കോവിഡ് 19 സാഹചര്യവും അത് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും പരിഗണിച്ച് മുൻ സർക്കുലറും അതിന്മേലുള്ള നടപടികളും പെട്ടെന്ന് തന്നെ പിൻവലിക്കുകയാണെന്നും ബാങ്ക് അവരുടെ പുതിയ സർക്കുലറിൽ അറിയിച്ചു.

ജൻ ധൻ അക്കൗണ്ടുകളടക്കമുള്ള അടിസ്ഥാന സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക് (ബിഎസ്ബിഡി) പുതിയ ചാർജുകൾ ഈടാക്കില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം വ്യക്തമാക്കിയതിന് പിറകേയാണ് ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ അക്കൗണ്ടുകളിൽ ഈ ചാർജ് ഈടാക്കില്ലെന്ന് വ്യക്തമാക്കിയത്.

“സാധാരണ സേവിംഗ്സ് അക്കൗണ്ടുകൾ, കറന്റ് അക്കൗണ്ടുകൾ, ക്യാഷ് ക്രെഡിറ്റ് അക്കൗണ്ടുകൾ, ഓവർ ഡ്രാഫ്റ്റ് അക്കൗണ്ടുകൾ: ചാർജുകൾ വർദ്ധിപ്പിച്ചിട്ടില്ലെങ്കിലും നവംബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഓരോ മാസത്തെയും സൗജന്യ പിൻവലിക്കലുകളുടെയും ഡെപ്പോസിറ്റുകളുടെയും കാര്യത്തിൽ ബാങ്ക് ഓഫ് ബറോഡ ചില മാറ്റങ്ങൾ വരുത്തിയിരുന്നു” ധനമന്ത്രാലയം ട്വീറ്റ് ചെയ്തു.

മറ്റൊരു പൊതുമേഖലാ ബാങ്കും അടുത്തിടെ ഇത്തരം നിരക്കുകൾ വർദ്ധിപ്പിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ആർ‌ബി‌ഐ മാർ‌ഗ്ഗനിർ‌ദ്ദേശങ്ങൾ‌ പ്രകാരം, പൊതുമേഖലാ ബാങ്കുകൾ‌ ഉൾപ്പെടെ എല്ലാ ബാങ്കുകൾ‌ക്കും അവരുടെ സേവനങ്ങൾ‌ക്കായി ന്യായമായ തരത്തിൽ, സുതാര്യവും വിവേചനരഹിതവുമായ രീതിയിൽ‌ ചാർ‌ജ് ഈടാക്കാൻ‌ അനുമതിയുണ്ട്. മറ്റ് പൊതുമേഖലാ ബാങ്കുകളും, കോവിഡിന്റെ പശ്ചാത്തലത്തിൽ സമീപഭാവിയിൽ‌ ബാങ്ക് ചാർ‌ജുകൾ‌ ഉയർത്താൻ‌ നിർദ്ദേശിക്കുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്,” മന്ത്രാലയം പറയുന്നു.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Bank of baroda rolls back changes in cash deposits and withdrawals related charges

Next Story
Gold Rate Today, 2020 November 03: സ്വർണവിലയിൽ നേരിയ വർധനവ്gold rate, diesel price, petrol price, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com