Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

തുടർച്ചയായ നാല് ദിവസം ബാങ്ക് പ്രവർത്തിക്കില്ല; ഇടപാടുകാർ ശ്രദ്ധിക്കുക

അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കൂ

home loan, ഭവന വായ്പ, rbi loan emi moratorium, ആര്‍ബിഐ വായ്പ മാസത്തവണ മൊറട്ടോറിയം, rbi loan emi moratorium news,ആര്‍ബിഐ വായ്പ ഇഎംഐ മൊറോട്ടോറിയം വാര്‍ത്ത, rbi emi moratorium, ആര്‍ബിഐ ഇഎംഐ മൊറട്ടോറിയം, rbi repo rate cut, moratorium, home loan cut, home loan interest rate, home loan moratorium

ന്യൂഡൽഹി: നാളെ മുതൽ തുടർച്ചയായ നാല് ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല. മാർച്ച് 13 രണ്ടാം ശനിയാഴ്‌ച ബാങ്ക് അവധിയാണ്. പിറ്റേന്ന് ഞായർ. 15, 16 തീയതികളിൽ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആഹ്വാനം ചെയ്തിരിക്കുന്ന അഖിലേന്ത്യാ പണിമുടക്കാണ്. ബാങ്കുകൾ പ്രവർത്തിക്കില്ല.

ഇതോടെ മാർച്ച് 13 മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കുകൾ അവധിയായിരിക്കും. അത്യാവശ്യ ഇടപാടുകൾ നടത്താനുള്ളവർ ഇന്നു തന്നെ നടത്തണം. അല്ലാത്തപക്ഷം നാല് ദിവസം കഴിഞ്ഞേ ഇനി ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കൂ.

Read Also: ഉമ്മൻചാണ്ടി കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി? വമ്പൻ ട്വിസ്റ്റുകൾക്ക് സാധ്യത, പട്ടിക ഇന്ന്

പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ബാങ്ക് ജീവനക്കാര്‍ മാർച്ച് 15, 16 ദിവസങ്ങളിൽ പണിമുടക്കുന്നത്. അഖിലേന്ത്യാ പണിമുടക്കില്‍ പൊതുമേഖലയില്‍ നിന്നും സ്വകാര്യ മേഖലയില്‍ നിന്നും വിദേശ, ഗ്രാമീണ ബാങ്കുകളില്‍ നിന്നുമുളള പത്ത് ലക്ഷത്തോളം ജീവനക്കാര്‍ രണ്ട് ദിവസത്തെ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് വ്യക്തമാക്കി.

Get the latest Malayalam news and Business news here. You can also read all the Business news by following us on Twitter, Facebook and Telegram.

Web Title: Bank holiday march 13 14 15 16

Next Story
Gold Rate Today, 2021 March 11: സ്വർണവില ഉയരുന്നു, പവനു 280 രൂപ കൂടിgold rate, gold price in diwali 2020, gold price in diwali, gold rate today, gold prices, gold price today, gold rate, gold rate today, gold rate in india, dhanteras, gold prices, gold prices today, gold price in dhanteras, gold price in dhanteras 2020, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com