Latest News

Budget 2019 Live: പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് 75000 കോടി; അഞ്ച് ലക്ഷം വരെ ആദായ നികുതി ഇല്ല

Union Budget 2019 Live Updates: കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ബജറ്റ്. ഇടത്തരക്കാര്‍ക്കും ഇളവുകളും ആനുകൂല്യങ്ങളും പ്രതീക്ഷിക്കുന്നുണ്ട്

Union Budget 2019 Live Updates: ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് ലോകസഭയില്‍ അവതരിപ്പിച്ചു. മന്ത്രി പീയുഷ് ഗോയലാണ് ബജറ്റ് അവതരിപ്പിച്ചത്. കാര്‍ഷിക-ഗ്രാമീണ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണ് ബജറ്റ്. ഇടത്തരക്കാര്‍ക്കും ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ആദായ നികുതിയുടെ പരിധി അഞ്ച് ലക്ഷമാക്കി. കർഷകർക്കായി 75000 കോടി രൂപ പ്രഖ്യാപിച്ചു. പ്രതിരോധ ബജറ്റിലേക്ക് ചരിത്രത്തിലാദ്യമായി മൂന്ന് ലക്ഷം കോടി രൂപ നല്‍കാന്‍ തീരുമാനിച്ചു.

പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗം

Interim Budget 2019-20 by on Scribd

അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഈ സാഹചര്യത്തിലാണ് റെയില്‍വെ മന്ത്രി പീയുഷ് ഗോയലിന് ധനകാര്യ വകുപ്പിന്റെ ചുമതല ലഭിച്ചത്. ഗോയലിന്റെ ആദ്യ ബജറ്റാണിത്.
ബജറ്റിന് തൊട്ടുമുമ്പുള്ള സാമ്പത്തിക സര്‍വ്വെ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ചില്ല. ഇത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Click Here to Read in English

മോദി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ബജറ്റ് അവതരണം എന്നതിനാല്‍ രാഷ്ട്രീയമായും പ്രസക്തമാണ് പീയുഷ് ഗോയലിന്റെ ബജറ്റ്. കർഷകരേയും മധ്യ വർഗ്ഗത്തേയും ലക്ഷ്യം വച്ചു കൊണ്ടാണ് ബജറ്റ്.


1.26 pm: കർഷകർക്ക് അർഹമായ വരുമാനം ലഭിക്കുന്നുണ്ടെങ്കില്‍ പിന്നെന്തിന് അവർ പ്രക്ഷോഭം നടത്തിയെന്ന് കോണ്‍ഗ്രസ്

12.45 pm: പിയൂഷ് ഗോയല്‍ ബജറ്റ് അവതരണം പൂർത്തിയാക്കി.

12.44 pm; വികസനം ജന മുന്നേറ്റമാക്കുകയായിരുന്നു മോദി സർക്കാരെന്ന് പീയുഷ് ഗോയല്‍.

12.41 pm: സ്റ്റാന്‍ഡേർഡ് ഡിഡക്ഷന്‍ 50000 ആയി ഉയർത്തി. മൂന്നു കോടി ആളുകള്‍ക്ക് 18500 കോടിയുടെ ഗുണം.

12.40 pm: ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കി കുറച്ചു. 2.5 ലക്ഷമായിരുന്നു നേരത്തെ. ഈ വർഷം നിലവിലെ പരിധി തുടരും. റിബേറ്റ് പിന്നീട്. ഇളവുകള്‍ ചേർന്നാല്‍ 6.5 ലക്ഷമാകും.

12.35 pm: റെയിൽവെ മേഖലയ്ക്കായി ബജറ്റില്‍ 1.58 ലക്ഷം കോടി ബജറ്റില്‍ നീക്കിവെച്ചു.രാജ്യത്ത് ബ്രോഡ് ഗേജ് റെയില്‍ പാതകളില്‍ ആളില്ലാ റെയിൽ ക്രോസുകൾ പൂര്‍ണ്ണമായും ഇല്ലാതാക്കി.

12.30 pm: വിദ്യാഭ്യാസ വകുപ്പിന് 38572 കോടി, എസ് സി/എസ് ടി വകുപ്പിന് 76800 കോടി.
12.29 pm: ചെലവില്‍ വർധനവ്. ഈ വർഷം ചിലവായത് 2784200 കോടി.

12.25 pm: കാർഷികവരുമാനം ഉറപ്പാക്കല്‍ പദ്ധതി ധനക്കമ്മി വർധിപ്പിക്കും.
12.20 pm: ഭാവിയിലേക്ക് പത്തിന പരിപാടികള്‍.

1. ഭൗതിക, സാമൂഹ്യ അടിസ്ഥാന സൗകര്യ വികസനം
2. ഡിജിറ്റൽ സമ്പദ്ഘടന സമ്പൂർണമാക്കൽ
3. മലിനീകരണമില്ലാത്ത രാജ്യം, ഇലക്ട്രിക് വാഹനങ്ങൾക്ക് ഊന്നൽ
4. വൻ തോതിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കൽ
5. നദികൾ ശുദ്ധീകരിച്ച് സുരക്ഷിതമായ കുടിവെള്ളവും ജലസേചനവും ഉറപ്പാക്കൽ
6. തീരദേശ വികസനവും പരിപാലനവും പുരോഗതിയും
7. ബഹിരാകാശ രംഗത്ത് കുതിച്ചുചാട്ടം, ഗഗൻയാൻ പദ്ധതിക്ക് ഊന്നൽ
8. ഭക്ഷ്യസ്വയംപര്യാപതതയും സമ്പൂർണ ഭക്ഷ്യസുരക്ഷയും
9. സമഗ്ര ആരോഗ്യപരിരക്ഷ, ആയുഷ്മാൻ പദ്ധതി പ്രധാനം
10. വികസനം ഒരുമിച്ച്. ടീം ഇന്ത്യ എന്ന നിലയില്‍ മുന്നേറ്റം.

12.18 pm: 6900 കോടിയുടെ ബിനാമി ഇടപാടുകള്‍ കണ്ടെത്തി.

12.16 pm: കള്ളപ്പണ വിരുദ്ധ നടപടികള്‍ വിജയം. നടപടികളിലൂടെ 1.30 ലക്ഷം കോടി അധിക വരുമാനം.
12.13 pm: ജിഎസ്ടി വരുമാനം 97,100 കോടി.

12.10 pm: ഈ വർഷത്തെ ജിഎസ്ടി ആകെ വരുമാനം ഒരു ലക്ഷം കോടി കവിയുമെന്ന് പീയുഷ് ഗോയല്‍. ജിഎസ് ടി ഇളവുകള്‍ ഇടത്തരം വ്യാപാരികള്‍ക്കും കുടുംബങ്ങള്‍ക്കും ഗുണകരം.

12.09 pm: ആശാവർക്കർമാരുടെ വേതനം 50 ശതമാനം കൂട്ടി.

12.07 pm: അഞ്ച് വർഷത്തിനുള്ളില്‍ ഒരു ലക്ഷം ഡിജിറ്റല്‍ ഗ്രാമങ്ങള്‍.

12.05 pm: പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും.

12.04 pm: ആദായനികുതി വരുമാനം 12 ലക്ഷം കോടിയായി വർധിച്ചു. റിട്ടേണ്‍സ് 24 മണിക്കൂറിനകം തീർപ്പാക്കും, റീഫണ്ടും ഉടന്‍. നികുതി റിട്ടേണ്‍ പൂർണമായും ഓണ്‍ ലെെനാക്കും.

12.02 pm: സിനിമകളുടെ വ്യാജ പതിപ്പ് തടയാനായി പെെറസി നിയമത്തില്‍ ഭേദഗതി വരുത്തും.

12.00 pm: എട്ട് കോടി എല്‍പിജി കണക്ഷനുകള്‍ നല്‍കും.

11.59 am: വ്യവസായ വകുപ്പ് വ്യവസായ, ആഭ്യന്തര വ്യാപര വകുപ്പായി പേരുമാറ്റും. ആഭ്യന്തര വ്യാപരത്തിന് വ്യാപക ഇളവ്.

11.50 am: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് ഇതുവരെ 35000 കോടി നല്‍കി.

11.49 am: പ്രതിരോധ ബജറ്റിന് മൂന്ന് ലക്ഷം കോടി.

11.48 am: പ്രധാനമന്ത്രി ശ്രം യോഗിമാന്‍ ധന്‍ പദ്ധതിക്ക് 5000 കോടി.

11.47 am: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍.

11.44 am: ഇ.എസ്.ഐ പരിധി 21000 രൂപയായി ഉയർത്തി.

11.42 am: ഗ്രാറ്റ് വിറ്റി പരിധി 10ലക്ഷത്തില്‍ നിന്നും 30 ലക്ഷമാക്കി ഉയർത്തി.

11.40 am: മെഗാ പെന്‍ഷന്‍ പദ്ധതി. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കും. 15000 രൂപ വരെ മാസ വരുമാനമുള്ളവർക്ക് ഗുണകരമാകും. 60 വയസിന് ശേഷം പ്രതിമാസം 3000 രൂപ.

11.37 am: ഗോസംരക്ഷണത്തിന് പദ്ധതി. പശുക്കളെ വാങ്ങാനും വളർത്താനും വായ്പ്പ നല്‍ക്കും.

11.27 am: കർഷകർക്ക് സഹായം നല്‍കാന്‍ പ്രധാനമന്ത്രി കിസാന്‍ പദ്ധതി. കർഷകർക്ക് പ്രതി വർഷം 6000 രൂപ. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ളവർക്ക്. അക്കൌണ്ടിലേക്ക് പണം നേരിട്ടെത്തും. 100 ശതമാനം ബാധ്യതയും സർക്കാർ ഏറ്റെടുക്കും. 12 കോടി കർഷക കുടുംബങ്ങള്‍ക്ക് ഗുണകരമാകും. ഡിസംബർ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കും. പദ്ധതിക്കായി 75000 കോടി വകയിരുത്തി. നടപ്പ് ഫിനാന്‍സ് ഇയറിലേക്ക് 20000 കോടിയും. കർഷകർക്ക് 11.69 കോടി വായ്പ്പ. കിസാന്‍ ക്രെഡിറ്റ് കാർഡ് വായ്പ്പകള്‍ക്ക് 2 ശതമാനം ഇളവ്.

11.23 am: 98 ശതമാനം ഗ്രാമങ്ങളിലും സമഗ്ര ശുചീകരണ പദ്ധതി നടപ്പിലാക്കി. 545000 ഗ്രാമങ്ങള്‍ ശുചിയാക്കി. ഒരു കോടി 53 ലക്ഷം പുതിയ വീടുകള്‍ നിർമ്മിച്ചു നല്‍കി.

11.22 am: ആയുഷ്മാന്‍ ഭാരതിലൂടെ 50 കോടി ജനങ്ങള്‍ക്കായി സമഗ്ര ആരോഗ്യ പദ്ധതി. 3000 കോടി പ്രഖ്യാപിച്ചു.

11.20 am: സുതാര്യത വർധിപ്പിച്ച് അഴിമതി കുറച്ചു. നിയമങ്ങളും ചട്ടങ്ങളും തിരുത്തി പറഞ്ഞ വാക്ക് പാലിച്ചു. പാവപ്പെട്ട എല്ലാവർക്കും എല്ലാ അവകാശങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം.

11.13 am: യുപിഎ സർക്കാരിന്റെ കാലത്തെ കിട്ടാക്കടം എന്‍ഡിഎ സർക്കാർ കണ്ടെത്തി. മൂന്ന് ലക്ഷം കോടി രൂപ തിരിച്ചെത്തിച്ചു.
11.11 am: ഏഴു വർഷം കൊണ്ട് ധനക്കമ്മി പകുതിയായി കുറച്ചു.

11.07 am: മോദി സർക്കാർ ജനങ്ങളുടെ ആത്മവിശ്വാസം തിരിച്ചു നല്‍കി. സുസ്ഥിരവും അഴിമതി രഹിതവുമായി ഭരണം നടപ്പിലാക്കി. ജനത്തിന്റെ നടുവൊടിച്ച വിലക്കയറ്റത്തിന്റെ നടുവൊടിച്ചു.

11.05 am: 2022 ഓടെ പുതിയ ഇന്ത്യയെ പടുത്തുയർത്തുമെന്ന് പീയുഷ് ഗോയല്‍.

11.02 am: പീയുഷ് ഗോയല്‍ ബജറ്റ് അവതരണം തുടങ്ങി

11.01 am: ബജറ്റില്‍ ‘ജുംലകള്‍’ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍ നടത്തും. ഇതിന് മുമ്പുള്ള ബജറ്റുകളൊന്നും പൊതുജനങ്ങള്‍ക്ക് ഉപകാരപ്പെട്ടിട്ടില്ല. നാല് മാസം മാത്രമാണവര്‍ക്കുള്ളത്. പിന്നെങ്ങനെ പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം ചോദിച്ചു.

10.38 am: മോദി സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റും കര്‍ഷകരെ ശാക്തീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രാധാ മോഹന്‍ സിങ്.

10.27 am: രാവിലെ 11 മണിയോടെ ബജറ്റ് അവതരിപ്പിക്കും

10.10 ബജറ്റുമായി പീയുഷ് ഗോയല്‍ പാർലമെന്റിലേക്ക് എത്തുന്നു.

10. 05 am: ബജറ്റ് വിവരങ്ങള്‍ ചോർന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബജറ്റിലെ ചില വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് സർക്കാരില്‍ നിന്നു തന്നെ ചോർത്തി നല്‍കിയെന്നാണ് ആരോപണം.

10.00 am: ബജറ്റ് അവതരണത്തിന് മുന്നോടിയായി പീയുഷ് ഗോയല്‍ രാഷ്ട്രപതി കണ്ടു

9.30 am: ബജറ്റ് അവതരണത്തിനായി പീയുഷ് ഗോയല്‍ പാർലമെന്റിലെത്തി.

9.20 am: പൂർണമായ ബജറ്റല്ല ഇടക്കാല ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റെന്നാല്‍ ബജറ്റ് മാത്രമാണെന്നും അതില്‍ ഇടക്കാല ബജറ്റെന്നോ വോട്ട് ഓണ്‍ അക്കൌണ്ടോ ഇല്ലെന്ന് കഴിഞ്ഞ ദിവസം പിയൂഷ് ഗോയല്‍ പറഞ്ഞിരുന്നു.

9.00 am: പീയുഷ് ഗോയല്‍ ധന മന്ത്രാലയത്തിലെത്തി

8.30 am: വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങൾക്കുള്ള നഷ്ടത്തിൽ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും

7.30 am: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനപ്രിയ പദ്ധതികളും ബജറ്റില്‍ ഇടം പിടിച്ചേക്കും.

7.25 am: 14 ദിവസങ്ങളിലായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്.

7.20 am: രാവിലെ 11 മണിയോടെ മന്ത്രി പീയുഷ് ഗോയല്‍ ബജറ്റ് അവതരിപ്പിക്കും.

Get the latest Malayalam news and Budget news here. You can also read all the Budget news by following us on Twitter, Facebook and Telegram.

Web Title: Union budget 2019 live updates

Next Story
പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുംbudget session, parliament, union budget, union budget 2019-20, budget 2019, budget 2019-2020, narendra modi budget, piyush goyal budget, income tax exemption, interim budget, indian union budget 2019, arun jaitely, full budget 2019
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express