/indian-express-malayalam/media/media_files/uploads/2018/03/soldiers-indian-army-759.jpg)
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി പ്രതിരോധ ബജറ്റ് മൂന്ന് ലക്ഷം കോടി കവിഞ്ഞു. സൈനികര്‍ നമ്മുടെ അഭിമാനമാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു പീയുഷ് ഗോയല്‍ ബജറ്റില്‍ പ്രതിരോധ വിഹിതം പ്രഖ്യാപിച്ചത്. ഇതിന് പുറമേയും സാമ്പത്തിക സഹായമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സൈന്യത്തിലെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. 40 വര്‍ഷത്തോളം നിലച്ചു കിടക്കുകയായിരുന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയെന്നും ഇതിലൂടെ 35000 കോടി രൂപ വിതരണം ചെയ്യാനായെന്നും അദ്ദേഹം അറിയിച്ചു.
Read Also: Budget 2019 Live:പ്രധാനമന്ത്രി കിസാന്‍ പദ്ധതിക്ക് 75000 കോടി; അഞ്ച് ലക്ഷം വരെ ആദായ നികുതി ഇല്ല
കഴിഞ്ഞ ബജറ്റില്‍, 2018 ലെ, വിഹിതം 2.95 ലക്ഷം കോടിയായിരുന്നു. ഇതിന് മുമ്പത്തെ കൊല്ലം 2,74 ലക്ഷം കോടിയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us