/indian-express-malayalam/media/media_files/uploads/2019/01/Modi.jpg)
Not Full Fledged Budget but Interim Budget to Present on Feb 1: ന്യൂഡൽഹി:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മോദി സർക്കാരിന്റെ അവസാന പൊതുബജറ്റ് സമ്പൂർണ്ണമായിരിക്കില്ലെന്ന് ധനകാര്യ മന്ത്രാലയം. ഇടക്കാല ബജറ്റാവും ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുകയെന്നാണ് മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.
സമ്പൂർണ്ണ ബജറ്റവതരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമമെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം വിശദീകരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
വോട്ട് ഓൺ അക്കൗണ്ട് എന്നാണ് ഈ ഇടക്കാല ബജറ്റിനെ വിശേഷിപ്പിക്കുക. പുതിയ പദ്ധതികളുടെ പ്രഖ്യാപനമോ നികുതി നിരക്കുകളിൽ മാറ്റമോ ഈ കാലയളവിൽ ഉണ്ടാവില്ല. നാല് മാസത്തേക്ക് കേന്ദ്ര സർക്കാരിന്റെ പ്രവർത്തന ചിലവുകൾ നടത്തുന്നതിന് പാർലമെന്റിന്റെ അനുമതി വാങ്ങുകയാണ് ലക്ഷ്യം. സർക്കാരിന്റെ നിലവിലെ പദ്ധതികൾക്കുളള ബജറ്റ് വിഹിതം അനുവദിക്കുകയല്ലാതെ പുതിയ പദ്ധതികൾ പ്രഖ്യാപിക്കില്ല.
കേന്ദ്ര സർക്കാരിന്റെ അവസാന പൊതുബജറ്റ് സമ്മേളനം നാളെയാണ് ആരംഭിക്കുന്നത്. ബിജെപി സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കരുതെന്ന് കോൺഗ്രസ് ആണ് ആവശ്യപ്പെട്ടത്. ജനപ്രിയ വാഗ്ദാനങ്ങളുമായി സമ്പൂർണ്ണ ബജറ്റ് കേന്ദ്ര സർക്കാർ അവതരിപ്പിച്ചേക്കുമെന്ന് വാർത്ത പുറത്തു വന്നതിന് പിന്നാലെയാണ് കോൺഗ്രസ് എതിർപ്പുമായി രംഗത്ത് വന്നത്.
കരൾ രോഗത്തെ തുടർന്ന് അരുൺ ജയ്റ്റ്ലി ചികിത്സയിലിരിക്കുന്ന സാഹചര്യത്തിൽ പിയൂഷ് ഗോയലാണ് ഇക്കുറി ബജറ്റ് അവതരിപ്പിക്കുക എന്നാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us