scorecardresearch

Budget 2019: കേന്ദ്ര സർക്കാരിന്റെ ഇടക്കാല ബജറ്റ്: അറിയേണ്ടതെല്ലാം

Union Budget 2019 Likely to be Present on February 1: കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന അരുൺ ജയ്റ്റ്ലി തന്നെയാകും ഈ ബജറ്റ് അവതരിപ്പിക്കുന്നത്

Union Budget 2019 Likely to be Present on February 1: കരൾ രോഗത്തിന് ചികിത്സയിൽ കഴിയുന്ന അരുൺ ജയ്റ്റ്ലി തന്നെയാകും ഈ ബജറ്റ് അവതരിപ്പിക്കുന്നത്

author-image
WebDesk
New Update
Arun jaitley, Jaitley Rahul gandhi, Jaitley Rahul gandhi qualification, Rahul gandhi, smriti irani, smriti irani educational qualifications, rahul gandhi educational qualifications, അരുൺ ജെയ്റ്റ്‌ലി, രാഹുൽ ഗാന്ധി, ബിരുദം

Arun Jaitley May Present Union Budget 2019 on February 1: ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പൊതു ബജറ്റിലേക്ക് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുകയാണ്. എന്തെന്നാൽ ആഴ്ചകൾക്കപ്പുറം പൊതുതിരഞ്ഞെടുപ്പ് നടക്കും എന്നത് കൊണ്ട് തന്നെ.

Advertisment

കരൾ രോഗത്തിന്റെ ചികിത്സ തുടരുന്ന കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി തന്നെ ബജറ്റ് അവതരിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാരിൽ നിന്ന് ലഭിക്കുന്ന വിവരം. ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ നടക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രിസഭയിലെ പാർലമെന്ററികാര്യ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

കേന്ദ്ര സർക്കാരിന്റെ കാലാവധി തീരാൻ അധിക കാലം ബാക്കിയില്ലാത്തതിനാൽ അവസാന ബജറ്റ് ഇടക്കാല ബജറ്റായാണ് അറിയപ്പെടുക. ജനപിന്തുണ നേടിയെടുക്കാൻ മോദി സർക്കാരിന് ഇത്തവണത്തെ ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങളോ മോഹന വാഗ്‌ദാനങ്ങളോ നൽകാൻ സാധിക്കില്ല. പതിവായി ഈ ഇടക്കാല ബജറ്റിൽ വൻകിട പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകാറില്ല.

Date of Budget 2019 India: പൊതുബജറ്റിന്റെ തീയ്യതി.

ഏപ്രിൻ ഒന്ന് മുതൽ മാർച്ച് 31 വരെയുളള കാലയളവിലെ വരവു ചെലവു കണക്കുകളാണ് ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുക. ഇക്കുറി ജനുവരി 31 നാണ് ബജറ്റ് സമ്മേളനം തുടങ്ങുന്നത്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ദിവസം തന്നെ ധനകാര്യ മന്ത്രി ബജറ്റ് അവതരിപ്പിക്കും. ചർച്ചകൾക്ക് ശേഷം ഫെബ്രുവരി 13 ന് സമ്മേളനം അവസാനിക്കും.

Advertisment
Time of Union Budget Speech 2019: ബജറ്റ് അവതരണത്തിന്റെ സമയം

ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സാധാരണ മഹത് വചനങ്ങളെ പരാമർശിച്ചാണ് അരുൺ ജെയ്‌റ്റ്‌ലി ബജറ്റ് പ്രസംഗം നടത്താറുളളത്. കഴിഞ്ഞ തവണ രാവിലെ 11 മണിക്ക് തുടങ്ങിയ ബജറ്റ് പ്രസംഗം ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ടു.

Date for the presentation of Economic Survey 2019: സാമ്പത്തിക സർവ്വേ റിപ്പോർട്ട് അവതരിപ്പിക്കുന്ന സമയം

കേന്ദ്ര സർക്കാരിന്റെ വാർഷിക സാമ്പത്തിക സർവ്വേ റിപ്പോർട്ട് ജനുവരി 29 ന് തന്നെ പ്രസിദ്ധീകരിക്കും. ഇത് സഭയ്ക്ക് മുൻപാകെ വയ്ക്കും. ജനുവരി 31 ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് സഭയുടെ ഇരുസഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കും.

Railway budget 2019 date: റെയിൽവെ ബജറ്റ് 2019

ഇന്ത്യൻ റെയിൽവെയ്ക്ക് പ്രത്യേക ബജറ്റ് എന്ന പതിവ് അവസാനിപ്പിച്ചത് ഈ സർക്കാരാണ്. പൊതുബജറ്റിനൊപ്പം തന്നെ ഈ റെയിൽവെ ബജറ്റും അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രസംഗത്തിൽ തന്നെയാകും റെയിൽവേയുടെ കണക്കുകളും സഭയ്ക്ക് മുന്നിൽ അവതരിപ്പിക്കുക.

Arun Jaitley Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: