Budget Session 2019: മോദി സർക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും

Budget Session to Begin from Jan 31 to Feb 13: വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന അരുൺ ജയ്റ്റ്ലി തന്നെ ഈ ബജറ്റും അവതരിപ്പിക്കും

Union Budget 2019 Date
Union Budget 2019 Date

Union Budget 2019 Session Likely to Start from January 31 to February 13: ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ അവസാന പൊതു ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ചേക്കും. കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്‌റ്റ്‌ലി തന്നെയാവും ബജറ്റ് അവതരിപ്പിക്കുക. ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 13 വരെ നടക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര മന്ത്രിസഭയിലെ പാർലമെന്ററികാര്യ സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്.

ഏപ്രിൻ ഒന്ന് മുതൽ മാർച്ച് 31 വരെയുളള കാലയളവിലെ വരവു ചെലവു കണക്കുകളാണ് ബജറ്റിൽ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കുക. പുതിയ പദ്ധതികളുടെ പ്രഖ്യാപനവും ഇതിലുണ്ടാകും.

എന്നാൽ സർക്കാരിന്റെ കാലാവധി തീരാൻ അധിക കാലം ബാക്കിയില്ലാത്തതിനാൽ അവസാന ബജറ്റ് ഇടക്കാല ബജറ്റായാണ് അറിയപ്പെടുക. ജനപിന്തുണ നേടിയെടുക്കാൻ മോദി സർക്കാരിന് ഇത്തവണത്തെ ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്താനാവില്ല.  പതിവായി ഈ ഇടക്കാല ബജറ്റിൽ വൻകിട പദ്ധതികളുടെ പ്രഖ്യാപനങ്ങൾ ഉണ്ടാകാറില്ല.

അതേസമയം, വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള തുടര്‍ ചികിത്സക്കായി ധനമന്ത്രി ഇപ്പോള്‍ അമേരിക്കയിലാണ്. ജെയ്റ്റ്‍ലിയുടെ രോഗവിവരം അറിഞ്ഞ് താന്‍ ‘അസ്വസ്ഥന്‍’ ആണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ അസുഖം വേഗത്തില്‍ മാറട്ടേയെന്നും രാഹുല്‍ ഗാന്ധി ആശംസിച്ചു.

ന്യൂഡൽഹിയിലെ  എയിംസ് ആശുപത്രിയില്‍ 2018 മേയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു ജെയ്റ്റ്‌ലി. ഒമ്പതു മാസങ്ങളായി അരുണ്‍ ജെയ്റ്റ്‌ലി വൃക്ക രോഗത്തിന് ചികിത്സയിലാണ്. ഈ ഒൻപത് മാസക്കാലവും അദ്ദേഹം വിദേശയാത്ര ചെയ്തിരുന്നില്ല.

Get the latest Malayalam news and Budget news here. You can also read all the Budget news by following us on Twitter, Facebook and Telegram.

Web Title: Budget 2019 arun jaitley may present budget on february 1 session from jan 31 to feb

The moderation of comments is automated and not cleared manually by malayalam.indianexpress.com