/indian-express-malayalam/media/media_files/hi5jdfB6YT2CTgd11Oju.jpg)
ഒന്നാമൻ ഹീറോ സ്പ്ലെൻഡർ തന്നെ
ഇരുചക്രവാഹന വിപണി ഉത്സവ സീസണായ ഒക്ടോബർ മാസത്തിൽ വലിയ നേട്ടമാണ് കൊയ്തത്. രാജ്യത്തുടനീളം മൊത്തം 18,95,799 യൂണിറ്റ് ഇരുചക്രവാഹനങ്ങളാണ് ഒക്ടോബറിൽ വിറ്റഴിഞ്ഞത്. 2022 ഒക്ടോബറിൽ ഇത് 15,78,383 യൂണിറ്റുകൾ ആയിരുന്നു. ഈ വർഷം 20.1 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഈ കണക്കിൽ വലിയൊരു ഭാഗം മോട്ടോർസൈക്കിൾ സെഗ്‌മെന്റിൽ നിന്നുള്ളതാണ്. 2023 ഒക്ടോബറിൽ ര ഏറ്റവും കൂടുതൽ വിറ്റഴിച്ച മികച്ച 5 മോട്ടോർസൈക്കിളുകൾ ഏതെന്നു നോക്കാം.
ഹീറോ സ്‌പ്ലെൻഡർ
പട്ടികയിൽ ഒന്നാമൻ ഹീറോ സ്പ്ലെൻഡർ തന്നെ. ഹീറോ മോട്ടോകോർപ്പിൽ നിന്നുള്ള എൻട്രി ലെവൽ കമ്മ്യൂട്ടർ പ്രകാരം ഒക്ടോബറിൽ മൊത്തം 3,11,031 യൂണിറ്റുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത് ഏകദേശം 19% വളർച്ചയ്ക്കും ചെറിയ MoM -2.71% ഇടിവിനും കാരണമായി. സ്‌പ്ലെൻഡർ ലൈനപ്പിന് കീഴിൽ ഹീറോ രണ്ട് മോഡലുകളാണ് വിൽക്കുന്നത് - 100 സിസി സ്‌പ്ലെൻഡർ പ്ലസും 125 സിസി സ്‌പ്ലെൻഡർ പ്ലസും.
ഹോണ്ട ഷൈൻ
ഒക്ടോബറിൽ 1,63,587 യൂണിറ്റ് വിൽപന നടത്തിയ ഹോണ്ട ഷൈനാണ് രണ്ടാം സ്ഥാനത്ത്. ഷൈൻ 25% വളർച്ചയും 1.26% MoM വളർച്ചയും രേഖപ്പെടുത്തി. സ്‌പ്ലെൻഡറിനെപ്പോലെ, ഷൈനും രണ്ട് ഡെറിവേറ്റീവുകളിലാണ് വിൽക്കുന്നത്- 100cc, 125cc.
ബജാജ് പൾസർ
ബജാജ് ഓട്ടോ ഈ വർഷം ഒക്ടോബറിൽ 1,61,572 യൂണിറ്റ് പൾസർ വിറ്റു. 42 ശതമാനം ഇയർ-റ്റു-ഇയർ വളർച്ചയും 34.50% MoM വളർച്ചയും രേഖപ്പെടുത്തി. 125c മുതൽ 250cc വരെയുള്ള പൾസറിന്റെ വിവിധ മോഡലുകൾ വിൽക്കുന്നു- ഏറ്റവും പുതിയ ലോഞ്ച് പൾസർ N150 ആണ്.
ഹീറോ എച്ച്എഫ് ഡീലക്സ്
ഈ വർഷം ഒക്ടോബറിൽ പ്രതിമാസ വിൽപ്പന 1,17,719 യൂണിറ്റ് രേഖപ്പെടുത്തിയ എച്ച്എഫ് ഡീലക്‌സാണ് ഈ നിരയിലെ മറ്റൊരു ഹീറോ. 100 സിസി കമ്മ്യൂട്ടർ ഇയർ-റ്റു-ഇയർ വളർച്ച 51 ശതമാനവും MoM വളർച്ച 40 ശതമാനവും രേഖപ്പെടുത്തി. 60,000 രൂപയിൽ താഴെയുള്ള എക്‌സ്‌ഷോറൂം വിലകളിൽ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും അഫോർഡബിൾ ബൈക്കുകളിലൊന്നാണിത്.
ബജാജ് പ്ലാറ്റിന
ബജാജ് പ്ലാറ്റിന 74,539 യൂണിറ്റുകളുടെ മൊത്തം പ്രതിമാസ വോളിയവുമായി അഞ്ചാം സ്ഥാനത്തെത്തി. ഇത് 29% വാർഷിക വളർച്ചയും 53% MoM വളർച്ചയും നേടി. 100 സിസി, 125 സിസി എന്നിങ്ങനെ രണ്ട് എഞ്ചിൻ ചോയ്‌സുകളിൽ പ്ലാറ്റിന ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.