scorecardresearch

ഓട്ടോറിക്ഷ ഇനി സ്കൂട്ടർ അക്കാം; കൺവേർട്ടബിൾ വാഹനവുമായി ഹീറോ മോട്ടോകോർപ്പ്

ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമായ വാഹനം ഒരേ സമയം ത്രീവീലറായും ടൂവീലറായും ഉപയോഗിക്കാം

ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമായ വാഹനം ഒരേ സമയം ത്രീവീലറായും ടൂവീലറായും ഉപയോഗിക്കാം

author-image
Auto Desk
New Update
Convertible Auto

ചിത്രം: യുട്യൂബ്/സർജ്

ട്രാഫിക്ക് ബ്ലോക്കിൽ മണിക്കൂറുകളോളം കുരുങ്ങുമ്പോൾ, നമ്മൾ പലപ്പോഴും ചിന്തിക്കാറുള്ള കാര്യമാണ് 'ഈ കാർ ഒന്ന് സ്കൂട്ടറോ ബൈക്കോ ആയി മാറ്റാൻ കഴിഞ്ഞിരുന്നെങ്കിൽ' എന്ന്. എന്നാൽ ആ സ്വപ്നം വിധൂരമല്ല, അത്ഭുതകരമായ പുത്തൻ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ഹീറോ മോട്ടോകോർപ്പിൻ്റെ ഉടമസ്ഥതയിലുള്ള സർജ് സ്റ്റാർട്ടപ്പ്. 

Advertisment

മുച്ചക്ര വാഹനമായ ഗുഡ്സ് ഓട്ടോയെ ഇരുചക്ര വാഹനമായ സ്ക്രൂട്ടറാക്കി മാറ്റാൻ സാധിക്കുന്ന പുതിയ വാഹനമാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. സർജ് എസ് 32 എന്ന വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മോഡലാണ് കമ്പനി അവതരിപ്പിച്ചത്. ഇലക്ട്രിക് സ്കൂട്ടറിൻ്റെയും ഇലക്ട്രിക് ഓട്ടോറിക്ഷയുടേയും സംയോജനമായ വാഹനം ഒരേ സമയം ത്രീവീലറായും ടൂവീലറായും ഉപയോഗിക്കാം.

മൂന്നു മിനിട്ടുകൊണ്ടു തന്നെ വാഹനത്തിൽ നിന്ന് സ്കൂട്ടർ വേർപെടുത്തി ഇരുചക്ര വാഹനമായി ഉപയോഗിക്കാം. സ്വയം തെഴിൽ ചെയ്യുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ഒരോ സമയം തെഴിൽ ആവശ്യങ്ങൾക്കായി ഗുഡ്സ് ഓട്ടോയും, സ്വകാര്യ​ അവശ്യങ്ങൾക്കായി ഇരുചക്ര വാഹനവും എന്ന ആശയത്തിലാണ്, കമ്പനി പുതിയ വാഹനം രൂപകൽപ്പന ചെയ്തത്. 

Advertisment

ഒറ്റനോട്ടത്തിൽ നിരത്തുകളിൽ കാണാറുള്ള ഇലക്ട്രിക് ഓട്ടോകളുടെ സാമ്യം തോന്നുന്ന സർജ് S23, സുഗമമായി പരിവർത്തനം ചെയ്യാൻ അഡാപ്റ്റീവ് കൺട്രോളുകളും കമ്പനി സജ്ജീകരിച്ചിട്ടുണ്ട്. 

10 കിലോ വാട്ട് (13.4 bhp) എഞ്ചിനാണ് ഓട്ടോയ്ക്ക് കരുത്തു പകരുന്നത്, അതേ സമയം, 3 കിലോ വാട്ട് (4 bhp) എഞ്ചിനാണ് സ്ക്രൂട്ടറിൽ നൽകിയിരിക്കുന്നത്. മുച്ചക്രമായി 50 കിലോമീറ്റർ വേഗത്തിലും ഇരുചക്രമായി 60 കിലോമീറ്റർ വേഗത്തിലുമാണ് വാഹനത്തിന് സഞ്ചരിക്കാൻ സാധിക്കുന്നത്. 500 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷി വാഹനത്തിന്റെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുന്നു.

സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന വാഹനത്തിന്റെ വില കുറവായിരിക്കും എന്ന പ്രതീക്ഷയിലാണ് വാഹന ലോകം. എന്നാൽ വിലയോ പുറത്തിറക്കുന്ന തീയതിയോ കമ്പവി വ്യക്തമാക്കിയിട്ടില്ല. നിലവിലെ മോഡലിന് ശേഷം യാത്രക്കാരെ കയറ്റാവുന്ന പാസഞ്ചർ ഓട്ടോകളും കമ്പനി പരീക്ഷിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Viral Post Automobile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: