scorecardresearch
Latest News

Sponsored: ആലോചനാമൃതം: ഏറ്റവും പുതിയ Alto K10നെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

Sponsored: ഉപഭോക്താവിന്റെ സുഖത്തിനും സൗകര്യത്തിനും കാറിനുള്ളിലെ വിനോദത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ Alto K10 നൂതന സവിശേഷതകളിലൂടെ അനായാസമായ ഡ്രൈവിങ് അനുഭവം ഉറപ്പുനല്‍കുന്നു.

Sponsored: ആലോചനാമൃതം: ഏറ്റവും പുതിയ Alto K10നെക്കുറിച്ച് നിങ്ങള്‍ക്ക് അറിയേണ്ടതെല്ലാം

Sponsored: ഇന്ത്യന്‍ കാര്‍ വിപണിയിലാകെ സംസാര വിഷയമായിരിക്കുകയാണു Maruti Suzukiയുടെ ഏറ്റവും പുതിയ ഹാച്ച്ബാക്കായ Alto K10. #IndiaKiChalPadi എന്ന ഹാഷ്ടാഗിലൂടെ വീണ്ടും സ്‌റ്റൈലിഷ് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഏറ്റവും പുതിയ Alto K10. 22 വര്‍ഷം നീണ്ട യാത്രയില്‍ ദശലക്ഷത്തോളം ഉപഭോക്താക്കളെ ഡ്രൈവിങ് സീറ്റില്‍ എത്തിക്കാന്‍ Maruti Suzukiക്ക് ആയിട്ടുണ്ട്.

സംതൃപ്തിയ്ക്കും സൗഖ്യത്തിനും പ്രാമുഖ്യം നല്‍കുന്ന ഇന്നത്തെ ഉപഭോക്താക്കള്‍ക്കു മികച്ച ജീവിതത്തെ സജീവമായി പിന്തുണയ്ക്കുന്നതാണു പുതിയ Alto K10 Maruti Suzukiയുടെ പ്ലാറ്റ്ഫോമും പവര്‍ട്രെയിനും സാങ്കേതികവിദ്യയും പ്രയോജനപ്പെടുത്തിയുള്ള പുതിയ Alto K10ന്റെ ആസൂത്രണവും ഡിസൈനും നിര്‍മാണവും ഇന്ത്യയില്‍ തന്നെയാണ്.

പവര്‍ട്രെയിന്‍

ഏറ്റവും പുതിയ രൂപഘടനയും കാര്യക്ഷമമായ സാങ്കേതിക വിദ്യയും സുരക്ഷാ സവിശേഷതകളും വിശാലമായ ഉള്‍ഭാഗവും നെക്സ്റ്റ് ജന്‍ കെ സീരീസ് 1.0 L എന്‍ജിനുമായി എത്തുന്ന പുതിയ Alto K10 അതിന്റെ പാരമ്പര്യവും പിന്തുടരുന്നു. സഞ്ചാര സാധ്യതകള്‍ ജനാധിപത്യവല്‍ക്കരിക്കുന്നതിന് എപ്പോഴും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന Maruti Suzuki പുതിയ Alto K10 അവതരിപ്പിക്കുന്നതിലൂടെ, കൂടുതല്‍ വീടുകളിലെക്കെത്തുന്നതും ഉപഭോക്താക്കളുമായുള്ള ദൃഢമായ ബന്ധം കൂടുതല്‍ ആഴത്തിലാക്കുന്നതും ആഗ്രഹിക്കുന്നു.

കൂടുതല്‍ ശക്തവും ഫലപ്രദവുമായ നെക്സ്റ്റ്-ജെന്‍ കെ സീരീസ് 1.0 L ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വി വി ടി എന്‍ജിന്‍, വിശാലമായ ക്യാബിന്‍, ആധുനിക ഫീച്ചറുകള്‍, ആധുനിക ഡിസൈന്‍, ദൈനംദിന നഗര ജീവിതത്തില്‍ ഉയര്‍ന്നുവരുന്ന വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമായ വൈദഗ്ധ്യം എന്നിവ പുതിയ Alto K10ന്റെ പ്രത്യേകതകളാണ്.

ലിറ്ററിന് 24.9 കിമീ എന്ന ഫ്യൂല്‍ ഇക്കോണമി* പുതിയ ആള്‍ട്ടോ കെ 10 ഉറപ്പുനല്‍കുന്നു. 3.99 മുതല്‍ 5.94 ലക്ഷം രൂപ വരെയുള്ള വില ശ്രേണിയിലാണു കാര്‍ ലഭ്യമാകുക. ഏറ്റവും വില കുറഞ്ഞ സ്റ്റാന്‍ഡേര്‍ഡ് മുതല്‍ ഏറ്റവും വിലകൂടിയ Maruti Alto K10 വിഎക്‌സ്‌ഐ സിഎന്‍ജി ഉള്‍പ്പടെയുള്ള ഏഴ്് വ്യത്യസ്ത വേരിയന്റുകളുണ്ട്.

തിരഞ്ഞെടുക്കാം വിശാലമായ ശ്രേണി

ആറ് വ്യത്യസ്ത നിറങ്ങളിലാണു പുതിയ Alto K10 എത്തുന്നത്. ഇതില്‍ മെറ്റാലിക് സിസ്ലിങ് റെഡ്, മെറ്റാലിക് സ്പീഡി ബ്ലൂ, പ്രീമിയം എര്‍ത്ത് ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് പുതിയ നിറങ്ങളും ഉള്‍പ്പെടും.

”ഇംപാക്ടോ,” ”ഗ്ലിന്റോ” എന്നീ Maruti Suzukiയുടെ രണ്ടു വളരെ വ്യത്യസ്ത ജെനുവിന്‍ ആക്സെസ്സറി തീംസിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ പുതിയ Alto K10-ന്റെ മൊത്തത്തിലുള്ള രൂപത്തില്‍ ഇഷ്ടാനുസരണം മാറ്റം വരുത്താനും മെച്ചപ്പെടുത്താനും കഴിയും. ഉപഭോക്താവിന്റെ സുഖത്തിനും സൗകര്യത്തിനും കാറിനുള്ളിലെ വിനോദത്തിനും പ്രാധാന്യം നല്‍കുന്ന പുതിയ Alto K10-ന്റെ നൂതന സവിശേഷതകളിലൂടെ രസകരവും അനായാസവുമായ ഡ്രൈവിങ് അനുഭവം ഉറപ്പുനല്‍കുന്നു.

നാല് സ്പീക്കര്‍ വിഭാഗത്തിലെ ആദ്യത്തേതായ 17.78 സെന്റിമീറ്റര്‍ (7 ഇഞ്ച്) സ്മാര്‍ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണു മറ്റൊരു സവിശേഷത. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവ ഉള്‍പ്പെടെയുള്ള സ്മാര്‍ട്‌പ്ലേ സ്റ്റുഡിയോ ആപ്പുകളുമായുള്ള സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയും സ്മാര്‍ട്ട്ഫോണ്‍ നാവിഗേഷനും ഇതു വാഗ്ദാനം ചെയ്യുന്നു.

പുതിയ Alto K10ന് ഇപ്പോള്‍ S-CNG വേരിയന്റ് K10 VXi ലഭ്യമാണ്. ഫാക്ടറിയില്‍ ഘടിപ്പിച്ച S-CNG കിറ്റും സുരക്ഷ ഉറപ്പുനല്‍കുന്നതിനായി ലീക്ക് പ്രൂഫ് ഡിസൈനും ഉള്‍ക്കൊള്ളുന്നതാണിത്. ഇത് 5, 94, 500 (ഡല്‍ഹിയിലെ എക്സ് ഷോറൂം വില) എന്ന പ്രാരംഭവില മുതല്‍ ലഭ്യമമാണ്. നെക്സ്റ്റ്-ജെന്‍ കെ സീരീസ് 1.0 എല്‍ ഡ്യുവല്‍ ജെറ്റ്, ഡ്യുവല്‍ വിവിടി എഞ്ചിന്‍ തുടങ്ങിയ നൂതന ഘടകങ്ങളുടെ ഉപയോഗം സുഗമമായ പിക്കപ്പും എന്‍ജിനു ദീര്‍ഘായുസും മികച്ച പ്രകടനവും പ്രദാനം ചെയ്യുന്നു.

ഉള്‍ഭാഗം

പുതിയ Alto K10ന്റെ പുത്തന്‍ കാബിന്‍ ഡിസൈന്‍ ആദ്യ നിരയിലും രണ്ടാമത്തെ നിരയിലും കൂടുതല്‍ ലെഗ് സ്‌പേസ് നല്‍കിയത് സുഖപ്രദമായ സീറ്റിങ്ങിനൊപ്പം ഉള്ളിലേക്കു പ്രവേശിക്കുന്നതും പുറത്തിറങ്ങുന്നതും എളുപ്പമാക്കുന്നു. സെന്‍ട്രല്‍ ഫോക്കസായതും ഫ്‌ളോട്ടിങ് ഓഡിയോ യൂണിറ്റുള്ളതുമാണു ഡാഷ്ബോര്‍ഡ്. ഇന്‍സ്ട്രുമെന്റല്‍ പാനലില്‍നിന്ന് എന്‍ട്രന്‍സിലേക്കുള്ള ഒഴുക്കുള്ള ഡിസൈന്‍ ഉള്‍വശം വിശാലമായി തോന്നിക്കും. ബെയ്ജ് നിറം കലര്‍ന്ന വാം ഗ്രേ നിറത്തിലുള്ള സീറ്റുകള്‍ ഉള്‍ഭാഗം ചടുലവും വിശാലവുമായി തോന്നിക്കും. ദൈനംദിന സ്റ്റോറേജ് ആവശ്യങ്ങള്‍ക്കു സൗകര്യപ്രദവും ഉപയോഗപ്രദവുമായതാണു യൂട്ടിലിറ്റി റൂമുകള്‍.

സുരക്ഷ

Maruti Suzukiയുടെ ഹേര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോം പുതിയ Alto K10നു മെച്ചപ്പെടുത്തിയ ക്രാഷ് സ്‌ട്രെങ്ത്, നോയ്സ്, വൈബ്രേഷന്‍, ഹാര്‍ഷ്നെസ്സ് (എന്‍ വി എച്) പെര്‍ഫോമന്‍സ് നല്‍കുന്നു. ഡ്യൂവല്‍ എയര്‍ബാഗുകള്‍ ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബൂഷന്‍ (ഇ ബി ഡി) പ്രദാനം ചെയ്യുന്ന ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം(എ ബി എസ്), പ്രീ ടെന്ഷനെര്‍, ഫോഴ്സ് ലിമിറ്റര്‍ ഫ്രണ്ട് സീറ്റ് ബെല്‍റ്റുകള്‍ എന്നിങ്ങനെ പതിനഞ്ചിലധികം* സാങ്കേതികവിദ്യാധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളും പുതിയ Alto K10ന്റെ പ്രത്യേകതയാണ്. റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സറുകള്‍, സ്പീഡ് സെന്‍സിങ് ഓട്ടോ ഡോര്‍ ലോക്കുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ടുകള്‍ എന്നിവയുമുണ്ട്.

‘വര്‍ഷങ്ങളായി ഓരോ പുതിയ അപ്ഗ്രേഡുകളിലും ആകര്‍ഷണം മെച്ചപ്പെടുത്തുന്ന Alto, 4.32 കോടിയലധികം** ഇന്ത്യന്‍ ഉപയോക്താക്കളുടെ ഹൃദയം കവര്‍ന്ന, പുതിയ ഇന്ത്യയുടെ മാറിക്കൊണ്ടിരിക്കുന്ന അഭിലാഷങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന സ്വയം വികസിച്ച ഒരു ഐക്കണിക് ബ്രാന്‍ഡിന്റെ സാക്ഷ്യമാണ്. 22 വര്‍ഷത്തെ അവിസ്മരണീയമായ യാത്രയില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍ക്കുന്ന കാറായി തുടര്‍ച്ചയായി 16 വര്‍ഷമായി തുടരുന്നു. പുതിയ ഡിസൈന്‍, നൂതന സാങ്കേതികവിദ്യ, സുരക്ഷാ സവിശേഷതകള്‍, വിശാലമായ ഇന്റീരിയറുകള്‍, നെക്സ്റ്റ്-ജെന്‍ കെ-സീരീസ്

1.0 എല്‍ എന്‍ജിന്‍ എന്നിവയുമായി അതിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോകാന്‍ ഒരുങ്ങുകയാണു പുതിയ Alto,’ Maruti Suzuki മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ ഹിസാഷി ടാകെഉച്ചി പുതിയ Alto K10ന്റെ അവതരിപ്പിക്കുന്ന വേളയില്‍ പറഞ്ഞു.

Alto K10, car, ie malayalam

”മൊബിലിറ്റി സൊല്യൂഷനുകള്‍ ജനാധിപത്യവല്‍ക്കരിക്കുകയെന്നത് മാരുതി സുസുക്കിയുടെ ഏറ്റവും പ്രധാന ചിന്തയാണ്. പുതിയ Alto K10 പുറത്തിറക്കുന്നതിലൂടെ, മൊബിലിറ്റിയുടെ സന്തോഷം കൂടുതല്‍ വീടുകളിലേക്കു വ്യാപിപ്പിക്കാനും ഉപയോക്താക്കളുമായുള്ള അനുദിനം വളരുന്ന ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും മാരുതി സുസുക്കി ആഗ്രഹിക്കുന്നു. പുതിയ Alto K10 നിങ്ങള്‍ക്ക് മുമ്പത്തേക്കാള്‍ വളരെയധികം കാര്യങ്ങള്‍ നല്‍കുന്നു. അതിനാല്‍ പിന്നോട്ടുനോക്കാന്‍ ഒന്നും നിങ്ങളെ പ്രേരിപ്പിക്കില്ല. എല്ലാം ആഗ്രഹിക്കുന്ന ഒരു രാജ്യത്തിന് ഇപ്പോള്‍ എല്ലാമുള്ള ഒരു കാര്‍ ഇതാ. പുതിയ Alto K10 സെഗ്മെന്റിനെ വീണ്ടും ഊര്‍ജസ്വലമാക്കുകയും അതിന്റെ സമകാലികവും യുവത്വവുമുള്ള ആകര്‍ഷണം കൊണ്ട് ഉപഭോക്തൃ പ്രതീക്ഷകളെ മറികടക്കുകയും ചെയ്യുമെന്നു ഞങ്ങള്‍ക്ക് ഉറപ്പുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയിം ചേഞ്ചറായി സജ്ജീകരിക്കപ്പെട്ടിരിക്കുന്ന പുതിയ Alto K10 ഹാച്ച്ബാക്ക് സെഗ്മെന്റ് കാറുകള്‍ക്ക് ഒരു മാനദണ്ഡം സൃഷ്ടിക്കുന്നു.

* എയര്‍ബാഗ് ഉള്‍പ്പെടെയുള്ള സുരക്ഷാ സവിശേഷതകളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് ഓണേഴ്‌സ് മാനുവല്‍ പരിശോധിക്കുക

** 2022 ജൂലൈ വരെയുള്ള Alto സഞ്ചിത വില്‍പ്പന

Stay updated with the latest news headlines and all the latest Auto news download Indian Express Malayalam App.

Web Title: The all new alto k10 everything you need to know about