Latest News

ടാറ്റയുടെ മിനി എസ്‌യുവി HBX നവംബറിൽ

കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിൽ H2X എന്നൊരു മോഡൽ കൺസെപ്റ്റ് ടാറ്റ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് എച്ച്ബിഎക്സ്

TATA SUV, HBX, മിനി എസ്‌യുവി, ടാറ്റ മോട്ടോർസ്, 2020 ഓട്ടോ എക്‌സ്‌പോ, മിനി എസ്‌യുവി, ടാറ്റ HBX, ടാറ്റ HBX വില, ടാറ്റ HBX മൈലേജ്, ടാറ്റ HBX വിപണിയിൽ, ടാറ്റ HBX എതിരാളികൾ, മാരുതി ഇഗ്നിസ്, മഹീന്ദ്ര KUV100, സിയെറ

മുംബൈ: ടാറ്റയുടെ മിനി എസ്‌യുവി മോഡലായ HBX ഈ വർഷം നവംബറിൽ ഇന്ത്യൻ വിപണിയിലെത്തും. ഡൽഹിയിൽ നടന്ന ഓട്ടോ എക്സ്പോ 2020ൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മോഡലാണ് HBX. മിനി എസ്‌യുവി സീരിസിലെത്തുന്ന വാഹനം ഈ വർഷം തന്നെ വിപണിയിലെത്തിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരിന്നു.

നെക്സോണിനും താഴേയാകും വാഹനം സ്ഥാനം പിടിക്കുക. കഴിഞ്ഞ വർഷം ജനീവ മോട്ടോർ ഷോയിൽ H2X എന്നൊരു മോഡൽ കൺസെപ്റ്റ് ടാറ്റ അവതരിപ്പിച്ചിരുന്നു. ഇതിന്റെ പരിഷ്കരിച്ച പതിപ്പാണ് എച്ച്ബിഎക്സ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്‌ഫോമില്‍ തന്നെയാകും വാഹനം വിപണിയില്‍ എത്തുക.

എച്ച്2എക്സിന്റെ മോഡൽ കൺസെപ്റ്റിന്റെ ഡിസൈനിൽ നിന്ന് മാറ്റം വരുത്താതെ പ്രായോഗികമായ ചില മാറ്റങ്ങൾ മാത്രം വരുത്തി എച്ച്ബിഎക്സ് വിപണിയിലെത്തിക്കാനാണ് ടാറ്റ ഒരുങ്ങുന്നത്. ഓഫ് റോഡിനും അനുയോജ്യമാകുന്ന തരത്തിലാണ് വാഹനത്തിന്റെ നിർമാണമെന്നാണ് വിവരം. മുന്നിൽ നിന്ന് നോക്കുമ്പോൾ വലിയ വാഹനമെന്ന് തോന്നിക്കുന്ന ഡിസൈനാണ് പ്രധാന സവിശേഷതകളിലൊന്ന്. ഇഗ്നിസ്, KV100 മോഡലുകളെക്കാൾ വലിയ വാഹനം തന്നെയാണ് എച്ച്ബിഎക്സ്.

നെക്‌സോണിലും ഹാരിയറിലും കണ്ടിരിക്കുന്ന സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകള്‍, നേര്‍ത്ത എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, വലിയ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍. ബ്ലാക്ക് ഫിനീഷ് ക്ലാഡിങ്ങ്, അലോയി വീല്‍, ബ്ലാക്ക് B-പില്ലര്‍, എന്നിവയാണ് വശങ്ങളെ മനോഹരമാക്കുന്നത്. പിന്നിൽ ഡ്വുവൽ ടോൺ ബമ്പറും സ്കിഡ് പ്ലേറ്റും മാറ്റ് കൂട്ടുന്നു.

Get the latest Malayalam news and Auto news here. You can also read all the Auto news by following us on Twitter, Facebook and Telegram.

Web Title: Tata mini suv hbx to be launched in november

Next Story
ഫോക്സ്‌വാഗൺ ടി റോക് ഇന്ത്യൻ വിപണിയിലേക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com