നിരത്തുകളിൽ എന്നും റോയൽ എൻഫീൾഡ് വാഹനങ്ങൾക്ക് അതിന്റേതായ സ്ഥാനമുണ്ട്. പ്രത്യേകിച്ച് ഇന്ത്യൻ യുവത്വത്തിന് ഇന്നുമൊരു ഹരമാണ് ബുള്ളറ്റ് ബൈക്കുകൾ. ഗംഭീര ലുക്കും പവറും തന്നെയാണ് റോയൽ എൻഫീൾഡ് വാഹനങ്ങളുടെ പ്രധാന ആകർഷണം. അതേ റോയൽ എൻഫീൾഡ് നിങ്ങൾക്ക് തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ ഡിസൈൺ ചെയ്യാൻ അവസരം ലഭിച്ചാലോ? അതേ, മേക്ക് യുവർ ഓൺ എന്ന പരിപാടിയിലൂടെ നിങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ പേഴ്സണലൈസ് ചെയ്യാൻ അവസരമൊരുക്കുകയാണ് കമ്പനി.

ഒരു വാഹനം ബുക്ക് ചെയ്ത് കഴിഞ്ഞാൽ അതിൽ ഉപയോഗിക്കേണ്ട വസ്തുക്കൾ നിങ്ങൾക്ക് തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും. ഇതുവഴി നിങ്ങളുടെ വാഹനത്തിന് വ്യത്യസ്തമായ ലുക്ക് നൽകാൻ സാധിക്കും. ഇത്തരത്തിൽ ഉപയോഗിക്കുന്ന ആക്സസറീസിന് രണ്ടു വർഷ വാറന്റിയും കമ്പനി നൽകുന്നു.

തുടക്കത്തിൽ ക്ലാസിക് 350 മോഡലിൽ മാത്രമാണ് മേക്ക് യുവർ ഓൺ പദ്ധതി വഴി ഉപയോക്താവിന് സ്വന്തം ഇഷ്ടമനുസരിച്ച് വാഹനം ഡിസൈൺ ചെയ്യാൻ സാധിക്കു. പിന്നീട് മറ്റു മോഡലുകൾക്കും ഇത് ലഭ്യമാക്കുമെന്ന് കമ്പനി ഉറപ്പു നൽകുന്നു. രാജ്യത്തെ ആറ് നഗരങ്ങളിലെ 141 ഷോറൂമുകളിലാകും ഇത്തരത്തിൽ മേക്ക് യുവർ ഓൺ പദ്ധതി നടപ്പാക്കാൻ റോയൽ എൻഫീൾഡ് ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook