scorecardresearch

ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളുമായി റോയൽ എൻഫീൽഡ് എത്തുന്നു

വനിതാ ഉപഭോക്താക്കളെയും ആദ്യമായി ബൈക്ക് ഓടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് എൻഫീൽഡിന്റെ നീക്കം

വനിതാ ഉപഭോക്താക്കളെയും ആദ്യമായി ബൈക്ക് ഓടിക്കുന്നവരെയും ലക്ഷ്യമിട്ടാണ് എൻഫീൽഡിന്റെ നീക്കം

author-image
Auto Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Royal Enfield, റോയൽ എൻഫീൽഡ്, Lightweight motorcycles, ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുകൾ, Automobile, വാഹന വാർത്തകൾ, iemalayalam

ചെന്നൈ: റോയൽ എൻഫീൽഡ് ഇന്ത്യൻ വിപണിയിൽ പുതിയ ഭാരം കുറഞ്ഞ മോട്ടോർ സൈക്കിൾ അവതരിപ്പിക്കൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. വനിതാ റൈഡർമാരെ ലക്ഷ്യമിട്ടാണ്  ഇന്ത്യൻ വിപണിയിൽ ആദ്യമായി ഭാരം കുറഞ്ഞ മോട്ടോർ സൈക്കിളുമായി  റോയൽ എൻഫീൽഡ് എത്തുന്നത്.

Advertisment

നിലവിലെ ക്ലാസിക്, ബുള്ളറ്റ്, തണ്ടർ ബേർഡ് മോഡലുകളെ അപേക്ഷിച്ച് പുതിയ ശ്രേണിയിലുള്ള മോട്ടോർസൈക്കിളുകൾക്ക് ഭാരത്തിൽ കാര്യമായ വ്യത്യാസമുണ്ടാകുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

പുതിയ ശ്രേണിയിലുള്ള ബൈക്കുകൾക്ക് J1C എന്ന രഹസ്യനാമം നൽകിയിട്ടുണ്ടെന്നും ഇത് പുതിയ സബ് ബ്രാൻഡിന് കീഴിൽ വിൽക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read Also: 500 സിസി ബൈക്കുകളുടെ വിൽപ്പന അവസാനിപ്പിക്കാൻ റോയൽ എൻഫീൾഡ്, കാരണമിതാണ്

Advertisment

സ്ത്രീകളിൽ നിന്നും യുവ ഉപഭോക്താക്കളിൽ നിന്നും ധാരാളം പ്രതികരണങ്ങൾ ലഭിച്ചതിന്റെ ഭാഗമായാണ് റെട്രോ ക്ലാസിക്ക് മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ റോയൽ എൻഫീൽഡ് ഭാരം കുറഞ്ഞ മോട്ടോർസൈക്കിളുകൾ വാഗ്ദാനം ചെയ്യുന്നത്. ഇത് രാജ്യത്ത് വനിതാ ഉപഭോക്താക്കളെയും ആദ്യമായി ബൈക്ക് ഓടിക്കുന്നവരെയും ആകർഷിക്കാൻ കൂടുതൽ അവസരങ്ങൾ നൽകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. പ്രത്യേകിച്ചും ഗോവ, മഹാരാഷ്ട്ര, കർണാടക, കേരളം, ചണ്ഡിഗഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളിൽ.

റോയൽ എൻ‌ഫീൽഡിൽ നിന്നുള്ള പുതിയ ഭാരം കുറഞ്ഞ ‘എക്‌സ്‌പ്ലോറർ’ ശ്രേണി 2020 ന്റെ ആദ്യപാദം മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നു. മോട്ടോർസൈക്കിളുകൾ ഇതിനോടകം തന്നെ ഇന്ത്യൻ നിരത്തുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയിരുന്നു.

ഭാരം കുറഞ്ഞ പുതിയ മോട്ടോർസൈക്കിളുകൾക്ക് പുറമെ, രാജ്യത്തെ നിലവിലെ മോഡലുകളുടെ നിരയിലേക്ക് ബിഎസ്-VI പതിപ്പുകൾ അവതരിപ്പിക്കുന്നതിനും റോയൽ എൻഫീൽഡ് തയ്യാറെടുക്കുകയാണ്. 2020 ഏപ്രിലിനു മുന്നോടിയായി ബിഎസ്-VI കംപ്ലയിന്റ് ബൈക്കുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ തുടങ്ങും.

Royal Enfield Automobile

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: