ന്യൂഡൽഹി: ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോയുടെ മോഡലായ ബിഎസ് VI ക്വിഡ് വിപണിയിൽ അവതരിപ്പിച്ച് കമ്പനി. 2.92 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. ഇതോടൊപ്പം ട്രിബറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 4.99 ലക്ഷം മുതൽ 6.78 ലക്ഷം രൂപ വരെയാണ് ട്രിബറിന്റെ എക്സ്ഷോറൂം വില.
0.8 ലിറ്റര്‍, 1.0 ലിറ്റര്‍ എഞ്ചിനുകളാണ് ബിഎസ് VI മാനദണ്ഡങ്ങളോടെ പുതിയ പതിപ്പില്‍ ഇടംപിടിച്ചിരിക്കുന്നത്. കരുത്തിലും ടോര്‍ഖിലും കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. 0.8 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 54 bhp കരുത്തും 72 Nm ടോർഖും സൃഷ്ടിക്കും. പുതുക്കിയ പതിപ്പിലും ഒരേ എഞ്ചിനുകൾ ഈ രണ്ട് മോഡലുകളുടെയും കീഴിൽ പ്രവർത്തിക്കുന്നു.
വാഹനത്തിന്റെ ഡിസൈനിലോ മറ്റ് ഫീച്ചറുകളിലോ കാര്യമായ മാറ്റങ്ങൾ കമ്പനി വരുത്തിയിട്ടില്ല. സുരക്ഷയിലാണ് കമ്പനി ഇത്തവണ കൂടുതൽ ശ്രദ്ധ നൽകിയിരിക്കുന്നത്. ഡ്രൈവര്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിയര്‍ സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേര്‍ഡായി റെനോ ക്വിഡില്‍ വാഗ്ദാനം ചെയ്യുന്നു.