ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറായി മാരുതി സുസുക്കി ഡിസയര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലെ കണക്കുകള്‍ പ്രകാരമാണിത്.
എട്ടു മാസത്തിനുള്ളില്‍ മാരുതി സുസുക്കി ഡിസയറിന്റെ 1.2 ലക്ഷത്തിലധികം യൂണിറ്റുകളാണു വിറ്റഴിഞ്ഞത്. കോംപാക്റ്റ് സെഡാന്‍ വിഭാഗത്തിലെ ജനപ്രിയ മോഡലായ മാരുതി ഡിസയറിനു വിപണിയില്‍ 60 ശതമാനത്തിലധികം ഓഹരിയാണുള്ളത്. 10 വര്‍ഷത്തിനിടെ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കോംപാക്റ്റ് സെഡാനുമാണിത്.
Read Also: എക്‌സ്‌പ്രസ് പോലെ എസ്‌പ്രെസോയുടെ വിൽപ്പന; ആദ്യമാസം വിറ്റഴിഞ്ഞത് 10634 യൂണിറ്റ്
2008ലാണു ഡിസയറിനെ ഇന്ത്യന്‍ വിപണിയില്‍ മാരുതി അവതരിപ്പിച്ചത്. അലോയ് വീലുകള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ സിഗ്‌നല്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎമ്മുകള്‍, മനോഹരമായ ഡിസൈന്‍ എന്നിവ ഡിസയറിന്റെ പ്രത്യേകതകളാണ്.
ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് എന്നിവ വാഹനത്തിന്റെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ഇവയെല്ലാം ഡിസയറില്‍ സ്റ്റാന്‍ഡേര്‍ഡായാണു വാഗ്ദാനം ചെയ്യുന്നത്.
മാരുതി സുസുക്കി ഡിസയര്‍ പെട്രോള്‍, ഡീസല്‍ വിഭാഗങ്ങളിലായി ഏഴു മോഡലുകളില്‍ ലഭ്യമാണ്. പെട്രോള്‍ മോഡലുകളില്‍ 1.2 ലിറ്റര്‍ എന്‍ജിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് 82 bhp പവറും 113 Nm torue ഉം ഉത്പാദിപ്പിക്കുന്നു.
1.3 ലിറ്റര്‍ എന്‍ജിനാണു ഡീസല്‍ മോഡലുകളില്‍ പ്രവര്‍ത്തിക്കുന്നത്. 74 bhp കരുത്തിൽ 190 Nm torue ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് ഓട്ടോമാറ്റിക്ക് എന്നിവ പെട്രോളിനും ഡീസലിനുമുള്ള ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 5.83 ലക്ഷം മുതല്‍ 9.53 ലക്ഷം രൂപ വരെയാണു മാരുതി സുസുക്കി ഡിസയറിന്റെ വില എക്സ്ഷോറൂം വില.