Maruti Suzuki Cuts Price Of Baleno RS By Rs. 1 Lakh: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ തങ്ങളുടെ പ്രമുഖ മോഡലായ ബലേനയുടെ വില വെട്ടിക്കുറച്ചു. ഒരു ലക്ഷം രൂപയാണ് കുറച്ചത്.

നേരത്തെ ചില മോഡലുകള്‍ക്ക് 5000 രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആള്‍ട്ടോ 800, ആള്‍ട്ടോ കെ10, സ്വിഫ്റ്റ് ഡീസര്‍, സെലേരിയോ, ഇഗ്നിസ്, ഡിസയര്‍ ഡീസല്‍, വിതാര ബ്രീസ, എസ് ക്രോസ് മോഡലുകള്‍ക്കായിരുന്നു 5000 രൂപ കുറച്ചത്. 2.93 മുതല്‍ 11.49 ലക്ഷം വരെയാണ് ഈ മോഡലുകളുടെ വില.

ഇതിന് പുറമെയാണ് പുതിയ പ്രഖ്യാപനം. ഷോറൂം പ്രൈസിലാണ് ഒരു ലക്ഷം രൂപയുടെ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവില്‍ 788913 രൂപയാണ് ബലേനോയുടെ വില. ഇതിലാണ് ഒരു ലക്ഷം രൂപ കുറച്ചിരിക്കുന്നത്.

Read Here: Maruti Suzuki XL6: മാരുതി സുസുക്കി XL6 വിപണിയില്‍; വില 9.79 ലക്ഷം മുതല്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook