വാഹന പ്രേമികളായ നിരവധി താരങ്ങളെ നമ്മൾ കണ്ടിട്ടുണ്ട്. ഇഷ്ട വാഹനങ്ങൾ എത്ര വിലമതിപ്പുള്ളതാണെങ്കിലും അത് സ്വന്തമാക്കി നിരത്തുകൾ ആസ്വദിക്കുന്ന താരങ്ങളിൽ സിനിമക്കാരും കായികതാരങ്ങളുമെല്ലാം പെടും. ക്രിക്കറ്റിൽ എം.എസ്.ധോണിയുടെ വാഹനഭ്രമം ഏറെ വാർത്തകളിൽ നിറഞ്ഞിട്ടുള്ളതാണ്. മലയാളത്തിൽ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനുമാണ് വാഹനപ്രേമം കൊണ്ട് ആരാധകരെ ഞെട്ടിക്കാറുള്ളത്. ബോളിവുഡിലേക്ക് പോയാൽ ഇത്തരത്തിൽ നിരവധി താരങ്ങളെ കാണാനാകും. ജോൺ എബ്രഹാമാണ് ഇക്കൂട്ടത്തിലെ ഒഴിച്ചുകൂടാനാകാത്ത പ്രധാന സാനിധ്യം.

ധൂം സിനിമയിൽ ഹയാബുസ ബൈക്കില്‍ പോലീസിനെ വെട്ടിച്ച് കുതിക്കുന്ന ജോൺ എബ്രഹാം ഇന്നും സിനിമ പ്രേമികളുടെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തികഞ്ഞ വാഹനപ്രേമിയാണ് ജോൺ എബ്രഹാം. ബൈക്ക് തന്നെയാണ് ഇഷ്ട വാഹനം. ഇത്തരത്തിൽ ജോൺ എബ്രഹാമിന്റെ മനസിൽ കയറിയ വാഹനങ്ങളെല്ലാം വീട്ടിലെ ഗ്യാരേജിലുമെത്തിയിട്ടുണ്ട്.

View this post on Instagram

My babies !! . . #superbikes

A post shared by John Abraham (@thejohnabraham) on

തന്റെ ബൈക്ക് കളക്ഷൻ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. മൈ ബേബീസ് എന്ന അടിക്കുറിപ്പോടെയാണ് ഇൻസ്റ്റഗ്രാമിൽ ഗ്യാരേജിലുള്ള വാഹനങ്ങൾ ജോൺ എബ്രഹാം പരിചയപ്പെടുത്തിയത്.

കവാസാക്കി നിഞ്ച ZX-14R, എസ്‌സി പ്രൊജക്ട് എക്‌സ്‌ഹോസ്റ്റുള്ള അപ്രില RSV4 RF, യമഹ YZF-R1, ഡുക്കാറ്റി പാനിഗാലെ V4, എംവി അഗസ്റ്റാ F3 800, യമഹ വി-മാക്‌സ് ക്രൂയിസര്‍ എന്നിവയാണ് അദ്ദേഹത്തിന്റെ ബൈക്ക് കളക്ഷനിലെ താരങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook