സിനിമ പ്രേമികൾക്ക് വളരെ സുപരിചതമായ പേരാണ് ജെയിംസ് ബോണ്ട്. കിടിലൻ ആക്ഷൻ രംഗങ്ങളുമായി പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രമായ ‘നോ ടൈം ടൂ ഡൈ’ റിലീസിനൊരുങ്ങുകയാണ്. 2020ലാണ് ഡാനിയേൽ ക്രെയ്ഗ് ജെയിംസ് ബോണ്ടായി എത്തുന്ന ചിത്രം തിയറ്ററിലെത്തുന്നത്. ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ നായകനൊപ്പം പ്രാധാന്യമുണ്ട് കാറുകൾക്കും. അടുത്ത ചിത്രത്തിലും കാറുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആസ്റ്റൻ മാർട്ടിന്റെ നാലു കാറുകളാണ് പുതിയ ചിത്രത്തിൽ സ്ക്രീനിലെത്തുന്നത്.
ബ്രിട്ടീഷ് കാർ നിർമാതാക്കളായ ആസ്റ്റൻ മാർട്ടിനും ജെയിംസ് ബോണ്ട് ചിത്രങ്ങൾക്കും കാലങ്ങളുടെ ബന്ധം പറയാനുണ്ട്. 1964ൽ ഓസ്കാർ അവർഡ് നേടിയ ഗോൾഡ്ഫിംഗർ മുതലുള്ള നിരവധി ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ ആസ്റ്റൻ മാർട്ടിന്റെ സാനിധ്യമുണ്ട്. ഏറ്റവും പുതിയ ചിത്രത്തിൽ DB5, DBS Supperleggera, Valhalla, V8 Vantage എന്നീ കാറുകളാണെത്തുന്നത്.
ഡിബി5, ഡിബിഎസ് സൂപ്പർലെഗ്ഗറ, V8 വാന്രേജ് എന്നീ കാറുകൾ നേരത്തെയു ജെയിംസ് ബോണ്ട് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആസ്റ്റൻ മാർട്ടിന്റെ ഏറ്റവും പുതിയ കാറാണ് കമ്പനി ഏറ്റവും പുതിയതായി പ്രഖ്യാപിച്ചിരിക്കുന്ന കാറാണ് വൽഹല്ല. ഇതുവരെ വിപണിയിലെത്തുന്ന ഈ കാറിനെയാണ് ജെയിംസ് ബോണ്ട് ആരാധകരും ആസ്റ്റൻ മാർട്ടിൻ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. ഒക്ടോബർ അഞ്ചിനു മാത്രമാണ് കമ്പനി ഡിബിഎസ് സൂപ്പർലെഗ്ഗറ എത്തുന്ന കാര്യം അറിയിച്ചത്.
ഡിബി5
ഗോൾഡ്ഫിംഗർ, ഗോൾഡൻ ഐ, ജെയിംസ് ബോണ്ട്, സ്‌കൈഫാൾ ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വണ്ടിയാണ് ഡിബി5. മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ സാധിക്കുന്ന കാറിന്റെ കുതിരശക്തി 282 ആണ്. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗതയിലേക്കെത്താൻ കേവലം എട്ട് സെക്കൻഡുകൾ മാത്രമാണ് കാറിന് വേണ്ടേത്.
V8 വാന്രേജ്
ദി ലിവിങ് ഡേലൈറ്റ്സിലൂടെയാണ് V8 വാന്രേജ് ശ്രദ്ധേയമാകുന്നത്. മണിക്കൂറിൽ 170 കിലോമീറ്റർ വേഗതയിൽ കുതിക്കാൻ V8 വാന്രേജിന് സാധിക്കും. 5.2 സെക്കൻഡിൽ 60 മൈൽ വേഗത കൈവരിക്കാൻ സാധിക്കുന്ന വാഹനമാണ് V8 വാന്രേജ്.
ഡിബിഎസ് സൂപ്പർലെഗ്ഗറ
ആസ്റ്റൻ മാർട്ടിന്റെ പുതിയ കാറുകളിൽ ഏറെ പ്രസിദ്ധമാണ് ഡിബിഎസ് സൂപ്പർലെഗ്ഗറ. 5.2 ലിറ്റർ ട്വിൻ ടർബോ എഞ്ചിൻ കാറിന് 715 കുതിരശക്തി നൽകുന്നു. വെറും 3.6 സെക്കൻഡിൽ മണിക്കൂറിൽ 60 മൈൽ വേഗതയിലെത്താൻ സാധിക്കുന്ന കാറിന്റെ ടോപ്പ് സ്‌പീഡ് മണിക്കൂറിൽ 211 മൈലാണ്.
വൽഹല്ല
2021ൽ മാത്രം വിപണിയിലെത്താനൊരുങ്ങുന്ന വാഹനം ആസ്റ്റൻ മാർട്ടിന്റെ ആദ്യ ഹൈപ്പർ കാറാണ്. 1.3 മില്ല്യൺ ഡോളറാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. കാറുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടട്ടില്ല.