ഇന്ത്യൻ വിപണി കീഴടക്കാൻ വീണ്ടും ബെനാലിയുടെ ലിയോൺസിനോ

ലിയോൺസിനേ 250, ലിയോൺസിനോ 500 എന്നിങ്ങനെ രണ്ടു മോഡലുകളാണ് സ്ക്രാംബ്ലർ വിഭാഗത്തിൽ ബെനാലി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്

Benelli Leoncino, ബെനാലി, ലിയോൺസിനോ, Prices, review, specifications , ie malayalam, ഐഇ മലയാളം

മോട്ടോർ സൈക്കിൾ രംഗത്തെ പ്രമുഖന്മാരാണ് ഇറ്റാലിയൻ കമ്പനിയായ ബെനാലി. ഇന്ത്യൻ നിരത്തുകളിലും പരിചിതരാണ് ബെനാലി. നേക്കഡ്, സ്‌പോർട്ട്, ടൂറിങ്, ക്ലാസ്ക് എന്നീ ബെനാലി മോഡലുകൾ ഇന്ത്യൻ റോഡുകളിൽ നേരത്തെ എത്തിയതാണ്. ഒരിടവേളയ്ക്ക് ശേഷം ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്താനൊരുങ്ങുകയാണ് സ്ക്രാബ്ലർ എന്ന പുതിയ വിഭാഗത്തിലൂടെ കമ്പനി. ലിയോൺസിനേ 250, ലിയോൺസിനോ 500 എന്നിങ്ങനെ രണ്ടു മോഡലുകളാണ് സ്ക്രാംബ്ലർ വിഭാഗത്തിൽ ബെനാലി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ഹൈദരാബാദ് ആസ്ഥാനമായുള്ള മഹാവീർ ഗ്രൂപ്പിന്റെ ആദിശ്വർ ഓട്ടോ റൈഡ് ഇന്രർനാഷ്ണൽസുമായി ചേർന്നാണ് ബെനാലി പുതിയ വാഹനങ്ങൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. തങ്ങളുടെ പഴയകാല ഹീറോ ലിയോൺസിനോയെ ആധുനിക സംവിധാനങ്ങളോടെ പുനരവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.

ലളിതമായ ഡിജിറ്റൽ കൺസോൾ, 50 എംഎം യുഎസ്ഡി ഫോർക്ക്, ട്വിൺ സിലിണ്ടർ എഞ്ചിൻ എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. ഒറ്റനോട്ടത്തിൽ ലളിതമെന്ന് തോന്നുമെങ്കിലും വാഹനം സ്പോർട്ടിയാണ്. ക്ലാസിക് ശൈലിയിൽ വട്ടത്തിലുള്ള ഹെഡ്ലൈറ്റാണ് മറ്റൊരു പ്രത്യേകത. പ്ലാസ്റ്റിക് പാനലോടുകൂടിയ ഫ്യൂവൽ ടാങ്കിന്റെ കപ്പാസിറ്റി 12.7 ലിറ്ററാണ്.

ബെനാലിയുടെ ടൂറർ മോഡലായ ടിആർകെ 502 ൽ ഉള്ള അതേ എഞ്ചി തന്നെ കമ്പനി പുതിയ വാഹനത്തിലും നൽകിയിരിക്കുന്നു. 500 സിസി ഇൻലൈൺ ട്വിൻ സിലിണ്ടർ എഞ്ചിൻ 47.5 ബിഎച്ച്പി പവർ പുറത്തെടുക്കും. 160 എംഎം ഉയരവും 186 കിലോ ഭാരവുമാണ് വാഹനത്തിന്. അതിവേഗം തന്നെ 130 കിലോമാറ്റർ വേഗതയിലെത്താൻ സാധിക്കുന്ന വാഹനത്തിന്റെ ടോപ്പ് സ്പീഡ് 170 കിലോമീറ്ററാണ്.

Get the latest Malayalam news and Auto news here. You can also read all the Auto news by following us on Twitter, Facebook and Telegram.

Web Title: Benelli leoncino prices review specifications

Next Story
ഓഡി A4 ഫെയ്സ്‌ലിഫ്റ്റ് ഇന്ത്യയിൽ; അടിസ്ഥാന വില 41.49 ലക്ഷംAudi new car, ഓഡി കാർ, ഓഡി A4 ഫെയ്സ്‌ലിഫ്റ്റ്, Audi A4 Facelift, Auto news, വാഹന വാർത്ത, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com