പ്രമുഖ കാർ നിർമാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ കാർ A4 ഫെയ്സ്‌ലിഫ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. 41.49 ലക്ഷമാണ് വാഹനത്തിന്റെ അടിസ്ഥാന വില. ടെക്നോളജിയിലെ മാറ്റത്തിനനുസരിച്ച് വില 45.55 ലക്ഷം വരെ ഉയരും. സ്റ്റൈലിഷായുള്ള ഒരുപാട് അപ്ഗ്രേഡുകളാണ് നിർമാതാക്കളായ ഓഡി അവരുടെ ഏറ്റവും പുതിയ വാഹനത്തിൽ നടത്തിയിരിക്കുന്നത്.

പെട്രോൾ എൻജിലാണ് നിലവിൽ വാഹനം വിപണിയിൽ ലഭ്യമാകുന്നത്. ഡീസൽ എഞ്ചിനോടുകൂടിയ A4 ഫെയ്സ്‌ലിഫ്റ്റും ഉടൻ തന്നെ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് കരുതുന്നത്. ഹെക്സാഗോണൽ ഫോഗ് ലാമ്പോടുകൂടിയ ബംപറാണ് വാഹനത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. സ്റ്റാർട്ട് ചെയ്ത് 8.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിലെത്താൻ സാധിക്കുന്ന എൻജിനാണ് വാഹനത്തിന്റേത്. 210 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ വാഹനത്തിനാകും.

ഉൾഭാഗത്ത് ആർഎസ് കാർബൻ ട്രിം, സ്പോർട്ടി 3-സ്പോക്ക് സ്റ്റീയറിങ് വീൽ, സ്പോർട്സ് സീറ്റ്സ് എന്നിവ വാഹനത്തിനെ മികച്ചതാക്കുന്നു. ഓഡിയുടെ മറ്റു വാഹനങ്ങളിൽ നിന്ന് വലിയ വ്യത്യാസമൊന്നും A4 ഫെയ്സ്‌ലിഫ്റ്റിൽ കാണാൻ സാധിക്കില്ല. 15 മുതൽ 18 കിലോമീറ്റർ വരെ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook