യുവരാജ് സിങ് ഒരു അന്താരാഷ്ട്ര ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനാണ്. 1981 ഡിസംബർ 12ന് ചണ്ഡീഗഢിൽ ജനിച്ചു. മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളറും പഞ്ചാബി സിനിമാ താരവുമായ യോഗ്‌രാജ് സിംഗിന്റെ മകനാണ്. 2000 മുതൽ ഇന്ത്യൻ ഏകദിന ടീമിൽ അംഗമാണ്. 2007 ട്വെന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേയുള്ള മത്സരത്തിൽ സ്റ്റുവാർട്ട് ബ്രോഡിന്റെ ഓവറിലെ ആറ് പന്തുകളിലും യുവരാജ് സിക്സറടിച്ചു. എല്ലാ തരം ക്രിക്കറ്റിലുമായി ഇത്തരമൊരു പ്രകടനം അതിനു മുമ്പായി മൂന്ന് തവണയേ നടന്നിട്ടുള്ളൂ. ടെസ്റ്റ് പദവി നേടിയ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിൽ ഒരോവറിൽ തുടർച്ചയായി ആറ് സിക്സ്റുകൾ നേടുന്ന ആദ്യ കളിക്കാരനാണ് യുവരാജ്. ശ്വാസകോശ അർബുദത്തെതുടർന്ന് യുവരാജ് ചികിത്സയിലായിരുന്നു.ഇനി ഒരു മടങ്ങിവരവ് അസാധ്യമെന്നാണ് മിക്ക ആരാധകരും കരുതിയിരുന്നത്. എന്നാൽ എല്ലാവരേയും ആശ്ചര്യപ്പെടുത്തി ശ്രീലങ്കയിൽ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടി. മാത്രമല്ല, ഈ സമയത്ത് 2012ലെ അർജുന പുരസ്‌കാരത്തിനും അർഹനായി.Read More
“ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകർക്ക് സന്താഷമേകിയ ക്യാപ്റ്റനെന്ന നിലയിൽ കരിയർ ആഘോഷിച്ച നിങ്ങൾക്ക് ഈ പ്രത്യേക ഷൂ സമർപ്പിക്കുന്നു,” യുവി കുറിച്ചു
2019 ജൂണിലായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്
“താങ്കളെ കണ്ടുമുട്ടിയതിലും നിങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചതിലും അതിയായ സന്തോഷം. ഡർബനിലെ നിങ്ങളുടെ ആറ് സിക്‌സറുകൾ പോലെ ഇത് എനിക്ക് അവിസ്മരണീയ ഓർമയായി തുടരും,” ടൊവിനോ കുറിച്ചു
2019 ജൂണിലായിരുന്നു ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായ യുവരാജ് സിങ് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്
സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ തുടങ്ങിയ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കില്ലെന്ന് ഉറപ്പായതോടെ ടീമിനെ നയിക്കാനാവുമെന്ന് താൻ കരുതിയതായി യുവരാജ് സിങ് പറഞ്ഞു