മധ്യപൂർവേഷ്യയിൽ ഉൾപ്പെടുന്ന ഒരു രാജ്യമാണ് യെമൻ. ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് യെമൻ. വടക്ക് സൗദി അറേബ്യ, പടിഞ്ഞാറ് ചെങ്കടൽ, തെക്ക് അറേബ്യൻ കടൽ, ഏഡൻ ഉൾക്കടൽ, കിഴക്ക് ഒമാൻ എന്നിവയുമായി ഈ രാജ്യം അതിർത്തി പങ്കിടുന്നു. അറബ് ലീഗ്, ഐക്യരാഷ്ട്രസഭ, ചേരിചേരാ പ്രസ്ഥാനം, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ ഓപറേഷൻ എന്നിവയിൽ അംഗമാണ്.
കേന്ദ്ര ബാങ്കിനെ ശക്തിപ്പെടിത്തുന്നതിന് ഇരു നൂറ് കോടി ഡോളറും യെമൻ പുനർ നിർമാണത്തിന് എണ്ണൂറ് കോടി ഡോളറുമാണ് സൗദി അറേബ്യ നൽകിയതെന്ന് യെമൻ പ്രസിഡന്റ് പറഞ്ഞു.