ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാത്ഭുതങ്ങളിൽ ഒന്നായ താജ്മഹൽ സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. ഇന്ത്യയുടെ തലസ്ഥാനമായ ഡെൽഹിയും യമുനയുടെ തീരപ്രദേശത്താണ്. ഹരിയാന,ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
നദിക്കരകളിലെ താൽകാലിക കൂടാരങ്ങളിൽ നിന്നുയരുന്ന മന്ത്രധ്വനികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ വിശ്വാസത്തിന്റെ പാരമ്യത്തിൽ ജനങ്ങൾ ഒഴുകി കൊണ്ടിരിക്കയാണ്. അവയിലൊരാളായി തിരക്കുകളിലലിഞ്ഞ് അങ്ങനെ നടന്നാൽ തന്നെ സമയം പോകുന്നത് അറിയുകയില്ല.